Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beatification

തിയോഫിനച്ചന്‍റെ ധന്യപദവി പ്രഖ്യാപനം 26ന്

കൊ​​​ച്ചി: ദൈ​​​വ​​​ദാ​​​സ​​​ൻ ഫാ. ​​​തി​​​യോ​​​ഫി​​​ന്‍റെ (തി​​​യോ​​​ഫി​​​ന​​​ച്ച​​​ൻ: 1913-1968) ധ​​​ന്യ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം 26ന് ​​​കൊ​​​ച്ചി പൊ​​​ന്നു​​​രു​​​ന്നി ക​​​പ്പൂ​​​ച്ചി​​​ൻ ആ​​​ശ്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ പത്തി​​​ന് കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും കെ​​​ആ​​​ർ‌​​​എ​​​ൽ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു പ്ര​​​ഖ്യാ​​​പ​​​നം. ഒ​​​എ​​​ഫ്എം ക​​​പ്പൂ​​​ച്ചി​​​ൻ പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​കാ​​​ർ​​​ലോ ക​​​ല്ലോ​​​ണി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും.

ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​സി. പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​അ​​​ന്‍റോ​​​യി​​​ൻ ഹ​​​ദ്ദാ​​​ദ് ധ​​​ന്യ​​​ൻ തി​​​യോ​​​ഫി​​​ന​​​ച്ച​​​ന്‍റെ ഛായാ​​​ചി​​​ത്രം അ​​​നാഛാ​​​ദ​​​നം ചെ​​​യ്യും.

സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി രാ​​​വി​​​ലെ 9.30ന് ​​​തി​​​യോ​​​ഫി​​​ന​​​ച്ച​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ദീ​​​പം തെ​​​ളി​​​ച്ചു പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​യു​​​ണ്ടാ​​​കും. കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ‌​​​വീ​​​ട്ടി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. ‌

ക​​​പ്പൂ​​​ച്ചി​​​ൻ സ​​​ന്യാ​​​സ​​​വൈ​​​ദി​​​ക​​​നാ​​​യ തി​​​യോ​​​ഫി​​​ന​​​ച്ച​​​നെ 2005 ജ​​​നു​​​വ​​​രി പ​​​ത്തി​​​നാ​​​ണ് ദൈ​​​വ​​​ദാ​​​സ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ധ​​​ന്യ​​​ൻ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

Latest News

Corehub Up