x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​യോ​ഫി​ന​ച്ച​ന്‍റെ ധ​ന്യ​പ​ദ​വി പ്ര​ഖ്യാ​പ​നം ഇ​ന്ന്


Published: April 26, 2026 02:17 AM IST | Updated: April 26, 2026 02:17 AM IST

കൊ​​​​ച്ചി: ക​​​​പ്പൂ​​​​ച്ചി​​​​ൻ സ​​​​ന്യാ​​​​സവൈ​​​​ദി​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ദൈ​​​​വ​​​​ദാ​​​​സ​​​​ൻ ഫാ. ​​​​തി​​​​യോ​​​​ഫി​​​​ന്‍റെ (തി​​​​യോ​​​​ഫി​​​​ന​​​​ച്ച​​​​ൻ: 1913 - 1968) ധ​​​​ന്യ​​​​പ​​​​ദ​​​​വി പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​ന്ന്. കൊ​​​​ച്ചി പൊ​​​​ന്നു​​​​രു​​​​ന്നി ക​​​​പ്പൂ​​​​ച്ചി​​​​ൻ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ലും തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​ത്തും.

രാ​​​​വി​​​​ലെ 9.30നു ​​​​തി​​​​യോ​​​​ഫി​​​​ന​​​​ച്ച​​​​ന്‍റെ സ​​​​മാ​​​​ധി​​​​യി​​​​ൽ ദീ​​​​പം തെ​​​​ളി​​​​​ച്ചു പ്രാ​​​​ർ​​​​ഥ​​​​നാ​​​​ശു​​​​ശ്രൂ​​​​ഷ. കോ​​​​ട്ട​​​​പ്പു​​​​റം ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ൻ‌​​​​വീ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​കും. പ​​​​ത്തി​​​​നു കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും കെ​​​​ആ​​​​ർ‌​​​​എ​​​​ൽ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു ധ​​​​ന്യ​​​​പ​​​​ദ​​​​വി പ്ര​​​​ഖ്യാ​​​​പ​​​​നം.

ഒ​​​​എ​​​​ഫ്എം ക​​​​പ്പൂ​​​​ച്ചി​​​​ൻ പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​കാ​​​​ർ​​​​ലോ ക​​​​ല്ലോ​​​​ണി പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തും. സി​​​​സി​​​​എം​​​​എ​​​​സ്ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ. ​​​​ജോ​​​​ർ​​​​ജ് ആ​​​​ന്‍റ​​​​ണി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ല‍​യാ​​​​ള പ​​​​രി​​​​ഭാ​​​​ഷ വാ​​​​യി​​​​ക്കും. ബി​​​​ഷ​​​​പ് ഡോ. ​​​​സ്റ്റാ​​​​ൻ​​​​ലി റോ​​​​മ​​​​ൻ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. അ​​​​സി. പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​അ​​​​ന്‍റോ​​​​യി​​​​ൻ ഹ​​​​ദ്ദാ​​​​ദ് ധ​​​​ന്യ​​​​ൻ തി​​​​യോ​​​​ഫി​​​​ന​​​​ച്ച​​​​ന്‍റെ ഛായാ​​​​ചി​​​​ത്രം അ​​​​നാഛാ​​​​ദ​​​​നം ചെ​​​​യ്യും. നാ​​​​മ​​​​ക​​​​ര​​​​ണ പ്രാ​​​​ർ​​​​ഥ​​​​ന കൊ​​​​ല്ലം ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ൾ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും.

ഉ​​​​ച്ച​​​​യ്ക്കു ര​​​​ണ്ടി​​​​ന് നാ​​​​മ​​​​ക​​​​ര​​​​ണ പ്രാ​​​​ർ​​​​ഥ​​​​ന, ആ​​​​രാ​​​​ധ​​​​ന. 2.30ന് ​​​​പാ​​​​ലാ​​​​രി​​​​വ​​​​ട്ടം സെ​​​​ന്‍റ് ജോ​​​​ൺ ദ ​​​​ബാ​​​​പ്റ്റി​​​​സ്റ്റ് ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ൾ റാ​​​​ലി​​​​യാ​​​​യി പൊ​​​​ന്നു​​​​രു​​​​ന്നി ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ​​​​ത്തും. മൂ​​​​ന്നി​​​​ന് ദി​​​​വ്യ​​​​ബ​​​​ലി​​​​ക്ക് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​ജി കു​​​​ത്തു​​​​കാ​​​​ട്ട് കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. 4.30 മു​​​​ത​​​​ൽ ആ​​​​റു വ​​​​രെ തി​​​​രു​​​​സ​​​​ന്നി​​​​ധി ശു​​​​ശ്രൂ​​​​ഷ ഫാ. ​​​​വി​​​​പി​​​​ൻ കു​​​​രി​​​​ശു​​​​ത​​​​റ ന​​​​യി​​​​ക്കും. ഏ​​​​ഴി​​​​നു ദി​​​​വ്യ​​​​ബ​​​​ലി. പൊ​​​​ന്നു​​​​രു​​​​ന്നി ക​​​​പ്പൂ​​​​ച്ചി​​​​ൻ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ തി​​​​യോ​​​​ഫി​​​​ന​​​​ച്ച​​​​ന്‍റെ ധ​​​​ന്യ​​​​പ​​​​ദ​​​​വി പ്ര​​​​ഖ്യാ​​​​പ​​​​ന ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യെ​​​​ന്നു സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​ബി​​​​ജു ജോ​​​​സ​​​​ഫ്, തി​​​​യോ​​​​ഫി​​​​ൻ ഗി​​​​ൽ‌​​​​ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ബി​​​​നോ​​​​യ് ലീ​​​​ൻ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സു​​​​കൃ​​​​ത​​​​സ​​​​മ്പന്നം പൗ​​​​രോ​​​​ഹി​​​​ത്യ​​​​ജീ​​​​വി​​​​തം

സു​​​​കൃ​​​​ത​​​​സ​​​​ന്പ​​​​ന്ന​​​​മാ​​​​യ പൗ​​​​രോ​​​​ഹി​​​​ത്യ ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യ​​​​പ്പെ​​​​ട്ട തി​​​​യോ​​​​ഫി​​​​ന​​​​ച്ച​​​​നെ 2005 ജ​​​​നു​​​​വ​​​​രി 10നാ​​​​ണ് ദൈ​​​​വ​​​​ദാ​​​​സ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

തി​​​​യോ​​​​ഫി​​​​ന​​​​ച്ച​​​​ന്‍റെ ജീ​​​​വി​​​​ത​​​​വി​​​​ശു​​​​ദ്ധി അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​നോ​​​​നി​​​​ക രേ​​​​ഖ​​​​ക​​​​ളു​​​​ടെ​​​​യും പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം, ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യി​​​​ലെ ധ​​​​ന്യ​​​​ൻപ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള ലി​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​റി​​​​യി​​​​പ്പ് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി.

തീ​​​​ക്ഷ്ണ​​​​മാ​​​​യ വി​​​​ശ്വാ​​​​സസാക്ഷ്യം, ത്യാ​​​​ഗ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ സേ​​​​വ​​​​നം, ആ​​​​ത്മീ​​​​യ​​​​ സ​​​​മ​​​​ർ​​​​പ്പ​​​​ണം എ​​​​ന്നി​​​​വ​​​​യാ​​​​ൽ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്നും ജീ​​​​വി​​​​ക്കു​​​​ന്ന തി​​​​യോ​​​​ഫി​​​​ന​​​​ച്ച​​​​ന്‍റെ വി​​​​ശു​​​​ദ്ധ​​​​ജീ​​​​വി​​​​ത​​​​ത്തെ മാ​​​​നി​​​​ച്ചാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ​​​​ഭ ധ​​​​ന്യ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ‍​യ​​​​ർ​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് വൈ​​​​സ് പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​റോ​​​​ബി​​​​ൻ ഡാ​​​​നി​​​​യേ​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags : Theophinachan beatification announcement

Recent News

Corehub Up