Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Begun

Kannur

കോ​ക്രോ​ച്ച് പാ​ർ​ട്ടി​യു​ടെ സ​മ​ര വി​ജ​യ​ത്തി​ലൂ​ടെ ബി​ജെ​പി​യു​ടെ കൗ​ണ്ട് ഡൗ​ൺ ആ​രം​ഭി​ച്ചു: മ​ന്ത്രി സി​.പി. ജോ​ൺ

ക​ണ്ണൂ​ർ: കോ​ക്രോ​ച്ച് പാ​ർ​ട്ടി​യു​ടെ ഡ​ൽ​ഹി​യി​ലെ സ​മ​ര വി​ജ​യ​ത്തി​ലൂ​ടെ ബി​ജെ​പി​യു​ടെ കൗ​ണ്ട് ഡൗ​ൺ ആ​രം​ഭി​ച്ചെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ഫ​ലം ക​ണ്ടെ​ന്നും ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഭ​രി​ച്ച ബി​ജെ​പി​യു​ടെ കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങി​യ​താ​യും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. അ​യോ​ധ്യ ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ൽ മു​ഖ്യ പൂ​ജാ​രി​യെ​പ്പോ​ലെ നി​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വി​ടെ ന​ട​ന്ന കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ ക​യ​റു​ന്ന പു​രു​ഷ​ൻ​മാ​ർ​ക്ക് ഫ്രീ ​ടി​ക്ക​റ്റ് ന​ൽ​കി​യാ​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ദ്ധ​തി​യ​ല്ല, സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ർ​ടി ഓ​ഫീ​സി​ന്‍റെ സ​മ​യ​ക്ര​മം നീ​ട്ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ലേ​ണേ​ഴ്സ് പ​രീ​ക്ഷ​യി​ലെ കാ​ല​താ​മ​സം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്നു. ഡ്രൈ​വിം​ഗ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ ലേ​ണേ​ഴ്സ് പ​രീ​ക്ഷ ന​ട​ത്തു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​പി​എ​മ്മി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ ഐ​ക്യ​നി​ര​യ്ക്ക് സി​എം​പി നേ​തൃ​ത്വം ന​ൽ​കും. പ​യ്യ​ന്നൂ​ർ ര​ക്ത​സാ​ക്ഷി ഫ​ണ്ട് പു​റ​ത്തു​വി​ടു​മെ​ന്ന തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ​രാ​മ​ർ​ശം ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ലെ​ന്നും സി​പി​എ​മ്മി​ന് തെ​റ്റു​തി​രു​ത്താ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും സി​പി ജോ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up