കളഞ്ഞു കിട്ടിയ പണവും രേഖകളും ജയശ്രി ഉടമക്ക് കൈമാറുന്നു.
കുമരകം: വഴിയിൽ നിന്ന് ലഭിച്ച 66,000 രൂപ അടങ്ങിയ പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ജയശ്രി മാതൃകയായി .
ഇന്നലെ രാവിലെ ഒമ്പതിന് കുമരകം ബസ് ബേയിൽ വന്നിറങ്ങി തന്റെ ജോലി സ്ഥലമായ കുമരകം ബെസ്റ്റ് ബേക്കറിയിലേക്ക് നടക്കുമ്പോൾ റോഡിൽ നിന്നു ലഭിച്ച പഴ്സിൽ ഉണ്ടായിരുന്നതാണ് 66,000 രൂപയും എടിഎം കാർഡുംആധാർ കാർഡും.ചെങ്ങളം ഉസ്മാൻ കവലയിൽ തട്ടാരത്ത് നിഖിലിന്റെ ഭാര്യ യാണ് ജയശ്രീ. പഴ്സ് തുറന്നു നോക്കിയപ്പോൾ നിറയെ 500ന്റെ നോട്ടുകൾ കണ്ട ജയശ്രി വിവരം താൻ ജോലി ചെയ്യുന്ന ബേക്കറിയിൽ അറിയിച്ച ശേഷം പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. ആധാർ കാർഡിലെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടാണ് പോലീസ് ഉടമയെ കണ്ടെത്തിയത്. കെടിഡിസി ജീവനക്കാരിയുടെ പണമാണ് നഷ്ടപ്പെട്ടത്.
Tags : Nattuvishesham Districtnews applauds