ചെട്ടിക്കാട്: തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് വണങ്ങാൻ തീർഥാടകരുടെ തിരക്ക്.ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ 12 ന് നടക്കുന്ന ഊട്ടുതിരുനാളിനോടനുബന്ധിച്ചാണു തിരുശേഷിപ്പുകൾ വണങ്ങാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ തിരക്ക്.
വിശുദ്ധ അന്തോണീസിന്റെ മൂന്നു തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാവസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏക ദേവാലയമാണ് കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് തീർഥാടന കേന്ദ്രം.
തിരുനാൾ ദിനങ്ങളിൽ എത്തിച്ചേരുന്ന തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ ഫാ. ആൻസ് പല്ലിശേരി എന്നിവർ പറഞ്ഞു.