x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെട്ടിക്കാട് തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ തി​ര​ക്ക്


Published: May 10, 2026 06:40 AM IST | Updated: May 10, 2026 06:40 AM IST

ചെ​ട്ടി​ക്കാ​ട്: തീ​ർ​ഥാ​ട​ന‌കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക്.ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ 12 ന് ​ന​ട​ക്കു​ന്ന ഊ​ട്ടു​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാണു തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങാ​ൻ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാട​ക​രു​ടെ തി​ര​ക്ക്.

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ മൂന്നു തി​രു​ശേ​ഷി​പ്പു​ക​ളാ​യ അ​ഴു​കാ​ത്ത നാ​വ്, കൈ​യു​ടെ അ​സ്ഥി, സ​ഭാ​വ​സ്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം എ​ന്നി​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഏ​ഷ്യ​യി​ലെ ഏ​ക ദേവാ​ല​യ​മാ​ണ് കി​ഴ​ക്കി​ന്‍റെ പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാട​ന കേ​ന്ദ്രം.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചേരു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി റെ​ക്ട​ർ ഫാ. ഡോ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ ഫാ. ആ​ൻ​സ് പ​ല്ലി​ശേരി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : nattu vishesham Chettikkad arrears

Recent News

Corehub Up