x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ലവ് ജിഹാദല്ല; ഈ വിവാഹം പരസ്പര പ്രേമത്തിന്‍റെ ഫലം': മൊണാലിസ


Published: March 12, 2026 01:27 PM IST | Updated: March 12, 2026 01:27 PM IST

തിരുവനന്തപുരം: മുഹമ്മദ് ഫർദാനുമായുള്ള തന്‍റെ വിവാഹം ലൗ ജിഹാദ് അല്ലെന്നും പരസ്പര പ്രേമത്തിന്‍റെ ഫലമാണെന്നും മൊണാലിസ ഭോസ്‌ല. തമിഴ് മലയാളം സിനിമകളിൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും തുടർന്നും കേരളത്തിൽ തന്നെ തുടരാനാണ് താല്പര്യമെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്‍റെ വെബ്സൈറ്റ് വഴി വിവാഹം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിന് രണ്ട് കൂട്ടരുടെയും വീട്ടിലെ മിക്ക അംഗങ്ങളും സമ്മതിച്ചിട്ടുണ്ട്. എന്നാൽ അച്ഛനുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും മോണാലിസ പറഞ്ഞു.

തങ്ങളുടെ വിവാഹം മതപരമോ സാമൂഹ്യപരമായ പ്രശ്നമാക്കി മാറ്റരുതെന്ന് രണ്ടുപേരും സംയുക്തമായി ആവശ്യപ്പെട്ടു. തനിക്ക് ജനുവരിയിൽ പ്രായപൂർത്തിയായെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റും താരം ഹാജരാക്കി. പൂവാർക്ഷേത്ര ഭാരവാഹി അജിത്തും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Tags : marriage Monalisa love jihad love

Recent News

Corehub Up