കൊച്ചി: വൈപ്പിനില്‍ പോക്കറ്റ് റോഡില്‍ നിന്നും അലക്ഷ്യമായി പിന്നോട്ടെടുത്ത സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം സംസ്ഥാനപാതയില്‍ എടവനക്കാട് സീന ഐസ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ഗ്ലാസ് പൊട്ടി ഡ്രൈവര്‍ക്ക് പരിക്കേറ്റു.
മൂക്കിനും കവിളിലും പരിക്കേറ്റ എളങ്കുന്നപ്പുഴ തേവര് തറ സജീഷ് കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.