x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹ്റി​നി​ൽ ബാ​ത്ത് ട​ബ്ബി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ല​യാ​ളി ബാ​ല​ന് ദാ​രു​ണാ​ന്ത്യം

പ്രസാദ് തീയാടിക്കൽ
Published: August 31, 2026 10:45 AM IST | Updated: August 31, 2026 10:45 AM IST

ധ്യാ​ൻ സൂ​ര്യ

മ​നാ​മ: ബ​ഹ്റി​നി​ൽ വീ​ട്ടി​ലെ ബാ​ത്ത് ട​ബ്ബി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ല​യാ​ളി ബാ​ല​ൻ മ​രി​ച്ചു. കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​നി​യാ​യ അ​ൽ​ഫോ​ൻ​സ ജോ​സി​ന്‍റെ (മേ​ഘ) ഏ​ക​മ​ക​ൻ ധ്യാ​ൻ സൂ​ര്യ​യാ​ണ് മ​രി​ച്ച​ത്.

ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി നാ​ട്ടി​ൽ​നി​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ധ്യാ​ൻ അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് ബ​ഹ്റി​നി​ലെ​ത്തി​യ​ത്. വീ​ട്ടി​ൽ അ​മ്മ അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വെ​ള്ളം നി​റ​ച്ചു​വ​ച്ചി​രു​ന്ന ബാ​ത്ത് ട​ബ്ബി​ൽ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Bahrain Bathtub MalayaliBoy

Recent News

Corehub Up