x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​യം ട്രം​പി​നും ഇ​റാ​നും ആ​യു​ധം

റ്റി.സി. മാ​ത്യു
Published: March 6, 2026 12:44 AM IST | Updated: March 6, 2026 12:44 AM IST

യു​​​​ദ്ധം എ​​​​ത്രനാ​​​​ൾ എ​​​​ന്ന ചോ​​​​ദ്യം വീ​​​​ണ്ടും ഉ​​​​യ​​​​രു​​​​ന്നു. എ​​​​ത്രകാ​​​​ലം വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രാ​​​​ൻ വേ​​​​ണ്ട​​​​ത്ര ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ങ്കി​​​​ലും അ​​​​ന്ത​​​​മി​​​​ല്ലാ​​​​ത്ത യു​​​​ദ്ധം അ​​​​ല്ല ത​​​​ന്‍റേ​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭ​​​​ട​​​​ന്മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ക​​​​ര​​​​യു​​​​ദ്ധം ഇ​​​​ല്ലാ​​​​തെ ഇ​​​​റാ​​​​ൻ വി​​​​ഷ​​​​യം തീ​​​​ർ​​​​ക്ക​​​​ണം, അ​​​​ത് ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ വേ​​​​ണം എ​​​​ന്ന് ട്രം​​​​പ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തു​​​​ന്ന യു​​​​ദ്ധം ഏ​​​​റ്റ​​​​വും വേ​​​​ഗം തീ​​​​ര​​​​ണം എ​​​​ന്നു യു​​​​എ​​​​ഇ​​​​യും ഖ​​​​ത്ത​​​​റും അ​​​​ട​​​​ക്കം ഗ​​​​ൾ​​​​ഫി​​​​ലെ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​മാ​​​​യി ആ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ എ​​​​ണ്ണ​​​​യി​​​​ൽ​​നി​​​​ന്നു മാ​​​​റി​​​​യ ഒ​​​​രു സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച ഒ​​​​രു​​​​ക്കിവ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഗ​​​​ൾ​​​​ഫ് സ്വ​​​​പ്ന​​​​ങ്ങ​​​​ൾ

സ്വ​​​​സ്ഥ​​​​ജീ​​​​വി​​​​തം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന മു​​​​തി​​​​ർ​​​​ന്ന പ്രാ​​​​യ​​​​ക്കാ​​​​രാ​​​​യ അ​​​​തി​​​​സ​​​​മ്പ​​​​ന്ന​​​​രെ​​​​യും ഉ​​​​ല്ലാ​​​​സം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന സ​​​​മ്പ​​​​ന്ന ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ​​​​യും ആ​​​​ക​​​​ർ​​​​ഷി​​​​ക്ക​​​​ൽ അ​​​​തി​​​ന്‍റെ ഒ​​​​രു ഭാ​​​​ഗം. നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​ച്ച​​സാ​​​​ങ്കേ​​​​തി​​​​ക​​വി​​​​ദ്യ​​​​യു​​​​ടെ കേ​​​​ന്ദ്ര​​​​മാ​​​​കു​​​​ന്ന​​​​തു മ​​​​റ്റൊ​​​​രു ഭാ​​​​ഗം. സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​തും ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ തോ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും വ​​​​ലു​​​​തു​​​​മാ​​​​യ ധ​​​​ന​​​​കാ​​​​ര്യ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യി ഗ​​​​ൾ​​​​ഫി​​​​നെ മാ​​​​റ്റു​​​​ന്ന​​​​ത് അ​​​​ടു​​​​ത്ത ഭാ​​​​ഗം. സിം​​​​ഗ​​​​പ്പു​​​​രി​​​​നും ല​​​​ണ്ട​​​​നും ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​നും ബ​​​​ദ​​​​ലാ​​​​യി ദു​​​​ബാ​​​​യി​​​​യെ ഉ​​​​യ​​​​ർ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​തി​​​​ൽ​​പ്പെ​​ടു​​​​ന്നു.

യു​​​​ദ്ധം ഒ​​​​രാ​​​​ഴ്ച പി​​​​ന്നി​​​​ടും​​ മു​​​​മ്പേ ഈ ​​​​മോ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ഘാ​​​​തം ഏ​​​​റ്റു​​തു​​​​ട​​​​ങ്ങി. അ​​​​തി​​​​വേ​​​​ഗം യു​​​​ദ്ധ​​​​ത്തി​​​​ന് തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു യു​​​​എ​​​​ഇ​​​​യും മ​​​​റ്റും അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു എ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളെ ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ വേ​​​​ണം കാ​​​​ണാ​​​​ൻ.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും വി​​​​ഷ​​​​യം

യു​​​​ദ്ധം നീ​​​​ളും​​തോ​​​​റും ഇ​​​​ന്ധ​​​​ന​​​​ക്ഷാ​​​​മം, വി​​​​ല​​​​ക്ക​​​​യ​​​​റ്റം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ മൂ​​​​ലം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടാ​​​​ൻ പോ​​​​കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഏ​​​​റെ​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും ജ​​​​പ്പാ​​​​നും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​ക്കെ ഇ​​​​തി​​​​ൽ​​പ്പെ​​​​ടു​​​​ന്നു.
ട്രം​​​​പി​​​​ന്‍റെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തു യു​​​​ദ്ധം വേ​​​​ഗം തീ​​​​ര​​​​ണമെ​​​​ന്നാ​​​​ണ്. ടെ​​​​ക്‌​​​​സ​​​​സി​​​​ലെ പ​​​​മ്പു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ മാ​​​​സം 2.45 ഡോ​​​​ള​​​​റി​​​​നു കി​​​​ട്ടി​​​​യി​​​​രു​​​​ന്ന പെ​​​​ട്രോ​​​​ളി​​​​ന് ഇ​​​​ന്ന​​​​ലെ വി​​​​ല 2.82 ഡോ​​​​ള​​​​ർ ആ​​​​യി. ഒ​​​​പ്പം ഇ​​​​റ​​​​ച്ചി​​​​യും മു​​​​ട്ട​​​​യും മു​​​​ത​​​​ൽ എ​​​​ല്ലാ​​​​റ്റി​​​​നും വി​​​​ല കൂ​​​​ടു​​​​ന്നു. ഇ​​​​നി​​​​യും കൂ​​​​ടും എ​​​​ന്ന ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു. സ​​​​ർ​​​​വേ​​​​ക​​​​ളി​​​​ൽ ട്രം​​​​പി​​​​നു പി​​​​ന്തു​​​​ണ കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്നു. ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന​​​​ടു​​​​ത്താ​​​​യി എ​​​​ന്നാ​​​​ണു പു​​​​തി​​​​യ സ​​​​ർ​​​​വേ​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ​​​​വ​​​​രും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തു യു​​​​ദ്ധം ഒ​​​​ന്നോ ര​​​​ണ്ടോ ആ​​​​ഴ്ച കൊ​​​​ണ്ടു തീ​​​​ര​​​​ണമെ​​​​ന്നാ​​​​ണ്. അ​​​​ങ്ങ​​​​നെ തീ​​​​ർ​​​​ന്നേ​​​​ക്കുമെ​​​​ന്ന വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക​​​​ൾ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന​​​​ത്.

യു​​​​ദ്ധം നീ​​​​ട്ടാ​​​​ൻ ഇ​​​​റാ​​​​ൻ

എ​​​​ന്നാ​​​​ൽ, യു​​​​ദ്ധം വേ​​​​ഗം തീ​​​​ര​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ക്കാ​​​​ത്ത ഒ​​​​രു രാ​​​​ജ്യം ഉ​​​​ണ്ട്- ഇ​​​​റാ​​​​ൻ. യു​​​​ദ്ധ​​​​ക്കൊ​​​​തി അ​​​​ല്ല അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​നു കാ​​​​ര​​​​ണം. യു​​​​ദ്ധം ജ​​​​യി​​​​ക്കാമെന്ന അ​​​​മി​​​​ത ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വുമ​​​​ല്ല അ​​​​വ​​​​രെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. മ​​​​റി​​​​ച്ച്, നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം മാ​​​​ത്രം.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത യു​​​​ദ്ധ​​​​ശേ​​​​ഷി​​​​ക്കു മു​​​​ന്നി​​​​ൽ ഇ​​​​റാ​​​​ൻ ഒ​​​​ന്നു​​​​മ​​​​ല്ല. അ​​​​ത് ഏ​​​​റ്റ​​​​വും ന​​​​ന്നാ​​​​യി അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​ത് ഇ​​​​റാ​​​​നി​​​​ലെ സൈ​​​​ന്യ​​​​ത്തി​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നും ത​​​​ന്നെ​​​​യാ​​​​ണ്. സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യും അ​​​​വ​​​​ർ പി​​​​ന്നി​​​​ൽ​​ത​​​​ന്നെ​​​​യാ​​​​ണ്.

വ​​​​ഴി​​​​ക​​​​ൾ അ​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ

അ​​​​പ്പോ​​​​ൾ എ​​​​ന്താ​​​​ണു വ​​​​ഴി? കീ​​​​ഴ​​​​ട​​​​ങ്ങ​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ പൊ​​​​രു​​​​തി മ​​​​രി​​​​ക്ക​​​​ൽ. കീ​​​​ഴ​​​​ട​​​​ങ്ങ​​​​ലി​​​​ന് ത​​​​ക്ക അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മി​​​​ല്ല. പാ​​​​ശ്ചാ​​​​ത്യ- യ​​​​ഹൂ​​​​ദ വി​​​​രോ​​​​ധ​​​​ത്തി​​​​ൽ ഊ​​​​ന്നി​​​​യ 47 വ​​​​ർ​​​​ഷം നീ​​​​ണ്ട മ​​​​സ്തി​​​​ഷ്ക പ്ര​​​​ക്ഷാ​​​​ള​​​​നം, കീ​​​​ഴ​​​​ട​​​​ങ്ങാ​​​​നു​​​​ള്ള മ​​​​ന​​​​സ​​​​ല്ല ആ ​​​​ജ​​​​ന​​​​ത​​​​യ്ക്ക് പാ​​​​ക​​​​പ്പെ​​​​ടു​​​​ത്തി​​ക്കൊ​​​​ടു​​​​ത്ത​​​​ത്. അ​​​​പ്പോ​​​​ൾ പിന്നെ വ​​​​ഴി പോ​​​​രാ​​​​ട്ടം മാ​​​​ത്രം.

ആ ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യം സു​​​​നി​​​​ശ്ചി​​​​തം. എ​​​​ന്നാ​​​​ൽ വ​​​​ഴി​​​​ക​​​​ൾ അ​​​​ട​​​​യു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ ഒ​​​​രു വ​​​​ഴി തെ​​​​ളി​​​​യും. അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു വ​​​​ഴി ഇ​​​​റാ​​​​നു മു​​​​ന്നി​​​​ൽ തെ​​​​ളി​​​​യു​​​​ന്നു. ട്രം​​​​പി​​​​നു ദീ​​​​ർ​​​​ഘ​​​​യു​​​​ദ്ധം ന​​​​ട​​​​ത്താ​​​​ൻ പ​​​​റ്റി​​​​ല്ല. വി​​​​ദേ​​​​ശ​​​​ത്തു​​ പോ​​​​യി യു​​​​ദ്ധം ചെ​​​​യ്യി​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞു വോ​​​​ട്ട് നേ​​​​ടി​​​​യ ട്രം​​​​പി​​​​ന് അ​​​​തു ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. യു​​​​ദ്ധം നീ​​​​ണ്ടു​​പോ​​​​കാ​​​​തെ ഒ​​​​ത്തു​​​​തീ​​​​ർ​​​​ക്കാ​​​​ൻ ട്രം​​​​പ് മു​​​​ന്നോ​​​​ട്ടു വ​​​​രും. ഇ​​​​താ​​​​ണ് ഇ​​​​റാ​​​​ൻ കാ​​​​ണു​​​​ന്ന വ​​​​ഴി. അ​​​​തു വ്യാ​​​​മോ​​​​ഹ​​​​മാ​​​​ണോ എ​​ന്ന് കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാം.

അ​​​​ലി ഖ​​​​മ​​​​ന​​​​യ്‌യു​​​​ടെ വാ​​​​ഴ്ച ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ ത​​​​ത്തു​​​​ല്യ ഔ​​​​ന്ന​​​​ത്യം ഉ​​​​ള്ള ഒ​​​​രാ​​​​ൾ ടെ​​​​ഹ​​​​റാ​​​​നി​​​​ൽ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചി​​​​ല്ല. പ​​​​റ്റി​​​​യ ആ​​​​ൾ ഇ​​​​ല്ല. എ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, ആ ​​​​ക​​​​സേ​​​​ര​​​​യി​​​​ലേ​​​​ക്കു ക​​​​യ​​​​റി​​​​യാ​​​​ൽ ത​​​​ല പോ​​​​കു​​​​മോ എ​​​​ന്ന ഭീ​​​​തി​​​​യും ഉ​​​​ണ്ട്. അ​​​​തു​​കൊ​​​​ണ്ടാ​​​​ണ് ച​​​​ർ​​​​ച്ച​​​​യ്ക്കു പ​​​​റ്റി​​​​യ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ടെ​​​​ഹ​​​​റാ​​​​നി​​​​ൽ ഇ​​​​ല്ലെ​​​​ന്നു ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​തു സ​​​​ത്യം മാ​​​​ത്രം.

ഒ​​​​രു ക​​​​ച്ചി​​​​ത്തു​​​​രു​​​​മ്പ്

ഏ​​​​തു പോ​​​​രി​​​​ലും ദു​​​​ർ​​​​ബ​​​​ല​​​​ർ​​​​ക്കു​​ ചി​​​​ല ക​​​​ച്ചി​​​​ത്തു​​​​രു​​​​മ്പു​​​​ക​​​​ൾ കി​​​​ട്ടും. ഇ​​​​റാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് (അ​​​​തി​​​​ൽ ആ​​​​രാ​​​​ണ് പ്ര​​​​ധാ​​​​നി എ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല) അ​​​​ങ്ങ​​​​നെ കി​​​​ട്ടി​​​​യ ബ​​​​ല​​​​മാ​​​​ണ് ട്രം​​​​പി​​​​നു യു​​​​ദ്ധം നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടുപോ​​​​കാ​​​​ൻ പ​​​​റ്റി​​​​ല്ല എ​​​​ന്ന​​​​ത്. വൈ​​​​കാ​​​​തെ യു​​​​ദ്ധം തീ​​​​ർ​​​​ക്കാ​​​​ൻ ച​​​​ർ​​​​ച്ച​​​​യ്ക്കു ട്രം​​​​പ് ത​​​​യാ​​​​റാ​​​​കും. ഈ ​​​​ധാ​​​​ര​​​​ണ​​​​യി​​​​ൽ നീ​​​​ങ്ങു​​​​ന്ന ഇ​​​​റാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ​​​​മ​​​​യം നീ​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു.

യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ ഇ​​​​റാ​​​​ന്‍റെ ആ​​​​ഗ്ര​​​​ഹം സാ​​​​ധി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കും എ​​​​ന്നു വേ​​​​ണം ക​​​​രു​​​​താ​​​​ൻ. ടാ​​​​ങ്കു​​​​ക​​​​ളും ക​​​​വ​​​​ചി​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന്നു ഭ​​​​ട​​​​ന്മാ​​​​രും ഒ​​​​ന്നി​​​​ച്ചു​​നീ​​​​ങ്ങി ഭൂ​​​​മി പി​​​​ടി​​​​ച്ച​​​​ട​​​​ക്കി​​​​യു​​​​ള്ള യു​​​​ദ്ധം അ​​​​ല്ല ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ​​​​ല്ലോ റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ യു​​​​ക്രെ​​​​യി​​​​ൻ​​​​കാ​​​​ർ നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ചെ​​​​റു​​​​ത്തു​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​വോ​​​​യി​​​​സ്റ്റ് യു​​​​ദ്ധ​​​​ത​​​​ന്ത്രം

യു​​​​ക്രെ​​​​യ്ന്‍ന്‍റെ ഭൂ​​​​മി​​​​യി​​​​ൽ 20 ശ​​​​ത​​​​മാ​​​​ന​​​​മേ ഇ​​​​തു​​​​വ​​​​രെ റ​​​​ഷ്യ​​​​ക്കു പി​​​​ടി​​​​ക്കാ​​​​നാ​​​​യി​​​​ട്ടു​​​​ള്ളൂ. ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ അ​​​​ത​​​​തു സ​​​​മ​​​​യ​​​​ത്തെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു വി​​​​ദൂ​​​​ര​​​​നി​​​​യ​​​​ന്ത്രി​​​​ത ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ (മി​​​​സൈ​​​​ലു​​​​ക​​​​ളും ഡ്രോ​​​​ണു​​​​ക​​​​ളും) ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ശ​​​​ത്രു​​​​വി​​​​നെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​ണ​​​​ല്ലോ ഇ​​​​പ്പോ​​​​ഴ​​​​ത്തെ യു​​​​ദ്ധം. വ​​​​രു​​​​ന്ന മി​​​​സൈ​​​​ലി​​​​നെ​​​​യും ഡ്രോ​​​​ണി​​​​നെ​​​​യും ത​​​​ക​​​​ർ​​​​ക്കാ​​​​ൻ അ​​​​തേ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ മ​​​​റു​​​​പ​​​​ക്ഷ​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു.

യു​​​​ദ്ധം നീ​​​​ട്ടി ട്രം​​​​പി​​​​നെ ച​​​​ർ​​​​ച്ച​​​​യ്ക്കു നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​നാ​​​​ക്കു​​​​ക. അ​​​​പ്പോ​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്കു കു​​​​റേ​​​​ക്കൂ​​​​ടി ബ​​​​ല​​​​ത്തോ​​​​ടെ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താം. അ​​​​താ​​​​ണ് ഇ​​​​റാ​​​​ന്‍റെ ത​​​​ന്ത്രം.
വി​​​​യ​​​​റ്റ്‌​​​​നാ​​​​മി​​​​ലും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലും ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ലംകൊ​​​​ണ്ട് ചു​​​​രു​​​​ങ്ങി​​​​യ ചെ​​​​ല​​​​വി​​​​ൽ ജ​​​​യി​​​​ക്കാം എ​​​​ന്നു ക​​​​രു​​​​തി ചെ​​​​ന്ന വ​​​​ൻ​​​​ശ​​​​ക്തി​​​​ക​​​​ളെ ഈ ​​​​ത​​​​ന്ത്ര​​​​ത്തി​​​​ലാ​​​​ണ് പൂ​​​​ട്ടി​​​​യ​​​​ത്. റ​​​​ഷ്യ​​​​ക്കു യു​​​​ക്രെ​​​​യ്നി​​​​ൽ കി​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തും ഇ​​​​തേ പൂ​​​​ട്ട് ത​​​​ന്നെ. പ​​​​ഴ​​​​യ ഒ​​​​രു മാ​​​​വോ​​​​യി​​​​സ്റ്റ് ത​​​​ന്ത്ര​​​​മാ​​​​ണി​​​​ത്.

ഇ​​​​പ്പോ​​​​ൾ ട്രം​​​​പി​​​​നെ ഇ​​​​റാ​​​​ൻ ഇ​​​​ങ്ങ​​​​നെ പൂ​​​​ട്ടു​​​​മോ? അ​​​​ടു​​​​ത്ത ര​​​​ണ്ടു മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ അ​​​​തി​​​​ന് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കും.

മി​​​​സൈ​​​​ൽ, ഹോ​​​​ർ​​​​മു​​​​സ്, പി​​​​ന്നെ കു​​​​ർ​​​​ദു​​​​ക​​​​ളും

മൂ​​​​ന്നു കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു ശ്ര​​​​ദ്ധി​​​​ക്കാ​​​​നു​​​​ള്ള​​​​ത്.

ഒ​​​​ന്ന്: ഇ​​​​റാ​​​ന്‍റെ മി​​​​സൈ​​​​ൽ ശേ​​​​ഖ​​​​രം. ക​​​​ര​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്ത​​​​റ​​​​ക​​​​ൾ മി​​​​ക്ക​​​​തും ത​​​​ക​​​​ർ​​​​ത്തു. ഇ​​​​റാ​​​​ന്‍റെ മി​​​​സൈ​​​​ൽ തൊ​​​​ടു​​​​ക്ക​​​​ൽ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം കു​​​​റ​​​​ഞ്ഞു. ഭൂ​​​​ഗ​​​​ർ​​​​ഭ​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ മി​​​​സൈ​​​​ൽ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും വി​​​​ക്ഷേപ​​​​ണ​​​​ത്ത​​​​റ​​​​ക​​​​ളും ഓ​​​​രോ വി​​​​ക്ഷേ​​​​പ​​​​ണം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴാ​​​​ണ് എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന് അ​​​​റി​​​​യു​​​​ക. ഉ​​​​പ​​​​ഗ്ര​​​​ഹചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​തു പെ​​​​ടു​​​​ന്ന മു​​​​റ​​​​യ്ക്ക് ത​​​​ക​​​​ർ​​​​ത്തു​​വ​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടു​​​​ള്ള​​​​തു ട്ര​​​​ക്കു​​​​ക​​​​ൾ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്ത​​​​റ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. 2500 ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ ഇ​​​​റാ​​​​ന് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. ഇ​​​​തി​​​​ന​​​​കം 700ല​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചുക​​​​ഴി​​​​ഞ്ഞു. അ​​​​വ തീ​​​​രു​​​​ന്ന​​​​തോ​​​​ടെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലും മ​​​​റ്റും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള അ​​​​വ​​​​രു​​​​ടെ ശേ​​​​ഷി പ​​​​രി​​​​മി​​​​ത​​​​മാ​​​​കും.

ര​​​​ണ്ട്: ഹോ​​​​ർ​​​​മു​​​​സ് ഉ​​​​പ​​​​രോ​​​​ധം. ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് ഇ​​​​റാ​​​​ൻ അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. ആ​​​​ഗോ​​​​ള ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ന്‍റെ 25 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഉ​​​​പ​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​യി. ഇ​​​​ത്ര​​​​യും ഇ​​​​ന്ധ​​​​നം വേ​​​​റെ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്ന് അ​​​​യ​​​​യ്ക്കാ​​​​ൻ മാ​​​​ത്രം സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ല. മ​​​​റ്റൊ​​​​രു വി​​​​ഷ​​​​യംകൂ​​​​ടി ഉ​​​​ണ്ട്. പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ശേ​​​​ഖ​​​​രം ഉ​​​​ണ്ട്. പ​​​​ക്ഷേ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക​​​​വും (എ​​​​ൽ​​​​എ​​​​ൻ​​​​ജി) പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​വും (എ​​​​ൽ​​​​പി​​​​ജി) അ​​​​ങ്ങ​​​​നെ വ​​​​ലി​​​​യ അ​​​​ള​​​​വി​​​​ൽ ശേ​​​​ഖ​​​​രി​​​​ച്ചുവ​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​പ​​​​രോ​​​​ധം ആ​​​​ഴ്ച​​​​ക​​​​ൾ നീ​​​​ണ്ടാ​​​​ൽ ലോ​​​​ക​​​​മെ​​​​ങ്ങും ഇ​​​​ന്ധ​​​​ന- ഊ​​​​ർ​​​​ജ പ്ര​​​​തി​​​​സ​​​​ന്ധി ഉ​​​​ണ്ടാ​​​​കും. അ​​​​തു ട്രം​​​​പി​​​​നും താ​​​​ങ്ങാ​​​​നാ​​​​വാ​​​​തെ വ​​​​രും. പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും ഊ​​​​ർ​​​​ജോത്​​​പാ​​​​ദ​​​​ന​​​​ത്തി​​​​നും രാ​​​​സ​​​​വ​​​​ള നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ച​​​​ക​​​​ത്തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം ഗാ​​​​ർ​​​​ഹി​​​​ക-​​​​വാ​​​​ണി​​​​ജ്യ അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. മ​​​​റി​​​​ച്ച്, ഇ​​​​റാ​​ന്‍റെ നാ​​​​വി​​​​ക, വ്യോ​​​​മ ശേ​​​​ഷി​​​​ക​​​​ൾ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി ഹോ​​​​ർ​​​​മു​​​​സ് തു​​​​റ​​​​ന്നാ​​​​ൽ ട്രം​​​​പ് അ​​​​തി​​​​ബ​​​​ല​​​​വാ​​​​നാ​​​​കും. ഇ​​​​റാ​​​​ൻ ത​​​​ല കു​​​​നി​​​​ക്കേ​​​​ണ്ടി വ​​​​രും. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റേ​​​​ണ്ടിവ​​​​രും.

മൂ​​​​ന്ന്: ഇ​​​​റാ​​ന്‍റെ സേ​​​​നാ​​​​ബ​​​​ലം. ഇ​​​​റാ​​​​ന്‍റെ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ആ​​​​യു​​​​ധ​​​​പ്പു​​​​ര​​​​ക​​​​ളും ചി​​​​ട്ട​​​​യാ​​​​യി ത​​​​ക​​​​ർ​​​​ത്തുവ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. അ​​​​ത് ശ​​​​രി​​​​ക്കും സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ ഇ​​​​റാ​​​​ന്‍റെ വി​​​​ല​​​​പേ​​​​ശ​​​​ൽ ശേ​​​​ഷി ഇ​​​​ല്ലാ​​​​താ​​​​കും. കു​​​​ർ​​​​ദ് സേ​​​​നാ​​​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തി​​​​വി​​​​ടു​​​​മ്പോ​​​​ൾ ഇ​​​​റാ​​​​ൻ സേ​​​​ന അ​​​​വ​​​​രെ ത​​​​ട​​​​യാ​​​​ൻ വ​​​​രും. ആ ​​​​വ​​​​ര​​​​വി​​​​ൽ അ​​​​വ​​​​രെ ന​​​​ശി​​​​പ്പി​​​​ക്ക​​​​ലാ​​​​കാം യു​​​​എ​​​​സ് -ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​ക​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. അ​​​​ത് വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ ഇ​​​​റാ​​​​ന്‍റെ ത​​​​ന്ത്ര​​​​ത്തി​​​​ന്‍റെ മ​​​​റു​​​​ത​​​​ന്ത്ര​​​​മാ​​​​യി ക​​​​രു​​​​താം.

Tags : Time for Trump Iran arm Middle East War

Recent News

Corehub Up