Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arm

അ​മ്മ​യെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സ്; മ​ക​ന്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: കു​ടും​ബ​ത്തി​നെ​തി​രെ മ​ന്ത്ര​വാ​ദം ചെ​യ്‌​തെ​ന്ന് ആ​രോ​പി​ച്ച് അ​മ്മ​യെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സി​ല്‍ മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഏ​ങ്ങ​ണ്ടി​യൂ​ര്‍ ചേ​റ്റു​വ സ്വ​ദേ​ശി മ​നോ​ജ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മ്മ തു​ള​സി (71)യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഈ ​മാ​സം ആ​റാം തീ​യ​തി രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​യ ദു​രി​ത​ങ്ങ​ള്‍​ക്ക് കാ​ര​ണം അ​മ്മ​യാ​യ തു​ള​സി മ​ന്ത്ര​വാ​ദം ചെ​യ്ത​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ചേ​റ്റു​വ​യി​ലു​ള്ള ത​റ​വാ​ട് വീ​ട്ടി​ല്‍ ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന തു​ള​സി​യെ മ​ക​ന്‍ ബ​ലം​പ്ര​യോ​ഗി​ച്ച് താ​ഴെ​യി​ടു​ക​യും കൈ​ക​ള്‍​കൊ​ണ്ട് മ​ര്‍​ദ്ദി​ക്കു​ക​യും കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ക​യും ചെ​യ്തു. ഇ​ട​ത് കൈ ​പി​ടി​ച്ചു തി​രി​ച്ച് ഒ​ടി​ക്കു​ക​യും അ​ര​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

മ​നോ​ജ് 2025 ല്‍ ​വീ​ട്ടി​ല്‍ വ​ച്ച് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സ്സി​ലും 2024 ല്‍ ​വാ​ര്‍​ഡ് മെ​മ്പ​റെ ആ​ക്ര​മി​ച്ച് പ​രിക്കേ​ല്‍​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

Latest News

Corehub Up