Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Animals

Malappuram

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം: മു​ന്ന​റി​യി​പ്പു​മാ​യി അധികൃതർ നാ​ടു​കാ​ണി​ ചു​ര​ത്തി​ൽ

എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്, വ​നംസേ​ന​ക​ൾ രം​ഗ​ത്ത്.

ഇ​രു​വി​ഭാ​ഗം സേ​ന​ക​ളും ആ​ന​മ​റി മു​ത​ൽ നാ​ടു​കാ​ണി അ​തി​ർ​ത്തി വ​രെ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ രാ​പ​ക​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന യാ​ത്രി​ക​രും മ​നോ​ഹ​ര​മാ​യ ചു​രംപാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന പ​തി​വു​ണ്ട്. അ​ടു​ത്തി​ട​യാ​യി വ​ന്യ​മൃ​ഗ​ശ​ല്യം വ്യാ​പ​ക​മാ​യ​തി​നാ​ൽ ചു​രംപാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും വ​നം പോ​ലീ​സ് സേ​ന​ക​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലും സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് പ​തി​വാ​ണ്. നി​ല​വി​ൽ ആ​ന​ത്താ​ര​ക​ൾ മു​റി​ച്ചാ​ണ് ദേ​ശീ​യ​പാ​ത​യാ​യ നാ​ടു​കാ​ണി​ ചു​രംപാ​ത നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ആ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ചു​രംപാ​ത​യി​ലു​ണ്ട്. ഇ​തി​നു പു​റ​മേ ക​ടു​വ, പു​ലി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​വും ജൈ​വ​വൈ​വി​ധ്യ മേ​ഖ​ല​യാ​യ നാ​ടു​കാ​ണി വ​ന​മേ​ഖ​ല​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ജാ​റ​ത്തി​ന് സ​മീ​പം പാ​ത​യോ​ര​ത്ത് ക​ടു​വ കാ​ട്ടാ​ന​യെ കൊ​ന്ന് ഭ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സേ​ന​ക​ളു​ടെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​ത്.

ജാ​റം, ത​ക​ര​പ്പാ​ടി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​ക​ളു​ടെ സ്ഥി​ര സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ജാ​റ​ത്തി​ന് സ​മീ​പ​ത്ത് പ​ക​ൽസ​മ​യം ക​ടു​വ ചു​രം​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ജാ​റം പ​രി​പാ​ലി​ക്കു​ന്ന​യാ​ൾ ക​ണ്ടി​രു​ന്നു. ഇ​തി​ന് തൊ​ട്ട​ടു​ത്താ​യു​ള്ള ഉ​ള്ളി​പ്പാ​റ വ​ന​ഭാ​ഗ​ത്തെ ചെ​ക്ക്ഡാ​മി​ൽ ക​ടു​വ​ക​ൾ സ്ഥി​ര​മാ​യി വെ​ള്ളം കു​ടി​ക്കാ​നെ​ത്താ​റു​ണ്ടെ​ന്ന് വ​നം ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ന​ട​ന്ന കു​ട​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലും നാ​ടു​കാ​ണി വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​കണ​മെ​ങ്കി​ൽ വ​നം, പോ​ലീ​സ് സേ​ന​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up