Sports
കോട്ടയം: 20-ാമത് എഫ്രേംസ് ട്രോഫി ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനദിനത്തില്‍ ആതിഥേയരായ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനത്തിനു ജയം.
കോട്ടയം ഗിരിദീപം ബഥനി സ്കൂളിനെ 37-47ന് സെന്റ് എഫ്രേംസ് തോല്‍പ്പിച്ചു. സെന്റ് ജോസഫ്സ് പുളിക്കുന്ന് 51-28ന് മാന്നാനം സെന്റ് എഫ്രേംസ് ബിയെ കീഴടക്കി.
Sports
ചങ്ങനാശേരി: 28-ാമത് ക്രിസ്തുജ്യോതി സെന്റ് ചാവറ ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാന്നാനം സെന്റ് എഫ്രേംസും കോഴിക്കോട് പ്രോവിഡന്‍സും സെമിയില്‍.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സേക്രഡ് ഹാര്‍ട്ട് കിളിമലയെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് സെന്റ് എഫ്രേംസ് സെമിയിലെത്തിയത്.
സ്കോര്‍: 44-22.
പെണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ പ്രോവിഡന്‍സ് 45-31ന് സെന്റ് തെരേസാസ് എച്ച്എസ്എസ് എറണാകുളത്തെയാണ് തോല്‍പ്പിച്ചത്. മറ്റൊരു ക്വാര്‍ട്ടറില്‍ കിളിമല സേക്രഡ് ഹാര്‍ട്ട് 39-17ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതിയെ കീഴടക്കി സെമിയിലെത്തി.
Sports
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ അണ്ടര്‍ 19 ബാസ്കറ്റ്ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാമ്പ്യന്മാരായി.
ഇരു വിഭാഗത്തിലും തൃശൂര്‍ ആയിരുന്നു ഫൈനലില്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 76-62നായിരുന്നു കോട്ടയം തൃശൂരിനെ കീഴടക്കിയത്. പെണ്‍കുട്ടികളില്‍ കോഴിക്കോട് 58-33നും തൃശൂരിനെ ഫൈനലില്‍ തോല്‍പ്പിച്ചു.
എറണാകുളത്തെ 26-61നു മറികടന്ന് കൊല്ലവും തിരുവനന്തപുരത്തെ 63-66നു തോല്‍പ്പിച്ച് കോഴിക്കോടും വെങ്കലം സ്വന്തമാക്കി.