Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aimodel

സൈ​ബ​ർ സു​ര​ക്ഷ​യി​ൽ വ​ൻ വി​പ്ല​വ​വു​മാ​യി മൈ​ക്രോ​സോ​ഫ്റ്റ്: പു​തി​യ 'MAI-Cyber-1-Flash' എ​ഐ മോ​ഡ​ലും 'പ്രോ​ജ​ക്ട് പെ​ർ​സെ​പ്ഷ​നും' പു​റ​ത്തി​റ​ക്കി

സാ​ൻ ഫ്രാ​ൻ​സി​സ്കോ: സൈ​ബ​ർ സു​ര​ക്ഷാ രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി മൈ​ക്രോ​സോ​ഫ്റ്റ്. ക​മ്പ​നി​യു​ടെ ആ​ദ്യ​ത്തെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ​പെ​ഷ്യ​ലൈ​സ്ഡ് എ​ഐ മോ​ഡ​ലാ​യ MAI-Cyber-1-Flash, പു​തി​യ ഏ​ജ​ന്‍റി​ക് സെ​ക്യൂ​രി​റ്റി പ്ലാ​റ്റ്‌​ഫോ​മാ​യ പ്രോ​ജ​ക്ട് പെ​ർ​സെ​പ്ഷ​നും സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു.

നി​ല​വി​ലു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളേ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഈ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് ക​ഴി​യു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് വ്യ​ക്ത​മാ​ക്കു​ന്നു. സൈ​ബ​ർ സെ​ക്യൂ​രി​റ്റി ജോ​ലി​ക​ളി​ൽ 90 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന സാ​ധാ​ര​ണ ടാ​സ്കു​ക​ൾ ഇ​നി മു​ത​ൽ MAI-Cyber-1-Flash നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യും. ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ 10% ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഓ​പ്പ​ൺ എ​ഐ​യു​ടെ ജി​പി​ടി 5.4 മോ​ഡ​ലി​ന്‍റെ സ​ഹാ​യം തേ​ടു​ക.

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ മി​ഡാ​ഷ് വ​ൾ​ന​റ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ഈ ​പു​തി​യ മോ​ഡ​ൽ സൈ​ബ​ർ​ജിം ബെ​ഞ്ച്മാ​ർ​ക്കി​ൽ 96% കൃ​ത്യ​ത കൈ​വ​രി​ച്ചി​ട്ടു​ണ്ട്. എ​ഐ ക​മ്പ​നി​യാ​യ ആ​ന്ത്രോ​പ്പി​ക്കി​ന്‍റെ മി​ഥോ​സ് മോ​ഡ​ലി​നേ​ക്കാ​ൾ 12 ശ​ത​മാ​നം ഉ​യ​ർ​ന്ന പ്ര​ക​ട​ന​മാ​ണി​ത്. മാ​ത്ര​മ​ല്ല, നി​ല​വി​ലു​ള്ള മൈ​ക്രോ​സോ​ഫ്റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ ചെ​ല​വി​നേ​ക്കാ​ൾ 50% സാ​മ്പ​ത്തി​ക ലാ​ഭ​വും ഇ​ത് ഉ​റ​പ്പു​ന​ൽ​കു​ന്നു.

സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടാ​ൻ മൂ​ന്ന് ത​രം പ്ര​ത്യേ​ക എ​ഐ ഏ​ജ​ന്‍റു​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ണ് പ്രോ​ജ​ക്ട് പെ​ർ​സെ​പ്ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹാ​ക്ക​ർ​മാ​ർ സി​സ്റ്റ​ത്തി​ലേ​ക്ക് എ​ങ്ങ​നെ ക​ട​ന്നു​ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന റെ​ഡ് ടീം ​ഏ​ജ​ന്‍റു​ക​ൾ. നി​ല​വി​ലു​ള്ള ഭീ​ഷ​ണി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​യു​ടെ ഗൗ​ര​വം ത​രം​തി​രി​ക്കു​ന്നു ബ്ലൂ ​ടീം ഏ​ജ​ന്‍റു​ക​ൾ. സു​ര​ക്ഷാ വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ച്ച് സി​സ്റ്റം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന ഗ്രീ​ൻ ടീം ​ഏ​ജ​ന്‍റു​ക​ൾ.

മു​മ്പ് വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ മ​ണി​ക്കൂ​റു​ക​ളെ​ടു​ത്ത് ചെ​യ്തി​രു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​പ്ലാ​റ്റ്‌​ഫോ​മി​ന് സാ​ധി​ക്കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് ലീ​ഡ് എ​ഞ്ചി​നീ​യ​ർ ഡേ​വ് വെ​സ്റ്റ​ൺ വ്യ​ക്ത​മാ​ക്കി. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഇ​ൻ-​ഹൗ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ച്ച പ്രോ​ജ​ക്ട് പെ​ർ​സെ​പ്ഷ​ൻ ഓ​ഗ​സ്റ്റ് 3 മു​ത​ൽ പൊ​തു പ​രീ​ക്ഷ​ണ​ത്തി​നാ​യി ല​ഭ്യ​മാ​കും.

മൈ​ക്രോ​സോ​ഫ്റ്റ് സെ​ക്യൂ​രി​റ്റി ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​യെ​തെ ഗാ​ല​റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ച്ച​ത്. പ്ര​തി​ദി​നം 100 ട്രി​ല്യ​ണി​ല​ധി​കം സൈ​ബ​ർ സു​ര​ക്ഷാ സി​ഗ്ന​ലു​ക​ൾ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ടാ​ണ് ഈ ​എ​ഐ മോ​ഡ​ൽ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള​ത്.

Latest News

Corehub Up