District News
തേഞ്ഞിപ്പലം: കാലിക്കട്ട് സര്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില് നടക്കുന്ന 56-ാമത് ജില്ലാ ജൂനിയര് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് 22 സ്വര്ണവും 14 വെള്ളിയും 12 വെങ്കലവും അടക്കം 327 പോയിന്റുമായി ഐഡിയല് കടകശേരി ബഹുദൂരം മുന്നില്. ആറ് സ്വര്ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 128 പോയിന്റുമായി സിഎച്ച്എം എച്ച്എസ്എസ് പൂക്കൊളത്തൂര് രണ്ടാം സ്ഥാനത്താണ്.
മൂന്ന് സ്വര്ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 89 പോയിന്റോടെ റിയല് റണ്ണേഴ്സ് പുത്തനത്താണി മൂന്നാം സ്ഥാനത്താണ്. 76 പോയിന്റോടെ സുല്ലമുസലാം സയന്സ് കോളജ് അരീക്കോട് നാലും 47പോയിന്റുമായി സേക്രട്ട് ഹാര്ട്ട് സിഎംഐ പബ്ലിക് സ്കൂള് പെരിന്തല്മണ്ണ അഞ്ചും സ്ഥാനത്തുമാണ്. മീറ്റ് ഇന്ന് സമാപിക്കും.
Sports
കൊച്ചി: മലയാളി മാസ്റ്റേഴ്സ് അസോസിയേഷന് 45-ാമത് സംസ്ഥാന അത്ലറ്റിക് മീറ്റ് 12നും 13നും എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില് നടക്കും.
30 മുതൽ 90 വയസ്വരെയുള്ള 800 കായികതാരങ്ങള് പങ്കെടുക്കും. വിജയികൾക്ക് തമിഴ്നാട്ടില് നടക്കുന്ന ദേശീയ മീറ്റിലും അവിടെ ജയിക്കുന്നവര്ക്ക് ജപ്പാനില് നടക്കുന്ന ഏഷ്യന് മീറ്റിലും പങ്കെടുക്കാം.
ഫോൺ: 9400963764.
District News
പെരിന്തല്മണ്ണ: പോണ്ടിച്ചേരിയില് 16 മുതല് 18 വരെ നടക്കുന്ന സൗത്ത് സോണ് ജൂനിയര് നാഷണല് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് അണ്ടര്-18 വിഭാഗത്തില് മത്സരിക്കാന് പെരിന്തല്മണ്ണ സേക്രഡ് ഹാര്ട്ട് സിഎംഐ പബ്ലിക് സ്കൂളിലെ എസ്എച്ച്് അക്കാദമിയില് പ്രാക്ടീസ് ചെയ്യുന്ന കെ. ദിയ ഫാത്തിമ അര്ഹത നേടി. കഴിഞ്ഞ അഞ്ച് വര്ഷമായി എസ്എച്ച് സ്പോര്ട്സ് അക്കാദമിയില് പരിശീലകന് സാം വര്ഗീസിന്റെ കീഴിലാണ് ദിയ പരിശീലനം തുടരുന്നത്.
Sports
ലൊസാന്: ലൊസാന് ഡയമണ്ട് ലീഗ് അത്ലറ്റിക്സില് ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു വെള്ളി.
സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളി മെഡല് സ്വന്തമാക്കിയത്. 88.05 മീറ്റര് നീരജ് ചോപ്ര ജാവലിന് ത്രോ പായിച്ചു.
ശ്രീലങ്കയുടെ റുമേഷ് പതിരാഗെയ്ക്കാണ് സ്വര്ണം. 88.14 മീറ്റര് ലങ്കന് താരം ക്ലിയര് ചെയ്തു.
Sports
കോതമംഗലം: അമേരിക്കയിൽ നടക്കുന്ന അണ്ടർ-20 ലോക ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ട്രിപ്പിൾജംപിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ എം. ധനുഷ് രാജ് മത്സരിക്കും. ബികോം രണ്ടാംവർഷ വിദ്യാർഥിയായ ധനുഷ് കണ്ണൂർ സ്വദേശിയാണ്.
ഓഗസ്റ്റ് അഞ്ചുമുതൽ ഒന്പത് വരെ അമേരിക്കയിലെ ഒറിഗൺ സർവകലാശാലയിലെ ഹേവാർഡ് ഫീൽഡ് യൂജിനിലാണു മത്സരം. എം.എ. ജോർജാണ് ധനുഷ് രാജിന്റെ മുഖ്യപരിശീലകൻ.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമണ്വെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ വർണാഭമായ തുടക്കം.
ഒൗദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഇന്നലെ രാത്രി സ്കോട്ടിഷ് ഇവന്റ് കാന്പസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിൽ നടന്നു. ഉദ്ഘാടനചടങ്ങിൽ മീരഭായിയും ലവ് ലിന ബൊർഗൊഹിനും ചേർന്ന് ഇന്ത്യൻ പതാക വഹിച്ചു. ഗെയിംസിലെ ആദ്യദിനം തന്നെ ഇന്ത്യക്ക് മധുരദിനം.
ഉദ്ഘാടനചടങ്ങ് നടക്കും മുന്പേ ഒളിന്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്നിലൂടെ (ബോക്സിംഗ്) ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു. ബൗൾസ് വനിതാ ജോഡികളുടെ സെക്ഷണൽ പ്ലേ ഇനത്തിൽ ഗ്രൂപ്പ് ബിയിൽ മാൾട്ടയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ രൂപ റാണി ടിർക്കിയും പിങ്കിയും രണ്ടാം മധുരം സമ്മാനിച്ചു.
ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന പോരാട്ടങ്ങൾക്കായി 13 ഇനങ്ങളിലായി അഞ്ച് മലയാളികൾ ഉൾപ്പെടെ 126 കായികതാരങ്ങൾ ഇന്ത്യക്കായി മാറ്റുരയ്ക്കും (77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളും).
2022ൽ ബെർമിംഗ്ഹാമിൽ നടന്ന കോമണ്വെൽത്ത് ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ആകെ 61 മെഡലുകൾ.
അതേസമയം, ബെർമിംഗ്ഹാമിൽ 19 കായിക ഇനങ്ങളുണ്ടായിരുന്നെങ്കിൽ ഇത്തവണ 10 ഇനങ്ങളേയുള്ളൂ. ഷൂട്ടിംഗ്, ബാഡ്മിന്റണ്, ക്രിക്കറ്റ് തുടങ്ങി ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയ ഇനങ്ങൾ ഇത്തവണ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.
District News
കട്ടപ്പന: അണ്ടർ-23 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡൽ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ പഞ്ചായത്ത് പൗരസ്വീകരണം നൽകി.
ചൈനയിൽ നടന്ന ഏഷ്യൻ അണ്ടർ-23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാന്ദ്രാമോൾ സാബു 4 x 400 മീറ്റർ മിക്സഡ് റിലേയിലും വുമൺസ് റിലേയിലും ഗോൾഡ് മെഡൽ കരസ്ഥമാക്കിയിരുന്നു. റോയി കെ പൗലോസ് എംഎൽഎ ഉദ്ഘടനം ചെയ്തു.
കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ പഞ്ചായത്ത് ഏർപ്പെടുത്തിയ കാഷ് അവാർഡ് സാന്ദ്രാ മോൾക്ക് കൈമാറി. സ്വീകരണ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ, രാഷ്ട്രീയ നേതാക്കളായ മാത്യു ജോർജ്, ജോർജ് ജോസഫ് പടവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Sports
റാഞ്ചി: ദേശീയ സീനിയർ ഫെഡറേഷൻ അത്ലറ്റിക്സിൽ നേവിയുടെ മലയാളി താരം ആൻസി സോജനു വനിതാ ലോംഗ്ജംപിൽ മീറ്റ് റിക്കാർഡോടെ സ്വർണം.
2025ൽ ഷൈലി സിംഗ് കുറിച്ച 6.64 മീറ്റർ എന്ന റിക്കാർഡ്, ആൻസി 6.75 മീറ്ററാക്കി തിരുത്തി. അഞ്ജു ബോബി സ്പോർട്സിലെ ഷൈലി സിംഗിനാണ് (6.58) വെള്ളി.
അതേസമയം, കോമൺവെൽത്ത് ഗെയിംസ് യോഗ്യതാ മാർക്കായ 6.84 താണ്ടാൻ ആൻസിക്കായില്ല.
വനിതാ ഡിസ്കസ് ത്രോയിൽ ജെഎസ്ഡബ്ല്യുവിന്റെ സീമ പൂനിയ കോമൺവെൽത്ത് യോഗ്യതയോടെ സ്വർണം സ്വന്തമാക്കി.
Sports
ടിയാന്ജിന് (ചൈന): 12-ാമത് ഏഷ്യന് ഇന്ഡോര് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ മലയാളി താരം ആന്സി സോജനു വെങ്കലം. വനിതാ ലോംഗ്ജംപില് 6.21 മീറ്റര് ക്ലിയര് ചെയ്താണ് ആന്സി വെങ്കലം സ്വന്തമാക്കിയത്. അഞ്ചാം ശ്രമത്തിലായിരുന്നു ആന്സി ഈ ദൂരം ക്ലിയര് ചെയ്തത്. ചൈനയുടെ സിയോങ് ഷിഖി (6.42), ലി ഹിഷ്വാങ് (6.39) എന്നിവര് സ്വര്ണവും വെള്ളിയും സ്വന്തമാക്കി.
പുരുഷ ഹൈജംപില് ജ്യോതി ശങ്കര് ആദര്ശിലൂടെ (2.19 മീറ്റര്) ആയിരുന്നു ഇന്ത്യന് അക്കൗണ്ടില് ആദ്യ വെങ്കലം എത്തിയത്. ഏഷ്യന് ഇന്ഡോറില് ഇന്ത്യയുടെ ആദ്യ പുരുഷ ഹൈജംപ് മെഡലാണ്.
റിക്കാര്ഡ് പൂജ, തജീന്ദര്
വനിതകളുടെ ഹൈജംപില് 18കാരിയായ പൂജ ഇന്ഡോര് ദേശീയ റിക്കാര്ഡ് തിരുത്തിയ പ്രകടനത്തോടെ വെള്ളി സ്വന്തമാക്കി. 1.87 മീറ്റര് ക്ലിയര് ചെയ്താണ് പൂജയുടെ വെള്ളി. 22 വര്ഷം മുമ്പ് മലയാളി താരം ബോബി അലോഷ്യസ് (1.85 മീറ്റര്) കുറിച്ച ഇന്ത്യന് ഇന്ഡോര് റിക്കാര്ഡ് പൂജ തിരുത്തി.
പുരുഷ ഷോട്ട്പുട്ടില് രണ്ടു തവണ സ്വര്ണം നേടിയ ഇന്ത്യയുടെ തജീന്ദര്പാല് സിംഗിനു വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 20.05 മീറ്റര് ക്ലിയര് ചെയ്ത പുതിയ ഇന്ഡോര് റിക്കാര്ഡ് കുറിച്ചാണ് തജീന്ദറിന്റെ വെള്ളി. നേരിയ വ്യത്യാസത്തിനാണ് തജീന്ദറിനു സ്വര്ണം നഷ്ടപ്പെട്ടത്. 20.07 മീറ്ററുമായി ചൈനയുടെ ചെന് ചെങ്ഗ്യു സ്വര്ണം നേടി.
ചാമ്പ്യന്ഷിപ്പ് റിക്കാര്ഡ്
പുരുഷ ഹെപ്റ്റാത്തലണില് ഏഷ്യന് ഇന്ഡോര് ചാമ്പ്യന്ഷിപ്പ് റിക്കാര്ഡ് കുറിച്ച് ഇന്ത്യയുടെ തേജസ്വിന് ശങ്കര് സ്വര്ണം സ്വന്തമാക്കി. 5,993 പോയിന്റാണ് തേജസ്വിന് നേടിയത്. ഇന്ത്യന് ദേശീയ റിക്കാര്ഡുമാണ്. 12-ാം ഏഷ്യന് ഇന്ഡോര് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ ഏക സ്വര്ണമാണ് തേജസ്വിന് സ്വന്തമാക്കിയത്.
Sports
കോട്ടയം: സംസ്ഥാന സ്കൂള് കായികമേളയില് തുടര്ച്ചയായി നാലു തവണ ചാമ്പ്യന് സ്കൂളായ മലപ്പുറം കടകശേരി ഐഡിയല് പുതിയ താരങ്ങളെ തെരഞ്ഞെടുക്കുന്നു. അത്ലറ്റിക്സില് കഴിവും അഭിരുചിയുമുള്ളവര്ക്കാണ് പ്രവേശനം.
നാളെ (ഫെബ്രുവരി ഏഴ്) രാവിലെ ഒമ്പതിനു കാസര്ഗോഡ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്വച്ചും എട്ടിന് രാവിലെ ഒമ്പതിന് തലശേരി മുന്സിപ്പര് സ്റ്റേഡിയത്തില്വച്ചും ട്രയല്സ് നടക്കും.
ഏഴ് മുതല് പ്ലസ് വണ് വരെയുള്ള കുട്ടികള്ക്കാണ് അവസരം. വിവരങ്ങള്ക്ക്: 9995420708, 9746562589.
Sports
അഖിലേന്ത്യ അന്തര്സര്വകലാശാല അത്ലറ്റിക് മീറ്റിന്റെ നാലാംദിനമായ ഇന്നലെ മലയാളികളുടെ തകര്പ്പന് പ്രകടനം. രണ്ട് സ്വര്ണവും ഒരു വെള്ളിയും ഒരു വെങ്കലവും മലയാളിതാരങ്ങള് സ്വന്തമാക്കി.
പാലക്കാടുകാരിയായ കെ.എ. അനാമിക ഹെപ്റ്റാത്തലണില് നേടിയ സ്വര്ണം ഹൈദരാബാദ് എസ്ആര്എം സര്വകലാശാലയുടെ അക്കൗണ്ടിലാണ് എത്തിയത്. എന്നാല്, വി.എസ്. അനുപ്രിയ ഷോട്ട്പുട്ടിലൂടെ കാലിക്കട്ട് സര്വകലാശാലയ്ക്കു സ്വര്ണം സമ്മാനിച്ചു. പുരുഷ വിഭാഗം 110 മീറ്റര് ഹര്ഡില്സില് എസ്. ഷാഹുല് വെള്ളിയും വനിതാ പോള്വോള്ട്ടില് നേഘ എല്ദോ വെങ്കലവും കാലിക്കട്ടിന്റെ അക്കൗണ്ടിലെത്തിച്ചു.
ഷോട്ടില് അനുപ്രിയ
വടക്കേ ഇന്ത്യന് താരങ്ങളുടെ കുത്തക ഇനങ്ങളിലൊന്നായ ത്രോയില് കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ് കാലിക്കട്ട് സര്വകലാശാലയ്ക്കുവേണ്ടി ഷോട്ട്പുട്ടില് സ്വര്ണം നേടിയ വി.എസ്. അനുപ്രിയ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില് ബിഎ ഇക്കണോമിക്സ് ഒന്നാം വര്ഷ വിദ്യാര്ഥി. കാസര്ഗോഡ് തൃക്കരിപ്പുര് സ്വദേശിയായ അനുപ്രിയ കെസി ത്രോസില് കെ.സി. ഗിരീഷിന്റെ ശിഷ്യയാണ്. ശശി-രജനി ദമ്പതികളുടെ മകളായ അനുപ്രിയ, 14.52 മീറ്റര് ഷോട്ട് പായിച്ച് സ്വര്ണം സ്വന്തമാക്കി. യോഗ്യതാ റൗണ്ടിനേക്കാള് (14.62) മികച്ച ദൂരം ഫൈനലില് കണ്ടെത്താന് സാധിക്കാത്തതിന്റെ സങ്കടവുമായാണ് അനുപ്രിയ ഫീല്ഡ് വിട്ടത്.
ഷാഹുല്, നേഘ
പുരുഷ വിഭാഗം 110 മീറ്റര് ഹര്ഡില്സില് 14.20 സെക്കന്ഡില് ഫിനിഷ് ചെയ്തായിരുന്നു എസ്. ഷാഹുലിന്റെ വെള്ളി നേട്ടം. കാലിക്കട്ടിന്റെ മറ്റൊരു ഉറച്ച മെഡല് പ്രതീക്ഷയായിരുന്ന റഹില് സക്കീര് ഹര്ഡിലില്തട്ടി വീണത് വേദനയായി. മദ്രാസ് സര്വകലാശാലയുടെ എ. അരവിന്ദിനാണ് (14.10) സ്വര്ണം.
പാലക്കാട് മേപ്പറമ്പില് ഹിബ മന്സില് സയീദ് മുഹമ്മദിന്റെയും സുനീറയുടെയും മകനാണ് വിക്ടോറിയ കോളജിലെ ഒന്നാം വര്ഷ ബിഎസ് സി ഫിസിക്സ് വിദ്യാര്ഥിയായ ഷാഹുല്. ഒളിമ്പ്യന് ഹരിദാസിന്റെ ഒളിമ്പിക് അക്കാഡമിയിലാണ് പരിശീലനം.
3.70 മീറ്റര് ഉയരം കീഴടക്കിയാണ് വനിതാ പോള്വോള്ട്ടില് കാലിക്കട്ടിന്റെ നേഘ എല്ദോ വെങ്കലം സ്വന്തമാക്കിയത്. സ്വര്ണം, വെള്ളി നേട്ടക്കാരും ക്ലിയര് ചെയ്തത് ഇതേ ഉയരമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അവസാനവര്ഷ എംഎസ്ഡബ്ല്യു വിദ്യാര്ഥിയാണ്. എറണാകുളം കിഴക്കമ്പലത്ത് എല്ദോ-എല്സി ദമ്പതികളുടെ മകളാണ്. സി.ആര്. മധുവാണ് പരിശീലകന്.
രണ്ടാം റിക്കാര്ഡ്
85-ാം അഖിലേന്ത്യ അന്തര്സര്വകലാശാല അത്ലറ്റിക്സ് മീറ്റിലെ രണ്ടാം റിക്കാര്ഡ് ഇന്നലെ പിറന്നു. പുരുഷ വിഭാഗം പോള്വോള്ട്ടില് ഗ്വാളിയാര് ഐടിഎം സര്വകലാശാലയുടെ കുല്ദീപ് യാദവാണ് റിക്കാര്ഡ് കുറിച്ചത്. 5.10 മീറ്റര് കുല്ദീപ് ക്ലിയര് ചെയ്തു. 5.15 മീറ്റര്വച്ചെങ്കിലും മൂന്നു ശ്രമത്തിലും ക്ലിയര് ചെയ്യാന് സാധിച്ചില്ല. 2024ല് മദ്രാസിന്റെ കെ. ഗൗതം കുറിച്ച 5.00 മീറ്ററാണ് ഇന്നലെ തകര്ന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള് നേടിയ പെരിയാര് സര്വകലാശാലയുടെ എസ്. കവിന്രാജും ഗുരുകാശിയുടെ രാം രത്തനും 5.10 മീറ്റര് ക്ലിയര് ചെയ്തു. എന്നാല്, ദേശീയ റിക്കാര്ഡുകാരനായ ദേവ്കുമാര്മീണ 5.01 മീറ്ററില് നാലാമതായി.
റോബര്ട്ട് ബോബി ജോര്ജ് പരിശീലിപ്പിക്കുന്ന മുബസീന മുഹമ്മദിനാണ് വനിതാ വിഭാഗം ലോംഗ്ജംപില് സ്വര്ണം. 6.19 മീറ്ററാണ് ലക്ഷദ്വീപ് സ്വദേശിയായ മുബസീന ക്ലിയര് ചെയ്തത്. ഹൈദരാബാദ് എസ്ആര്എം സര്വകലാശാലയില് ഒന്നാം വര്ഷ ബികോം വിദ്യാര്ഥിയാണ്.
സെഞ്ചുറി
ഓവറോള് മെഡല് ടേബിളില് കിരീടത്തിലേക്ക് അടുത്ത് മദ്രാസ് സര്വകലാശാല. നാലാംദിനം അവസാനിച്ചപ്പോള് 102 പോയിന്റാണ് മദ്രാസിനുള്ളത്. പോയിന്റ് നേട്ടത്തില് ഇത്തവണ സെഞ്ചുറി കടക്കുന്ന ആദ്യ സര്വകലാശാലയായി മദ്രാസ്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മാംഗളൂരു സര്വകലാശാല 79 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 41 പോയിന്റുമായി കാലിക്കട്ട് നാലാം സ്ഥാനത്താണ്.
പുരുഷ വിഭാഗത്തിലും മദ്രാസ് (59 പോയിന്റ്) സര്വകലാശാലയാണ് ഒന്നാമത്. വനിതാ വിഭാഗത്തില് ഛണ്ഡിഗഡ് (45) സര്വകലാശാലയും.
Sports
മെഡല് വരുമെന്ന ശുഭപ്രതീക്ഷയില് കേരളത്തില്നിന്നുള്ള സര്വകലാശാല ടീമുകള് ഇന്നലെ ശുഭരാത്രിനേര്ന്നു... 85-ാമത് ഓള് ഇന്ത്യ ഇന്റര് യൂണിവേഴ്സിറ്റി അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിലെ സര്വകലാശാലകള്ക്കു മെഡല് നേടാന് സാധിച്ചില്ല. എന്നാല്, വിവിധ ഇനങ്ങളിലായി മികച്ച സമയവും ദൂരവും കുറിച്ച് മലയാളിതാരങ്ങള് ഫൈനലില് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ട്രാക്കും ഫീല്ഡും വിട്ടത്. ഇന്നു മീറ്റിലെ വേഗക്കാരെ നിര്ണായിക്കുന്ന 100 മീറ്റര് പോരാട്ടത്തിലടക്കം കേരളത്തിലേക്ക് മെഡല് പ്രതീക്ഷയുണ്ട്.
വനിതകളുടെ 100 മീറ്ററില് എംജി കോട്ടയത്തിന്റെ എന്. ശ്രീന 11.87 സെക്കന്ഡില് സെമി ഫൈനലില് പ്രവേശിച്ചു. സെമിയില് എത്തിയതില് ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ശ്രീനയുടേത്. അതേസമയം, പുരുഷ വിഭാഗത്തില് മലയാളി താരങ്ങള്ക്ക് സെമിയിലേക്കു മുന്നേറാനായില്ല.
വനിതകളുടെ ട്രിപ്പിള്ജംപില് എംജിയുടെ അലീന ടി. ഷാജി ഫൈനലില് ഇടംനേടി. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (12.50 മീറ്റര്) കുറിച്ചാണ് അലീനയുടെ ഫൈനല് പ്രവേശം. എംജിയുടെ ജാനിസ് ട്രീസ റെജിയും (12.10) ഫൈനല് ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് ഫൈനല്.
പുരുഷ വിഭാഗം ഹൈജംപില് കാലിക്കട്ടിന്റെ പാര്ഥിവ് വിനോദ് (2.05), ബി. ബിജോയ് (2.05), എംജിയുടെ കെ.എസ്. ഷാല്ബിന് (2.05) എന്നിവര് ഫൈനലിലേക്കു മുന്നേറിയിട്ടുണ്ട്. വനിതകളുടെ 400 മീറ്റര് ഹര്ഡില്സില് കലിക്കട്ടിന്റെ ഡെല്ന ഫിലിപ്പ്, വനിതാ ഡിസ്കസ് ത്രോയില് അഖില രാജു എന്നിവരും മെഡല് പ്രതീക്ഷയോടെ ഫൈനലില് ഇറങ്ങും. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (48.03 മീറ്റര്) കുറിച്ചാണ് അഖില രാജു ഫൈനലിലേക്കു മുന്നേറിയത്. കലിക്കറ്റിന്റെ സി.പി. തൗഫീറയും ഫൈനലിലേക്കു മുന്നേറി. 400 മീറ്റര് ഹര്ഡില്സില് ഇ ഹരീശ്വറും ഫൈനലിലെത്തി. 800 മീറ്ററില് കേരളതാരങ്ങള്ക്കു നിരാശയായിരുന്നു ബാക്കിയായത്.
ഗൗരവ്, നിർമല
85-ാമത് അന്തര് സര്വകലാശാല അത്ലറ്റിക്സ് മീറ്റിലെ ആദ്യ സ്വര്ണം ബറേലി മഹാത്മാ ജ്യോതിബ ഫൂലെ രോഹില്ഖണ്ഡ് സര്വകലാശാലയിലെ ഗൗരവ് (29:19.46 സെക്കന്ഡ്) സ്വന്തമാക്കി. മത്സരത്തില് വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഗൗരവിന്റെ സുവര്ണഫിനിഷിംഗ്. റോത്തക്ക് മഹര്ഷി ദയാനന്ദ് സര്വകലാശാലയുടെ ആകാശ് (29:19.91) വെള്ളിയും റായ്ച്ചൂര് എഎസ്എംവി സര്വകലാശാലയുടെ പ്രിന്സിറായ് യാദവ് (29:21.40) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 10,000 മീറ്റര് ഓട്ടത്തിലൂടെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മാംഗളൂര് യൂണിവേഴ്സിറ്റി ആദ്യ സ്വര്ണമണിഞ്ഞു.
34:47.20 സെക്കന്ഡില് മാംഗളൂര് സര്വകലാശാലയുടെ നിര്മല ഒന്നാമതായി ഫിനിഷ് ചെയ്തു. അവസാന ലാപ്പിലെ ഉജ്വല കുതിപ്പിലൂടെയായിരുന്നു നിര്മലയുടെ സുവര്ണനേട്ടം. സാവിത്രിഭായ് ഫൂലെ സര്വകലാശാലയുടെ ഗയക്ക്വാദ് രവീണ വിജയ് വെള്ളിയും (34:48.07), ലവ്ലി പ്രൊഫഷണല് സര്വകലാശാലയുടെ അഞ്ജലി ദേവി വെങ്കലവും (34:49.54) നേടി.
ഇന്ന് 12 ഫൈനല്
വര്ണാഭമായ ചടങ്ങുകളോടെ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം നടന്നു. കര്ണാടകയുടെ കലാവിരുന്നൊരുക്കിയ പരിപാടികള്ക്കൊപ്പമായിരുന്നു മാര്ച്ച് പാസ്റ്റ്. 305 സര്വകലാശാലകളില്നിന്നുള്ള താരങ്ങള് മാര്ച്ച് പാസ്റ്റില് അണിനിരന്നു.
മീറ്റിലെ അതിവേഗക്കാരെ നിര്ണയിക്കുന്ന പുരുഷ-വനിതാ വിഭാഗം 100 മീറ്റര് അടക്കം 12 ഫൈനലുകള് ഇന്നു നടക്കും. പുരുഷ-വനിതാ 400 മീറ്റര്, 800 മീറ്റര്, വനിതകളുടെ ട്രിപ്പിള്ജംപ്, ഡിസ്കസ്ത്രോ, പുരുഷന്മാരുടെ ഹൈജംപ്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലെ മെഡല് ജേതാക്കളെയും ഇന്നറിയാം.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സര്വകലാശാലാ അന്തഃകലാലയ അത്ലറ്റിക്സ് 31 മുതല് ജനുവരി രണ്ട് വരെ കുന്ദംകുളം ഗവ. മോഡല് ബോയ്സ് വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കില് നടക്കും.
24 ഇനങ്ങളിലായി 1600-ല് പരം താരങ്ങളാണ് പങ്കെടുക്കുന്നത്. ബെഥാനിയ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കുന്ദംകുളമാണ് ആതിഥേയത്വം വഹിക്കുന്നത്. 31-ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില് സര്വകലാശാലാ വൈസ് ചാന്സലര് ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. സിന്ഡിക്കേറ്റംഗങ്ങള്, രജിസ്ട്രാര് തുടങ്ങിയവര് പങ്കെടുക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റര് എല്എല്ബി യൂണിറ്ററി റഗുലര് (2023 പ്രവേശനം), സപ്ലിമെന്ററി (2019 മുതല് 22 വരെ പ്രവേശനം) ഏപ്രില് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര് ഇന്റഗ്രേറ്റഡ് പിജി സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര് 2025 (2021 മുതല് 24 വരെ പ്രവേശനം), നവംബര് 2024 (2020 പ്രവേശനം മാത്രം) പരീക്ഷകള് ജനുവരി ആറിന് തുടങ്ങും.
ഒന്നാം സെമസ്റ്റര് ബിവോക് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര് 2025 (2022 പ്രവേശനം മുതല്), നവംബര് 2024 (2019 മുതല് 21 വരെ പ്രവേശനം) പരീക്ഷകള് ജനുവരി ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര് എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, നവംബര് 2025 പരീക്ഷകളും എംസിഎ റഗുലര്, സപ്ലിമെന്ററി, വിദൂരവിഭാഗം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എംഎസ്സി ഹെല്ത്ത് ആൻഡ് യോഗ തെറാപ്പി റഗുലര്, സപ്ലിമെന്ററി ഡിസംബര് 2025 പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്.
Kerala
തിരുവനന്തപുരം: സംസ്ഥാന സ്കൂള് കായികമേളയില് തുടർച്ചയായ രണ്ടാംതവണയും അത്ലറ്റിക്സ് ചാമ്പ്യനായി മലപ്പുറം. 236 പോയിന്റോടെയാണ് നേട്ടം. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 205 പോയിന്റ് മാത്രമാണുള്ളത്. 2024 ൽ 247 പോയിന്റുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.
അവസാന ദിവസം 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ വടവന്നൂര് സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് മൂന്നു പോയിന്റിന്റെ ലീഡ് നേടി. എന്നാൽ റിലേ മത്സരത്തിന്റെ ബലത്തിൽ പാലക്കാടിനെ മറികടന്ന് മലപ്പുറം കിരീടനേട്ടത്തിലേക്ക് എത്തുകയായിരുന്നു.
Sports
തിരുവനന്തപുരം: സംസ്ഥാന സ്കൂള് കായികമേളയില് ഓവറോള് ചാമ്പ്യന്പട്ട പോരാട്ടത്തില് തിരുവനന്തപുരത്തിന്റെ മുന്നേറ്റം. അത്ലറ്റിക്സില് പാലക്കാടിന്റെ ആധിപത്യം തുടരുമ്പോള് ഓവറോള് ചാമ്പ്യന് പട്ടത്തിലേക്കുള്ള കുതിപ്പില് തിരുവനന്തപുരത്തിന് ശക്തരായ എതിരാളികളില്ല. 165 സ്വര്ണവും 122 വെള്ളിയും 139 വെങ്കലവുമായി 1472 പോയിന്റുമായി ആതിഥേയര് ശക്തമായ നിലയില്.
76 സ്വര്ണവും 38 വെള്ളിയും 79 വെങ്കലവുമായി 694 പോയിന്റോടെ തൃശൂര് രണ്ടാമതും 47 സ്വര്ണവും 66 വെള്ളിയും 73 വെങ്കലവും ഉള്പ്പെടെ 615 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. അത്ലറ്റിക്സില് 16 സ്വര്ണവും 11 വെള്ളിയും ആറു വെങ്കലവും ഉള്പ്പെടെ 134 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തുള്ളപ്പോള് 10 സ്വര്ണവും 12 വെള്ളിയും 13 വെങ്കലവുമായി 106 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും എട്ടു സ്വര്ണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി 70 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്ത്.
സ്കൂൾ നില
വ്യക്തിഗത സ്കൂളുകുകളില് പുല്ലൂരംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ് 37 പോയിന്റുമായി ഒന്നാമതും 34 പോയിന്റുമായി മലപ്പുറം തിരുനാവായ നാവാമുകുന്ദയും പാലാക്കാട് മുണ്ടൂര് സ്കൂളുകളും തൊട്ടു പിന്നിലുമുണ്ട്.
ട്രാക്കില് ഇന്നലെ അഞ്ചു റിക്കാര്ഡുകള് പിറന്നു. മലപ്പുറം നാവാമുകുന്ദയിലെ ആദിത്യ അജി ട്രിപ്പിള് സ്വര്ണത്തിന് അവകാശിയായി.
ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്എസ്എസിലെ ടി.എം അതുല് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ ദേവനന്ദ പാലക്കാട് ചിറ്റൂര് ജിഎച്ച്എസ്എസിലെ ജെ. നിവേദ് കൃഷ്ണ എന്നിവര് ഇരട്ട സ്വര്ണത്തിന് അവകാശിയായി.