വാരാണസി: ഗോവധവുമായി ബന്ധപ്പെട്ട ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ ചോദ്യത്തിന് മറുപടിയുമായി ഉത്തർപ്രദേശ് ക്ഷീര വികസന വകുപ്പ് മന്ത്രി ധരംപാൽ സിംഗ്.
2017നു മുമ്പ് യുപിയിൽ പരസ്യമായി പശുക്കളെ അറക്കുമ്പോൾ ശങ്കരാചാര്യ സ്വാമികൾ ആ ശബ്ദം കേട്ടിട്ടില്ല. സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം.
അന്ന് കശാപ്പുകാരെ കണ്ടാൽ പശുക്കൾ വിറയ്ക്കുമായിരുന്നു. എന്നാൽ യോഗി സർക്കാർ വന്നതോടെ സ്ഥിതിയാകെ മാറി. ഇന്ന് പശുക്കളെ കണ്ടാൽ കശാപ്പുകാർ വിറയ്ക്കും. നിലവിൽ സംസ്ഥാനത്ത് എവിടെയും ഗോവധമില്ല. സർക്കാർ അത് പൂർണമായി നിയന്ത്രിച്ചെന്നും മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിൽനിന്നുള്ള ബീഫ് കയറ്റുമതി പൂർണമായി നിരോധിക്കണമെന്നും പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Tags : UP minister Shankaracharya cow slaughter advice minister dharampal singh