പോത്താനിക്കാട്: വയോധികയെ വീടിനു സമീപത്തെ കൈത്തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അടിവാട് പുലിക്കുന്നേപ്പടി മാളിയേക്കൽ ഐഷ (80) ആണ് മരിച്ചത്. ഇന്നലെ 11ഓടെ വീടിനു സമീപമുള്ള ബന്ധുവീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണതാകാമെന്നാണ് നിഗമനം.
ഉച്ചയ്ക്ക് 1.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരേത അടിവാട് പുളിമൂട്ടിൽ കുടുംബാംഗമാണ്.
സംസ്കാരം ഇന്ന് പുലിക്കുന്നേൽപടി ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: സുബൈദ, റംല, ഖദീജ, ഹാജറ, അലി. മരുമക്കൾ: മൈതീൻ, മുഹമ്മദ്, ഷമീർ, റാഷിദ.