Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiff

Sports

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്; മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നം

മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍, ഐ​എ​സ്എ​ല്‍ ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഐ​എ​സ്എ​ല്‍ ന​ട​ത്തി​പ്പി​ന് ക്ല​ബു​ക​ള്‍ ഒ​രു കോ​ടി രൂ​പ പ​ങ്കാ​ളി​ത്ത ഫീ ​ന​ല്‍​ക​ണ​മെ​ന്നും എ​ഐ​എ​ഫ്എ​ഫ് അ​റി​യി​ച്ചു. സം​പ്രേ​ഷ​ണ, റ​ഫ​റീ​യിം​ഗ് ചെ​ല​വു​ക​ള്‍ എ​ഐ​എ​ഫ്എ​ഫ് വ​ഹി​ക്കും. ര​ണ്ടോ മൂ​ന്നോ വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ.

ഫെ​ബ്രു​വ​രി​യി​ല്‍ ലീ​ഗ് തു​ട​ങ്ങാ​നാ​ണ് ആലോചന. എ​ന്നാ​ല്‍ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം ക്ല​ബ് വി​ടു​ന്ന​തി​ല്‍ ആ​രാ​ധ​ക​ര്‍ നി​രാ​ശ​രാ​ണ്. ടെ​ണ്ട​ര്‍ വി​ളി​ച്ചെ​ങ്കി​ലും പു​തി​യ സ്പോ​ണ്‍​സ​റെ കി​ട്ടാ​ത്ത​തി​നാ​ല്‍ അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ക്ല​ബു​ക​ളും ചേ​ര്‍​ന്നാ​ണ് ഈ ​സീ​സ​ണി​ല്‍ ലീ​ഗ് ന​ട​ത്തു​ക.

ലീ​ഗി​നെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ് ഉ​ള്‍​പ്പെ​ടെ 13 ക്ല​ബ്ബു​ക​ളും അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് വീ​ണ്ടും ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ത്.

ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ ക്ല​ബ്ബു​ക​ള്‍ ത​ന്നെ പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന സൂ​ച​ന​യാ​ണ് കാ​യി​ക​മ​ന്ത്രാ​ല​യ​വും ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ രീ​തി​യി​ല്‍ ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Sports

ഐ​​എ​​സ്എ​​ല്‍: കാ​​യി​​ക മ​​ന്ത്രാ​​ല​​യം ഇ​​ട​​പെ​​ടു​​ന്നു

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) 2025-26 സീ​​സ​​ണ്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ അ​​നി​​ശ്ചി​​ത​​ത്വം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ഒ​​ടു​​വി​​ല്‍ കാ​​യി​​ക മ​​ന്ത്രാ​​ല​​യം ഇ​​ട​​പെ​​ടു​​ന്നു.

ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്), ഐ​​എ​​സ്എ​​ല്‍, ഐ-​​ലീ​​ഗ് ക്ല​​ബ് പ്ര​​തി​​നി​​ധി​​ക​​ള്‍, നി​​ക്ഷേ​​പ​​ക​​ര്‍, ബ്രോ​​ഡ്കാ​​സ്റ്റേ​​ഴ്‌​​സ് എ​​ന്നി​​വ​​രെ​​യെ​​ല്ലാം ഉ​​ള്‍​ക്കൊ​​ള്ളി​​ച്ചു​​ള്ള അ​​ടി​​യ​​ന്ത​​ര​​യോ​​ഗ​​മാ​​ണ് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യം വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നാ​​ളെ​​യാ​​ണ് യോ​​ഗം.

2025-26 സീ​​സ​​ണ്‍ ആ​​ഭ്യ​​ന്ത​​ര ക്ല​​ബ് പോ​​രാ​​ട്ടം ഇ​​തു​​വ​​രെ ആ​​രം​​ഭി​​ക്കാ​​ന്‍ എ​​ഐ​​എ​​ഫ്എ​​ഫി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല. സം​​പ്രേ​​ഷ​​ണം, സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പ് തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ല്‍ എ​​ഐ​​എ​​ഫ്എ​​ഫി​​ന് ഇ​​തു​​വ​​രെ ഉ​​ത്ത​​ര​​മി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ശ്‌​​നം. ദൂ​​ര​​ദ​​ര്‍​ശ​​ൻ സം​​പ്രേ​​ഷ​​ണ​​ത്തി​​നാ​​യി എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണി​​പ്പോ​​ഴു​​ള്ള​​ത്.

Sports

എ​ഐ​എ​ഫ്എ​ഫ് ക​ല​ണ്ട​റി​ല്‍ ഐ​എ​സ്എ​ല്ലി​ന് ഇ​ട​മി​ല്ല!

മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന് (ഐ​എ​സ്എ​ല്‍) രാ​ജ്യ​ത്തെ ഫു​ട്‌​ബോ​ള്‍ വി​ക​സ​ന​ത്തി​ല്‍ ഇ​തു​വ​രെ കാ​ര്യ​മാ​ത്ര പ്ര​സ​ക്ത​മാ​യ ഫ​ലം പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന​തു വാ​സ്ത​വം. അ​തി​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് വി​ര​മി​ച്ച സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ സു​നി​ല്‍ ഛേത്രി​യെ ദേ​ശീ​യ ടീ​മി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. ഇ​ത്ത​രം പ​ശ്ചാ​ത്ത​ല​ത്തി​നി​ടെ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്റെ (എ​ഐ​എ​ഫ്എ​ഫ്) 2025-26 ക​ല​ണ്ട​റി​ലും ഐ​എ​സ്എ​ല്‍ ഉ​ള്‍​പ്പെ​ട്ടി​ല്ല. പു​രു​ഷ ക്ല​ബ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ​യി​ലെ ഒ​ന്നാം ഡി​വി​ഷ​നാ​ണ് ഐ​എ​സ്എ​ല്‍. എ​ന്നി​ട്ടും ഐ​എ​സ്എ​ല്ലി​ന് എ​ഐ​എ​ഫ്എ​ഫി​ന്റെ 2025-26 സീ​സ​ണ്‍ ക​ല​ണ്ട​റി​ല്‍ സ്ഥാ​നം ല​ഭി​ച്ചി​ല്ല.

ക​രാ​ര്‍ പു​തു​ക്കി​യി​ല്ല

ഫു​ട്‌​ബോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് ഡെ​വ​ല​പ്‌​മെ​ന്റ് ലി​മി​റ്റ​ഡാ​ണ് (എ​ഫ്എ​സ്ഡി​എ​ല്‍) ഐ​എ​സ്എ​ല്‍ ന​ട​ത്തു​ന്ന​ത്. 2014ല്‍ ​ആ​രം​ഭി​ച്ച ഐ​എ​സ്എ​ല്‍ 2019ല്‍ ​ഇ​ന്ത്യ​യി​ലെ ഒ​ന്നാം ഡി​വി​ഷ​നാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ടു. അ​തു​വ​രെ ഐ ​ലീ​ഗാ​യി​രു​ന്നു ഒ​ന്നാം ഡി​വി​ഷ​ന്‍ ക്ല​ബ് പോ​രാ​ട്ടം. ഐ​എ​സ്എ​ല്ലി​ന്റെ മാ​സ്റ്റ​ര്‍ റൈ​റ്റ്‌​സ് എ​ഗ്രി​മെ​ന്റ് (എം​ആ​ര്‍​എ) ഈ ​വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ക്കും. ഇ​തു പു​തു​ക്കാ​ത്ത​താ​ണ് ഐ​എ​സ്എ​ല്ലി​നെ 2025-26 സീ​സ​ണ്‍ ക​ല​ണ്ട​റി​ല്‍​നി​ന്ന് എ​ഐ​എ​ഫ്എ​ഫ് ഒ​ഴി​വാ​ക്കാ​ന്‍ കാ​ര​ണം.
ക​രാ​ര്‍ പു​തു​ക്കാ​നും ച​ര്‍​ച്ച​ക​ള്‍​ക്കു​മാ​യി ഏ​പ്രി​ലി​ല്‍ എ​ഐ​എ​ഫ്എ​ഫ് എ​ട്ട് അം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ച​ര്‍​ച്ച​ക​ള്‍ എ​ങ്ങും എ​ത്തി​യി​ല്ല.

ക്ല​ബ്ബു​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

2025-26 സീ​സ​ണി​ലേ​ക്കു​ള്ള ക​ളി​ക്കാ​രു​ടെ ട്രാ​ന്‍​സ്ഫ​ര്‍ അ​ട​ക്ക​മു​ള്ള ച​ര്‍​ച്ച​ക​ളി​ലാ​ണ് ഐ​എ​സ്എ​ല്‍ ക്ല​ബ്ബു​ക​ള്‍. ഐ​എ​സ്എ​ല്‍ എ​ന്നു തു​ട​ങ്ങു​മെ​ന്ന കൃ​ത്യ​ത ഇ​ല്ലാ​താ​യ​തോ​ടെ ക്ല​ബ്ബു​ക​ളും ക​ളി​ക്കാ​രും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
ഡ്യൂ​റ​ന്‍​ഡ് ക​പ്പ് (ജൂ​ലൈ 7-ഓ​ഗ​സ്റ്റ് 23), സൂ​പ്പ​ര്‍ ക​പ്പ്/​ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് (സെ​പ്റ്റം​ബ​ര്‍ 1-20), ഐ ​ലീ​ഗ് (ഒ​ക്ടോ​ബ​ര്‍ 10-ഏ​പ്രി​ല്‍ 30), സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ട് (ജ​നു​വ​രി 1-20) ടൂ​ര്‍​ണ​മെ​ന്റു​ക​ളു​ടെ ഷെ​ഡ്യൂ​ള്‍ എ​ഐ​എ​ഫ്എ​ഫ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

Latest News

Corehub Up