ബൈക്ക് ബസിലേക്ക് ഇടിച്ചുകയറിയ നിലയിൽ
മംഗലംഡാം: നിയന്ത്രണംതെറ്റി പാഞ്ഞ ബൈക്ക് സ്കൂൾബസിനു മുന്നിലേക്ക് ഇടിച്ചുകയറി ബൈക്ക് ഓടിച്ച യുവാവിന് പരിക്കേറ്റു.
മംഗലംഡാം സ്കൂളിലേക്ക് വിദ്യാർഥികളുമായി വന്നിരുന്ന ബസിനു മുന്നിലേക്കാണ് മുടപ്പല്ലൂർ ഭാഗത്തേക്കു പോയിരുന്ന ബൈക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റ ബൈക്ക് യാത്രികനായ കയറാടി പയ്യാംകോട് സ്വദേശിയായ അഫ്സൽ (19) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിഐ വിദ്യാർഥിയാണ്. മംഗലംഡാമിനടുത്ത് വടക്കേകളത്ത് ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്ന് പോകുന്നതിനിടെ നിയന്ത്രണംതെറ്റിയ ബൈക്ക് സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. സ്കൂൾബസിന്റെ മുൻഭാഗത്തെ ചില്ലുതകർന്നു.
Tags : bike crashes NattuVishasham DistrictNews