Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beats Up

ഭി​ക്ഷാ​ട​ന​ത്തി​നെ​ത്തി​യ വ​യോ​ധി​കയെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി; സം​ഭ​വം അ​ടൂ​രി​ൽ

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ വ​യോ​ധി​ക​യെ വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഭി​ക്ഷാ​ട​ന​ത്തി​നെ​ത്തി​യ സ്ത്രീ​യാ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ആ​ർ.വേ​ണു എ​ന്ന ജീ​വ​ന​ക്കാ​ര​നെ​തി​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സി​ൽ  സ്ത്രീ ​പ​രാ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ഭി​ക്ഷാ​ട​ന നി​രോ​ധ​ന മേ​ഖ​ല​യാ​യ അ​ടൂ​ർ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഇ​വ​രെ മാ​റ്റാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും മർദിച്ചിട്ടില്ലെന്നുമാണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

കെ​എ​സ്ആ​ർ​ടി​യി​ലെ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി അ​ടൂ​ർ സ്റ്റാ​ൻ​ഡി​ൽ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ക​യാ​യി​രു​ന്നു വേണു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up