കുറവിലങ്ങാട്: നിറുത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കുര്യം തുരുത്തിക്കാട് രാജേഷാ(42)ണ് മരിച്ചത് . ഇന്നലെ രാത്രി പത്തരയോടെ എംസി റോഡിൽ പകലോമറ്റം തറവാട്പള്ളിക്ക് സമീപമായിരുന്നു അപകടം. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.