പെരുമ്പടവ്: കരിപ്പാൽ എസ്വിയുപി സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു കൊട്ട പൂക്കൾ പദ്ധതിക്ക് തുടക്കമായി.
ഓണക്കാലത്ത് നാടൻ പൂക്കൾ ലഭ്യമാക്കുക, വിദ്യാർഥികളിൽ പരിസ്ഥിതി അവബോധവും കാർഷിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
സ്കൂളിൽ പ്രധാനാധ്യാപിക പി.പി. ബിന്ദു വിദ്യാർഥികൾക്ക് പൂച്ചെടിത്തൈകൾ വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, പരിസ്ഥിതി ക്ലബ് ഭാരവാഹികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Tags : begun Nattuvishesham Districte news