Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Applauds

Kottayam

ജ​യ​ശ്രീ​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്കു കൈയടി​ച്ച് നാ​ട്

കു​മ​ര​കം: വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച 66,000 രൂ​പ അ​ട​ങ്ങി​യ പ​ഴ്‌​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച ജ​യ​ശ്രി മാ​തൃ​ക​യാ​യി .

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് കു​മ​ര​കം ബ​സ് ബേ​യി​ൽ വ​ന്നി​റ​ങ്ങി ത​ന്‍റെ ജോ​ലി സ്ഥ​ല​മാ​യ കു​മ​ര​കം ബെ​സ്റ്റ് ബേ​ക്ക​റി​യി​ലേ​ക്ക് ന​ട​ക്കു​മ്പോ​ൾ റോ​ഡി​ൽ നി​ന്നു ല​ഭി​ച്ച പ​ഴ്‌​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് 66,000 രൂ​പ​യും എ​ടിഎം കാ​ർ​ഡും​ആ​ധാ​ർ കാ​ർ​ഡും.​ചെ​ങ്ങ​ളം ഉ​സ്മാ​ൻ ക​വ​ല​യി​ൽ ത​ട്ടാ​ര​ത്ത് നി​ഖി​ലി​ന്‍റെ ഭാ​ര്യ യാ​ണ് ജ​യ​ശ്രീ. പ​ഴ്‌​സ് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ നി​റ​യെ 500ന്‍റെ ​നോ​ട്ടു​ക​ൾ ക​ണ്ട ജ​യ​ശ്രി വി​വ​രം താ​ൻ ജോ​ലി ചെ​യ്യു​ന്ന ബേ​ക്ക​റി​യി​ൽ അ​റി​യി​ച്ച​ ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ആ​ധാ​ർ കാ​ർ​ഡി​ലെ ഫോ​ൺ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. കെ​ടി​ഡി​സി ജീ​വ​ന​ക്കാ​രി​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

Latest News

Corehub Up