Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bishops

മാർപാപ്പ രാഷ്‌ട്രീയ എതിരാളിയല്ല; ട്രംപിനെ ഓർമിപ്പിച്ച് ബിഷപ്പുമാർ

ന്യൂ​യോ​ര്‍​ക്ക്: ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ല്‍ യു​എ​സ് മെ​ത്രാ​ന്‍ സ​മി​തി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. മാ​ര്‍​പാ​പ്പ ട്രം​പി​ന്‍റെ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​യ​ല്ലെ​ന്ന് ബി​ഷ​പ്പു​മാ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.

ട്രം​പി​ന്‍റെ വാ​ക്കു​ക​ള്‍ നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് മെ​ത്രാ​ന്‍​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് പോ​ള്‍ എ​സ്. കോ​ക്ലെ പ​റ​ഞ്ഞു. മാ​ര്‍​പാ​പ്പ ഒ​രു രാ​ഷ്‌​ട്രീ​യ​ക്കാ​ര​ന​ല്ലെ​ന്നും ക്രി​സ്തു​വി​ന്‍റെ പ്ര​തി​പു​രു​ഷ​നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​ക​ള്‍ മാ​ര്‍​പാ​പ്പ​യു​ടെ ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ചു​ള്ള ഗു​രു​ത​ര​മാ​യ തെ​റ്റി​ദ്ധാ​ര​ണ​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വി​ശ്വാ​സ​ത്തോ​ടു​ള്ള അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന അ​നാ​ദ​ര​വും വെ​ളി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് നെവാ​ര്‍​ക്ക് ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ജോ​സ​ഫ് ഡ​ബ്ല്യു. ടോ​ബി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

യു​ദ്ധ​ത്തി​നും മ​നു​ഷ്യാ​ന്ത​സി​നെ​തി​രാ​യ മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​മെ​തി​രേ അ​ദ്ദേ​ഹം വ്യ​ക്ത​മാ​യി സം​സാ​രി​ക്കു​ക​യും ആ​ധി​കാ​രി​ക സം​ഭാ​ഷ​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്യും. കാ​ര​ണം, സ​ഭ​യു​ടെ സാ​ക്ഷ്യം പ​ക്ഷ​പാ​ത​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ളി​ല​ല്ല; ക്രി​സ്തു​വി​ന്‍റെ സ​മാ​ധാ​ന​ത്തി​ലാ​ണ് അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്ന​ത് -ക​ര്‍​ദി​നാ​ള്‍ ജോ​സ​ഫ് ഡ​ബ്ല്യു. ടോ​ബി​ന്‍ വ്യ​ക്ത​മാ​ക്കി.

മാ​ര്‍​പാ​പ്പ​യ്‌​ക്കെ​തി​രാ​യ ട്രം​പി​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ അ​സ്വീ​കാ​ര്യ​മാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി​യും പ​റ​ഞ്ഞു. ട്രം​പി​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ ക​ത്തോ​ലി​ക്കാ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മാ​ര്‍​പാ​പ്പ “കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ദു​ര്‍​ബ​ല​ന്‍’’ ആ​ണെ​ന്നും തീ​വ്ര ഇ​ട​തു​പ​ക്ഷ​ത്തെ സ​ഹാ​യി​ക്കു​ന്നു’’ എ​ന്നും ട്രം​പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​നെ വി​മ​ര്‍​ശി​ക്കു​ന്ന ഒ​രു മാ​ര്‍​പാ​പ്പ​യെ ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍, ട്രം​പു​മാ​യി ഒ​രു ത​ര്‍​ക്ക​ത്തി​നു താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ളെ താ​ന്‍ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും യു​ദ്ധ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നു​മാ​യി​രു​ന്നു ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, ത​ന്നെ ക്രി​സ്തു​വി​നെ​പ്പോ​ലെ ചി​ത്രീ​ക​രി​ക്കു​ന്ന എ​ഐ ചി​ത്രം ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

കോ​ടി​ക്ക​ണ​ക്കി​നു ക്രൈ​സ്ത​വ​രെ ട്രം​പ് അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​യി​ലെ രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. താ​ന്‍ ഒ​രു റെ​ഡ്ക്രോ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യാ​ണ് അ​തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വി​ശ​ദീ​ക​ര​ണം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് വി​വാ​ദ​ചി​ത്രം ട്രം​പ് നീ​ക്കം​ചെ​യ്തു.

Kerala

ഷം​ഷാ​ബാ​ദ് ബി​ഷ​പ്പി​ന്‍റെ കാ​ർ ആ​ക്ര​മി​ച്ച കേ​സ്; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഷം​ഷാ​ബാ​ദ് ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​ന്‍റെ കാ​റി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​രെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി വെ​ള്ളാ​പ്പി​ള്ളി​യി​ൽ വീ​ട്ടി​ൽ അ​ൻ​വ​ർ ന​ജീ​ബ് (23), വ​ണ്ണ​പ്പു​റം അ​മ്പ​ല​പ്പ​ടി ഭാ​ഗ​ത്ത് കാ​ഞ്ഞാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബാ​സിം നി​സാ​ർ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബി​ഷ​പ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി​യും ത​മ്മി​ൽ ഉ​ര​സി​യെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്ര​തി​ക​ൾ ബി​ഷ​പ് സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഹെ​ഡ് ലൈ​റ്റും പി​ന്നി​ലെ ലൈ​റ്റും അ​ടി​ച്ചു​ത​ക​ര്‍​ത്തി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

National

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സീറോ മലബാർ സഭാ നേതൃത്വം

ന്യൂഡൽഹി: കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരുമാണ് ഇന്നു പ്രധാനമന്ത്രിയെ കാണുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.
ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്ന കാര്യം പ്രധാനമന്ത്രിയോട് അഭ്യർഥിക്കും. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പു​മാ​രു​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടേ​ക്കും.

Kerala

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് ര​ണ്ട് പു​തി​യ മെ​ത്രാ​ന്മാ​ർ

വത്തിക്കാൻ സിറ്റി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് പു​തി​യ ര​ണ്ട് മെ​ത്രാ​ന്മാ​രെ നി​യ​മി​ച്ചു. സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പ​സ്‌​തോ​ലി​ക ശു​ശ്രൂ​ഷ​ക​ള്‍​ക്കാ​യി യു​കെ​യി​ലെ സ​ഭാ​ത​ല കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. ഡോ. ​കുര്യാക്കോസ് ത​ട​ത്തി​ല്‍ യൂ​റോ​പ്പി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​പ്പ​സ്‌​തോ​ലി​ക വി​സി​റ്റേ​റ്റ​റാ​യും തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചാ​ന്‍​സി​ല​ര്‍ മോ​ണ്‍. ഡോ. ​ജോ​ണ്‍ കു​റ്റി​യി​ല്‍ മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന സ​ഹാ​യ​മെ​ത്രാ​നാ​യും നി​യ​മി​ത​നാ​യി.

നി​യ​മ​ന വാ​ര്‍​ത്ത​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണം റോ​മി​ലും തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലും ന​ട​ന്ന​പ്പോ​ള്‍ അ​ടൂ​ര്‍ മാ​ര്‍ ഇ​വാ​നി​യോ​സ് ന​ഗ​റി​ല്‍ മ​ല​ങ്ക​ര പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ 95-ാം വാ​ര്‍​ഷി​ക​വും ധ​ന്യ​ന്‍ മാ​ര്‍ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ശ​താ​ബ്ദി​യും ന​ട​ക്കു​ന്ന അ​ല്‍​മാ​യ സം​ഗ​മ വേ​ദി​യി​ലാ​ണ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭാ അ​ധ്യ​ക്ഷ​ന്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ സു​പ്ര​ധാ​ന​മാ​യ ഈ ​പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും വി​ശ്വാ​സി​ക​ളു​ടെ ഒ​രു വ​ലി​യ സ​മൂ​ഹ​വും ത​ദ​വ​സ​ര​ത്തി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം നി​യു​ക്ത മെ​ത്രാ​ന്മാ​രെ കാ​തോ​ലി​ക്കാ ബാ​വ വി​ര​ലി​ല്‍ മോ​തി​രം അ​ണി​യി​ച്ചു. നി​യു​ക്ത മെ​ത്രാ​ന്‍ മോ​ണ്‍. ഡോ. ​കുര്യാക്കോസ് ത​ട​ത്തി​ലി​നെ യൂ​റോ​പ്പി​ലെ മു​ന്‍ അ​പ്പ​സ്‌​തോ​ലി​ക അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ബി​ഷ​പ് യൂ​ഹാ​നോ​ന്‍ മാ​ര്‍ തെ​യ​ഡോ​ഷ്യ​സ് ഇ​ട​ക്കെ​ട്ടും, പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ സാ​മു​വേ​ല്‍ മോ​ര്‍ ഐ​റേ​നി​യോ​സ് ക​റു​ത്ത കു​പ്പാ​യ​വും തി​രു​വ​ല്ല ആ​ര്‍​ച്ച്​ബി​ഷ​പ് തോ​മ​സ് മോ​ര്‍ കൂ​റി​ലോ​സ് കു​രി​ശു​മാ​ല​യും അ​ണി​യി​ച്ചു.

നി​യു​ക്ത മെ​ത്രാ​ന്‍ മോ​ണ്‍. ഡോ. ​ജോ​ണ്‍ കു​റ്റി​യി​ലി​നെ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ജോ​ഷ്വാ മോ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് ഇ​ട​ക്കെ​ട്ടും ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ജോ​സ​ഫ് മോ​ര്‍ തോ​മ​സ് ക​റു​ത്ത കു​പ്പാ​യ​വും പാ​റ​ശാ​ല ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന തോ​മ​സ് മോ​ര്‍ യൗ​സേ​ബി​യോ​സ് കു​രി​ശു​മാ​ല​യും അ​ണി​യി​ച്ചു.

വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എം​സി​എ സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍. ബൈ​ജു​വും, മ​ദേ​ഴ്‌​സ് ഫോ​റം സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് ജി​ജി മ​ത്താ​യി​യും ബൊ​ക്കെ ന​ല്‍​കി ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ര്‍ 22 ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

മോ​ണ്‍. ഡോ. ​കുര്യാക്കോസ് ത​ട​ത്തി​ല്‍ 

കോ​ട്ട​യം ജി​ല്ല​യി​ല്‍ അ​മ​യ​ന്നൂ​ര്‍ ത​ട​ത്തി​ല്‍ പ​രേ​ത​രാ​യ തോ​മ​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി 1962 മാ​ര്‍​ച്ച് 27-ന് ​ജ​നി​ച്ച നി​യു​ക്ത മെ​ത്രാ​ന്‍ ബ​ഹു. കുര്യാക്കോസ് ത​ട​ത്തി​ല്‍ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ അ​മ​യ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ഇ​ട​വ​കാം​ഗ​മാ​ണ്.

1987-ല്‍ ​ഭാ​ഗ്യ​സ്മ​ര​ണാ​ര്‍​ഹ​നാ​യ ബ​ന​ഡി​ക്ട് മോ​ര്‍ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യാ​ല്‍ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യ കുര്യാക്കോസ് ത​ട​ത്തി​ല്‍ അ​ച്ച​ന്‍ 2021 മു​ത​ല്‍ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ റീ​ജി​യ​ന്‍റെ സ​ഭാ​ത​ല കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​യി ശു​ശ്രൂ​ഷ ചെ​യ്തു വ​രു​ന്നു.

വൈ​ദി​ക പ​രി​ശീ​ല​നം തി​രു​വ​ല്ല ഇ​ന്‍​ഫന്‍റ് മേ​രീ​സ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും പ്രീ​ഡി​ഗ്രി പ​ഠ​നം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബ​ര്‍​ക്കു​മാ​ന്‍​സ് കോ​ളജി​ലും പൂ​ര്‍​ത്തി​യാ​ക്കി. തു​ട​ര്‍​ന്ന് ത​ത്വ​ശാ​സ്ത്ര, ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ള്‍ ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ്‌​സ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍ ന​ട​ത്തി. അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യോ​ടൊ​പ്പം തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍​നി​ന്നും ആം​ഗ​ലേ​യ സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദം നേ​ടി.

റോ​മി​ലെ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നും ആ​രാ​ധ​ന​ക്ര​മ ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി. കേ​ര​ള​ത്തി​ല്‍ കാ​നം, നെ​ടു​മാ​വ്, ചു​മ​ന്ന​മ​ണ്ണ്, അ​ടി​പെ​ര​ണ്ട, കൊ​മ്പ​ഴ, ച​ക്കു​ണ്ട്, കു​ന്നം​കു​ളം, വാ​ഴാ​നി, തി​രു​വ​ല്‍​വ​ണ്ടൂ​ര്‍, ചെ​ങ്ങ​രൂ​ര്‍ എ​ന്നീ ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2001 മു​ത​ല്‍ 2020 വ​രെ തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര സെ​മി​നാ​രി​യി​ല്‍ അ​ധ്യാ​പ​ക​നാ​യും കോ​ട്ട​യം വ​ട​വാ​തൂ​ര്‍, കു​ന്നോ​ത്ത് ഗു​ഡ്‌​ഷെ​പ്പേ​ഡ് സെ​മി​നാ​രി​ക​ളി​ല്‍ വി​സി​റ്റിം​ഗ് പ്രഫ​സ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച ബ​ഹു​മാ​ന​പ്പെ​ട്ട ത​ട​ത്തി​ല്‍ അ​ച്ച​ന്‍ 2017 മു​ത​ല്‍ 2020 വ​രെ മ​ല​ങ്ക​ര മേ​ജ​ര്‍ സെ​മി​നാ​രി​യു​ടെ റെ​ക്ട​റാ​യും സേ​വ​നം നി​ര്‍​വ​ഹി​ച്ചു.

തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചാ​ന്‍​സ​ല​ര്‍, വി​ശ്വാ​സ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ അ​തി​ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ര്‍, സ​ഭ​യു​ടെ ആ​രാ​ധ​ന​ക്ര​മ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി, 2001 മു​ത​ല്‍ 2020 വ​രെ സ​ഭ​യു​ടെ മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണി ആ​യും സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ച നി​യു​ക്ത മെ​ത്രാ​ന്‍ ആ​രാ​ധ​ന​ക്ര​മ ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ പ​ണ്ഡി​ത​നും ഇം​ഗ്ലീ​ഷ്, ജ​ര്‍​മ​ന്‍, ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​ക​ളി​ല്‍ അ​വ​ഗാ​ഹം ഉ​ള്ള വ്യ​ക്തി​യു​മാ​ണ്.

ഇ​പ്പോ​ള്‍ യു​കെ​യി​ലെ ക​വ​ന്‍റ​റി, പ്‌​ളി​മോ​ത്ത് ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന നി​യു​ക്ത ​മെ​ത്രാ​ന് മാ​ത്തു​ക്കു​ട്ടി, സാ​ബു എ​ന്ന ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും മി​നി എ​ന്ന സ​ഹോ​ദ​രി​യു​മു​ണ്ട്.

മോ​ണ്‍. ഡോ. ​ജോ​ണ്‍ കു​റ്റി​യി​ല്‍ 

കൊ​ല്ലം ജി​ല്ല​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വി​ല്‍ കു​റ്റി​യി​ല്‍ പ​രേ​ത​നാ​യ രാ​ജ​ന്‍റെ​യും ഓ​മ​ന​യു​ടെ മ​ക​നാ​യി 1982 മേ​യ് 30-ന് ​ജ​നി​ച്ച നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ജോ​ണ്‍ കു​റ്റി​യി​ല്‍ അ​ത്യ​ഭി​വ​ന്ദ്യ ക​ര്‍​ദ്ദി​നാ​ള്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വാ​യി​ല്‍ നി​ന്നും 2008-ല്‍ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​നാ​യി.

പ്രാ​ഥ​മി​ക സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ ന​ട​ത്തി. വൈ​ദി​ക പ​ഠ​നം തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് അ​ലോ​ഷ്യ​സ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും ത​ത്വ​ശാ​സ്ത്ര ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളും വൈ​ദി​ക പ​രി​ശീ​ല​ന​വും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര മേ​ജ​ര്‍ സെ​മി​നാ​രി​യി​ലും പൂ​ര്‍​ത്തി​യാ​ക്കി. ത​ദ​വ​സ​ര​ത്തി​ല്‍ ത​ത്വ​ശാ​സ്ത്ര​ത്തി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും ബി​രു​ദം ക​ര​സ്ഥ​മാ​ക്കി.

ക​ര്‍​ദ്ദി​നാ​ള്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക നി​യ​മ​നം. തു​ട​ര്‍​ന്ന് റോ​മി​ലെ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് സ​ഭാ​നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി. 2015-ല്‍ ​മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ല്‍ തി​രി​കെ​യെ​ത്തി​യ ബ​ഹു​മാ​ന​പ്പെ​ട്ട കു​റ്റി​യി​ല്‍ അ​ച്ച​ന്‍ ചാ​ല, ക​ര​മ​ന, പാ​റോ​ട്ടു​കോ​ണം, പാ​ള​യം സ​മാ​ധാ​ന രാ​ജ്ഞി ബ​സി​ലി​ക്കാ എ​ന്നി ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സെ​ന്‍റ് അ​ലോ​ഷ്യ​സ് മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​റാ​യും തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന അ​ജ​പാ​ല​ന സ​മി​തി വൈ​ദി​ക സെ​ക്ര​ട്ട​റി​യും ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ള്ള നി​യു​ക്ത മെ​ത്രാ​ന്‍ ഇ​പ്പോ​ള്‍ മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന ചാ​ന്‍​സ​ല​റാ​യും സ​ഭ​യു​ടെ മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണി​സ് ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ മ​ല​ങ്ക​ര സെ​മി​നാ​രി​യി​ല്‍ സ​ഭാ​നി​യ​മ അ​ധ്യാ​പ​ക​നാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ബ​ഹു​മാ​ന​പ്പെ​ട്ട അ​ച്ച​ന് ഇം​ഗ്ലീ​ഷ്, ഇ​റ്റാ​ലി​യ​ന്‍, ജ​ര്‍​മ​ന്‍ ഭാ​ഷ​ക​ളി​ല്‍ പ്രാ​വീ​ണ്യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ണ്ണ​ന്ത​ല​യി​ല്‍ വി​ശു​ദ്ധ ജോ​ണ്‍ പോ​ള്‍ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ​യും ഉ​ളി​യാ​ഴി​ത്ത​റ തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യു​ടെ​യും വി​കാ​രി​യാ​യും മ​ല​ങ്ക​ര സ​ഭ​യു​ടെ ദൈ​വവി​ളി ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​കെ​യാ​ണ് പു​തി​യ നി​യോ​ഗം.

പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ നി​യു​ക്ത മെ​ത്രാ​ന്‍ തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ഇ​ട​വാ​കാം​ഗ​മാ​ണ്. അ​ധ്യാ​പ​ക​നാ​യ രാ​ജീ​വ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.

Kerala

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ നാ​ലു പു​തി​യ അ​തി​രൂ​പ​ത​ക​ൾ; അ​ദി​ലാ​ബാ​ദ്, ബ​ൽ​ത്ത​ങ്ങാ​ടി ക​ല്ല്യാ​ൺ രൂ​പ​ത​ക​ളി​ൽ പു​തി​യ മെ​ത്രാ​ന്മാ​ർ

കാ​ക്ക​നാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ നാ​ല് രൂ​പ​ത​ക​ളെ അ​തി​രൂ​പ​ത​ക​ളാ​യും നാ​ല് ബി​ഷ​പ്പു​മാ​രെ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യും നി​യ​മി​ച്ചു.

ഫ​രീ​ദാ​ബാ​ദ്, ഉ​ജ്ജ​യ്ൻ, ക​ല്യാ​ൺ, ഷം​ഷാ​ബാ​ദ് രൂ​പ​ത​ക​ളെ​യാ​ണ് അ​തി​രൂ​പ​ത​ക​ളാ​യി ഉ​യ​ർ​ത്തി​യ​ത്. മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ർ​ച്ച്ബി​ഷ​പ്പുമാരാക്കിയത്.

മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യാ​ണ് ഫ​രീ​ദാ​ബാ​ദ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പ്, ഉ​ജ്ജ​യി​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പാ​യി മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. മാ​ർ തോ​മ​സ് ഇ​ല​വ​നാ​ലി​ന് പ​ക​രം മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലാ​ണ് ക​ല്യാ​ണി​ലെ പു​തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പ്, മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണ​ങ്ങാ​ട​നാ​ണ് ഷം​ഷാ​ബാ​ദ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പ്.

ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ മെ​ത്രാ​നാ​യി ക്ല​രീ​ഷ്യ​ൻ സ​ന്യാ​സ​സ​മൂ​ഹാം​ഗ​മാ​യ ഫാ. ​ജെ​യിം​സ് പാ​ട്ട​ശേ​രി​യി​ലി​നെ​യും അ​ദി​ലാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​നാ​യി സി​എം​ഐ സ​ന്യാ​സ​സ​മൂ​ഹാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് ത​ച്ചാ​പ​റ​മ്പ​ത്തി​നെ​യും നി​യ​മി​ച്ചു. കൂ​ടാ​തെ, കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള 12 രൂ​പ​ത​ക​ളു​ടെ അ​തി​ർ​ത്തി പു​ന​ർ​ നി​ർ​ണ​യി​ക്കു​ക​യും ചെ​യ്തു.

സീ​റോ​മ​ല​ബാ​ർ സ​ഭാ​കേ​ന്ദ്ര​ത്തി​ൽ ഓ​ഗ​സ്റ്റ് 18ന് ​ആ​രം​ഭി​ച്ച 33-ാം മെ​ത്രാ​ൻ സി​ന​ഡി​ന്‍റെ ര​ണ്ടാ​മ​ത്തെ സ​മ്മേ​ള​ന​മാ​ണ് പു​തി​യ അ​തി​രൂ​പ​ത​ക​‌‌‌​ളെ​യും ആ​ർ​ച്ചു​ബി​ഷ​പ്പു​മാ​രെ​യും പു​തി​യ ​മെ​ത്രാ​ന്മാ​രെ​യും രൂ​പ​ത​ക​ളു​ടെ അ​തി​ർ​ത്തി​ത്തി പു​ന​ർ​നി​ർ​ണ​യ​ത്തെ​യും സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പ​ന്ത്ര​ണ്ട് എ​പ്പാ​ർ​ക്കി​ക​ളു​ടെ (ആ​ദി​ലാ​ബാ​ദ്, ബി​ജ്‌​നോ​ർ, ച​ന്ദ, ഗോ​ര​ഖ്‌​പൂ​ർ, ക​ല്യാ​ൺ, ജ​ഗ്ദ​ൽ​പൂ​ർ, രാ​ജ്കോ​ട്ട്, സാ​ഗ​ർ, സ​ത്‌​ന, ഷം​ഷാ​ബാ​ദ്, ഉ​ജ്ജ​യി​ൻ, ഹോ​സൂ​ർ) അ​തി​ർ​ത്തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

മു​ൻ​പ് ഷം​ഷാ​ബാ​ദ് എ​പ്പാ​ർ​ക്കി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ൾ മ​റ്റ് പ​തി​നൊ​ന്ന് എ​പ്പാ​ർ​ക്കി​ക​ൾ​ക്ക് പു​ന​ർ​വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ സ​ഫ്ര​ഗ​ൻ എ​പ്പാ​ർ​ക്കി​യാ​യി ഹോ​സൂ​ർ എ​പ്പാ​ർ​ക്കി​യെ പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ത്തി. സി​ന​ഡ് തീ​രു​മാ​ന​ങ്ങ​ൾ​ക്ക​ൾ​ക്ക് വ​ത്തി​ക്കാ​ൻ അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്തു.

Latest News

Corehub Up