Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Application

നവകേരളയാത്രയിലെ രക്ഷാപ്രവർത്തനം: പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആലപ്പുഴ: നവകേരള ബസിന് നേരെ പ്രതിഷേധിച്ച എ.ഡി.തോമസ് എംഎൽഎയെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും അതിക്രൂരമായി തല്ലിച്ചതച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികളിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ഇന്ന് വാദം കേൾക്കും.

ചൊവ്വാഴ്ച ജാമ്യഹർജികൾ കോടതി പരിഗണിച്ചിരുന്നെങ്കിലും ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ,​ സന്ദീപ് എന്നിവരുടെ ഹർജികളിൽ വിശദമായ ആക്ഷേപം ഫയൽചെയ്യണമെന്ന വാദിഭാഗം അഭിഭാഷകന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

ജാമ്യ ഹർജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചെങ്കിലും അറസ്റ്റ് തടയാനുള്ള അധികാരം ഹൈക്കോടതിക്കാണെന്ന് കോടതി അറിയിച്ചു.

കേസിലെ മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഷൈജു,​ വിപിൻ,​ അരുൺ എന്നിവരുടെ ജാമ്യഹർജിയാണ് കോടതി ഇന്ന് പരിഗണിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഈ മാസം അഞ്ചിനു പരിഗണിക്കാനിരുന്ന ഒന്നും രണ്ടും പ്രതികളായ അനിൽകുമാറിന്‍റെയും സന്ദീപിന്‍റെയും ജാമ്യഹർജികൾ കൂടി ഇതോടൊപ്പം മുൻകൂറായി പരിഗണിയ്ക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ അപേക്ഷയിലാണ് അഞ്ചുപേരുടെയും ഹർജികൾ കോടതി ചൊവ്വാഴ്ച പരിഗണനയ്ക്കെടുത്തത്.

ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷയിൽ ആക്ഷേപം ഫയൽ ചെയ്യാനാണ് എ.ഡി. തോമസിന്‍റെയും അജയ് ജ്യുവലിന്‍റെയും അഭിഭാഷകൻ സമയം തേടിയത്. മൂന്നുമുതൽ അഞ്ചുവരെ പ്രതികളുടെ ജാമ്യ ഹ‌ർജികളിൽ ഫയൽ ചെയ്ത ആക്ഷേപത്തിനൊപ്പം സംഭവത്തിന്‍റെ നാലു തത്സമയ വീഡിയോ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും 27 ഫോട്ടോകളും കോടതിക്ക് കൈമാറി.

എ.ഡി. തോമസും അജയ് ജ്യുവലും ബസിന് നേരെ മുദ്രാവാക്യം മുഴക്കുന്നതും ബസ് കടന്നുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റഡിയിലിരിക്കെ ഗൺമാൻമാരുടെ അടിയേറ്റ് എ.ഡി. തോമസിന്‍റെ തലപൊട്ടി ചോരയൊലിക്കുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ഫോട്ടോകളിലും വീഡിയോകളിലുമുള്ളത്.

കേസിൽ പ്രതികളായ ഗൺമാനുൾപ്പെടെയുള്ളവരുടെ നടപടി കൃത്യനിർവഹണത്തിന്‍റെ ഭാഗമാണെന്ന പ്രതിഭാഗത്തിന്റെ വാദം പൊളിക്കുന്നതിനായി നവകേരള ബസ് തടയുകയോ അതിൽ അടിയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയ ദൃശ്യങ്ങൾക്ക് പുറമേ കൂടുതൽ വീഡിയോകളും ഫോട്ടോകളും ആക്ഷേപത്തിനൊപ്പം വാദിഭാഗം ഹാജാക്കിയിരിക്കുന്നത്.

കേസിൽ ഇതിനോടകം തെളിവുകൾ നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തിട്ടുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമുള്ളതിനാൽ ജാമ്യം നൽകരുതെന്ന നിലപാടാകും പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും കൈക്കൊള്ളുക. എന്തായാലും ഇരുഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദങ്ങൾകേട്ടശേഷമാകും കോടതി ഇന്ന് ജാമ്യഹ‌ർജികളിൽ തീരുമാനം കൈക്കൊള്ളുക.

നേരത്തെ ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഗൺമാൻമാരുടെ നടപടി കൃത്യ നിർവഹണത്തിന്‍റെ ഭാഗമാണെന്നും അതിനാൽ കേസ് റഫർ ചെയ്യണമെന്നുമായിരുന്നു കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെയാണ് വധശ്രമമുൾപ്പെടെ ജാമ്യമില്ലാകുറ്റം ചുമത്തി പുനരന്വേഷണവും നടപടികളും ആരംഭിച്ചത്.

National

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് വാസു അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഈ കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കര്‍ ദാസിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള അതേ നിരീക്ഷണങ്ങള്‍ പിന്തുടര്‍ന്നാണ് ജസ്റ്റീസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് എൻ. വാസുവിന്‍റെ ഹർജിയും തള്ളിയത്. ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നുള്ള നീരീക്ഷണങ്ങളും കോടതി ആവര്‍ത്തിച്ചു.  

കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുശേഖരണവും മറ്റ് നടപടികളും നടന്നു കഴിഞ്ഞതിനാല്‍ ഇനി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നുമായിരുന്നു എന്‍. വാസുവിന്‍റെ വാദം.

തന്‍റെ പ്രായവും നിലവിലെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ വാദം കേൾക്കാന്‍ പോലും തയാറാകാതെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

കേസിലെ മറ്റ് പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.

Kerala

സ്വ​ര്‍​ണ​ക്കൊ​ള്ളയിലെ ജാമ്യാപേക്ഷ; പോ​റ്റി​യു​ടെ വി​ധി ഇ​ന്ന​റി​യാം

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ജാ​​​മ്യഹ​​​ർജി​​​യി​​​ല്‍ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി. വി​​​ധി ഇ​​​ന്നു പ​​​റ​​​യും.

ക്ഷേ​​​ത്ര​​​ത്തി​​​ലെ ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്​​​പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ര്‍​ണം അ​​​പ​​​ഹ​​​രി​​​ച്ച ആ​​​ദ്യ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഉ​​​ണ്ണിക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി ജാ​​​മ്യ​​​ഹ​​​ർ​​​ജി ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത ഉ​​​ണ്ടെ​​​ന്നു പ്ര​​​തി​​​ഭാ​​​ഗം വാ​​​ദി​​​ച്ചു.

എ​​​ന്നാ​​​ല്‍ കേ​​​സ് അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ണാ​​​യ​​​ക ഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ ജാ​​​മ്യം ന​​​ൽ​​​ക​​​രു​​​ത്. ഇ​​​നി​​​യും തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മു​​​ണ്ട്. റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രും പോ​​​റ്റി​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം സം​​​ബ​​​ന്ധി​​​ച്ചും കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണം. ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക്, ഏ​​​തെ​​​ല്ലാം ത​​​ര​​​ത്തി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട് തു​​​ട​​​ങ്ങി​​​യ ത​​​ല​​​ങ്ങ​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി അ​​​വ വീ​​​ണ്ടെ​​​ടു​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന ജാ​​​മ്യ​​​ത്തു​​​ക ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത ഉ​​​പാ​​​ധി​​​ക​​​ൾ വ്യ​​​വ​​​സ്ഥ ചെ​​​യ്യ​​​ണ​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സി​​​ജു രാ​​​ജ​​​ൻ വാ​​​ദി​​​ച്ചു.

പ്ര​​​തി​​​ക്കു ജാ​​​മ്യം ന​​​ല്‍​കി​​​യാ​​​ല്‍ ക​​​ര്‍​ശ​​​ന ഉ​​​പാ​​​ധി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​നും വാ​​​ദി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലോ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തോ പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ല. ആ​​​ഴ്ച​​​യി​​​ല്‍ ര​​​ണ്ടു പ്രാ​​​വ​​​ശ്യം പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ മു​​​ന്നോ​​​ട്ടുവ​​​ച്ച​​​ത്. ഇ​​​രു വാ​​​ദ​​​ങ്ങ​​​ളും കേ​​​ട്ട വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ഹ​​​ർ​​​ജി​​​യി​​​ല്‍ ഇ​​​ന്നു വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റിവ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ശ​​​ബ​​​രി​​​മ​​​ല മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫി​​​സ​​​ര്‍ എ​​​സ്. ​​​ശ്രീ​​​കു​​​മാ​​​റി​​​നെ കൂ​​​ടു​​​ത​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു. ഒ​​​രു ദി​​​വ​​​സ​​​ത്തേക്കാ​​​ണ് വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ക​​​സ്റ്റ​​​ഡി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് മു​​​ന്‍ മെ​​​മ്പ​​​റും സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യ എ​​​ന്‍.​​​ വി​​​ജ​​​യ​​​കു​​​മാ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ജാ​​​മ്യ​​​ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു മ​​​റ്റൊ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നി​​​ടെ, ത​​​ന്ത്രി ക​​​ണ്ഠ​​​​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വേ​​​ണ​​​മെ​​​ന്ന എ​​​സ്ഐ​​​ടി​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യും ത​​​ന്ത്രി ന​​​ല്‍​കി​​​യ ജാ​​​മ്യ​​​പേ​​​ക്ഷ​​​യും നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും.

ജാ​​​മ്യം ല​​​ഭി​​​ച്ചാ​​​ലും അകത്ത് തുടരണം

ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലെ സ്വ​​​ര്‍​ണം അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡ് തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്​​​പ കേ​​​സി​​​ല്‍ ജാ​​​മ്യം ല​​​ഭി​​​ച്ചാ​​​ലും പോ​​​റ്റി ജ​​​യി​​​ല്‍മോ​​​ചി​​​ത​​​നാ​​​കി​​​ല്ല. ര​​​ണ്ടാം കേ​​​സി​​​ല്‍ 90 ദി​​​വ​​​സം തി​​​ക​​​യാ​​​ന്‍ ഇ​​​നി​​​യും മൂ​​​ന്നാ​​​ഴ്ച​​കൂ​​​ടി​​​യു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ആ​​​ദ്യ​​​ഘ​​​ട്ട കു​​​റ്റ​​​പ​​​ത്ര​​​മെ​​​ങ്കി​​​ലും സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.

Kerala

ജാമ്യം കിട്ടിയാലും രാഹുലിനു പുറത്തിറങ്ങാനാകില്ല‍?

കോട്ടയം: സ്ത്രീ പിഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു വിധി പറയാനിരിക്കെ പുതിയൊരു ബലാത്സംഗക്കുറ്റംകൂടി ചുമത്തിയത് രാഹുലിനു തിരിച്ചടി. ജാമ്യഹർജിയെ എതിർക്കാൻ പുതിയ ബലാത്സംഗക്കുറ്റം കൂടി പ്രോസിക്യൂഷനു ചൂണ്ടിക്കാണിക്കാനാകും. ഇനി മുൻകൂർ ജാമ്യം ലഭിച്ചാൽത്തന്നെ രണ്ടാമത്തെ കേസിൽ അറസ്റ്റിലാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് രാഹുൽ കീഴടങ്ങുന്നില്ലെങ്കിൽ ഒളിവിൽത്തന്നെ തുടരേണ്ടിവരും.
ബലാത്സംഗം ചെയ്തു, നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയ ആദ്യ കേസിനു പിന്നാലെയാണ് മറ്റൊരു യുവതി കെപിസിസി പ്രസിഡന്‍റിനു രാഹുൽ പീഡിപ്പിച്ചതായി പരാതി നൽകിയത്. ഈ പരാതി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പോലീസിനു കൈമാറി. പോലീസ് യുവതിയെ കണ്ടെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

യുവതിയിൽനിന്നു മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ്. രാഹുലിനെ കടുത്ത കുരുക്കിലാക്കുന്നതാണ് ഈ നീക്കങ്ങൾ. കേരളത്തിനു പുറത്തുകഴിയുന്ന രണ്ടാമത്തെ യുവതിയിൽനിന്നു മൊഴി രേഖപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അന്വഷണസംഘം നടത്തുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിൽ പോലീസ് ശക്തമായ വിമർശനം നേരിടുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയ്ക്കെതിരേയുള്ള നീക്കങ്ങൾ അവർ ഊർജിതമാക്കിയത്. എട്ടാം ദിവസവും ഒളിവിൽ കഴിയാണ് രാഹുൽ. ക്രൂരമായി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതിയിലുള്ള എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. രാഹുൽ കർണാടക അതിർത്തിയിൽ എവിടെയോ ആണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് നിഗമനം.

Kerala

അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്നു കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്.

അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകി.

Kerala

എ. ​പ​ദ്മ​കു​മാ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കാ​​​ള്ള കേ​​​സി​​​ല്‍ ജാ​​​മ്യ​​​ത്തി​​​നാ​​​യി തി​​​രു​​​വി​​​താം​​​കൂ​​​ര്‍ മു​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​ര്‍ കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ട് സ​​​ഹ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും ത​​​നി​​​ക്ക് സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ പ​​​ങ്കി​​​ല്ലെ​​​ന്നു​​​മാ​​​ണ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ വാ​​​ദം. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റി​​​യാ​​​വു​​​ന്ന​​​തെ​​​ല്ലാം അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

താ​​​ന്‍ പ്രാ​​​യ​​​മു​​​ള്ള വ്യ​​​ക്തി​​​യാ​​​ണ്. ഇ​​​നി ഈ ​​​കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ന്നെ ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ത്തു​​​ന്ന​​​ത് മ​​​നു​​​ഷ്യ​​​ത്വ ര​​​ഹി​​​ത​​​മാ​​​ണ്. ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന പ​​​ദ​​​വി​​​യി​​​ല്‍ ഇ​​​രു​​​ന്നു​​​കൊ​​​ണ്ട് ചെ​​​യ്യാ​​​വു​​​ന്ന കാ​​​ര്യം മാ​​​ത്ര​​​മേ താ​​​ന്‍ ചെ​​​യ്തു​​​ള്ളു. അ​​​തി​​​ന​​​പ്പു​​​റം ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ളാ​​​ണ്. അ​​​തി​​​ലേ​​​ക്ക് ത​​​ന്നെ വ​​​ലി​​​ച്ചി​​​ഴ​​​ക്ക​​​രു​​​ത്.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ താ​​​ന്‍ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ടു​​​ത്ത​​​താ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ത​​​നി​​​ക്ക് ജാ​​​മ്യം വേ​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടാ​​​ണ് പ​​​ത്മ​​​കു​​​മാ​​​ര്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ജാ​​​മ്യ ഹ​​​ര്‍​ജി ചൊ​​​വ്വാ​​​ഴ്ച കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

Latest News

Corehub Up