x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ൻ​ച​ക്രം ഊ​രി​ത്തെ​റി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 01:54 AM IST | Updated: November 8, 2026 01:54 AM IST

ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ൻ​ച​ക്രം ഊ​രി​ത്തെ​റി​ച്ച് അ​പ​ക​ടം

കൂ​ത്താ​ട്ടു​കു​ളം: ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ൻ​ച​ക്രം ഊ​രി​ത്തെ​റി​ച്ച് അ​പ​ക​ടം. വാ​ഹ​നം വേ​ഗ​ത കു​റ​ഞ്ഞി​രു​ന്ന​തി​നാ​ലും മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കൂ​ത്താ​ട്ടു​കു​ളം – പാ​ല​ക്കു​ഴ റോ​ഡി​ൽ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.

കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ക്കു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ആ​ക്സി​ൽ ബോ​ൾ​ട്ട് ഒ​ടി​ഞ്ഞ​താ​ണ് ച​ക്രം ഊ​രി​ത്തെ​റി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ന്നെ​ങ്കി​ലും ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ​മീ​പ​ത്തെ സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം നി​ന്നി​രു​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ജു ജോ​ൺ, സ​നൂ​പ് കു​ള​മ്പാ​ടം എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തു​ട​ർ​ന്ന് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് ത​ള്ളി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

 

Tags : rear wheel auto-rickshaw nattuvishesham district news deepika news The rear wheel auto-rickshaw

Recent News

Corehub Up