അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. 2024 നവംബർ മാസത്തിൽ അമ്പലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് പുന്നപ്ര ബി.ബി. സദനം വീട്ടിൽ ബാബുവിനെ (63) യാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് വിവിധ വകുപ്പുകളിലായി ആറ് വർഷം തടവുശിക്ഷയും അൻപതിനായിരം രൂപാ പിഴയും വിധിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം ആറു മാസത്തെ തടവുശിക്ഷ അനുഭവിക്കണം. പ്രായപൂർത്തിയാകാത്ത അതിജീവതയെ നിർബന്ധിച്ച് വാഹനത്തിൽ കയറ്റിയ പ്രതി ലൈംഗിക വിചാരത്തോടെ സംസാരിച്ച് മാനഹാനിയും മനോവിഷമവും ഉളവാക്കി എന്നതായിരുന്നു കേസ്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു പ്രോസിക്യൂഷന്വേണ്ടി ഹാജരായി.