കൊച്ചി: സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറിയെന്ന ആരോപണവുമായി കുംഭമേള വൈറൽ താരം മോണാലിസ. സംവിധായകൻ പലതവണ ശരീരത്തില്‍ കയറി പിടിച്ചെന്നും സത്യം മറച്ചുവയ്ക്കാനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സനോജ് മിശ്ര സംവിധാനം ചെയ്ത ഡയറി ഓഫ് മണിപ്പൂർ എന്ന ചിത്രത്തിലാണ് മൊണാലിസ അഭിനയിച്ചത്. നേപ്പാളില്‍ വച്ചും ഡെറാഡൂണില്‍ വച്ചും മോശം അനുഭവം ഉണ്ടായെന്നും മൊണാലിസ വ്യക്തമാക്കി. തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും മോണാലിസ പറഞ്ഞു.
മുസ്ലിം ആയതിനാല്‍ തന്നെ ആക്രമിക്കുന്നുവെന്ന് മൊണാലിസയുടെ ഭര്‍ത്താവും നടനുമായ ഫര്മാന് ഖാന് പറഞ്ഞു. 2015ല്‍ എടുത്ത ആധാര്‍ കാര്‍ഡ് മാധ്യമങ്ങൾക്ക് ഉയർത്തിക്കാട്ടി ആയിരുന്നു മൊണാലിസയുടെ പ്രതികരണം. കഴിഞ്ഞ ആഴ്ചയായിരുന്നു മൊണാലിസയും ഫര്മാന് ഖാനും കേരളത്തിലെത്തി വിവാഹിതരായത്.
വിവാഹത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണവും മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത് രണ്ടും തള്ളി ഇരുവരും രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഇന്ന് പ്രായം തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് കാണിച്ചത്.
Tags : director bad behave arguments hide truth Monalisa