ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) മുന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് (66) അന്തരിച്ചു.
2010 മുതല്‍ 2022വരെയായി 12 വര്‍ഷക്കാലം ഫെഡറേഷന്റെ ചുമതല വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി കരിയര്‍ ആരംഭിച്ച കുശാല്‍ ദാസ്, ഐസിസിയുടെ സിഎഫ്ഒ ചുമതല വഹിച്ചിട്ടുണ്ട്.
2010ലാണ് എഐഎഫ്എഫില്‍ ചേര്‍ന്നത്. 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പ്, 2022 എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് കുശാല്‍ ദാസിന്റെ കാലത്താണ്. 2017ല്‍ വനിതാ ലീഗ് തുടങ്ങിയതും കുശാല്‍ ദാസിന്റെ നിയന്ത്രണത്തിലായിരുന്നു.
Tags : Kushal Das passes away AIFF Football