Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Board

ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ ഉ​ട​ൻ: അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ ബോ​​​​ർ​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ ന​​​​ട​​​​ത്തു​​​​മെ​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്. ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഉ​​​​ട​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ വ​​​​ഹി​​​​ക്കു​​​​ന്ന ബോ​​​​ർ​​​​ഡ്, കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്ഥാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ർ സ്വ​​​​മേ​​​​ധ​​​​യാ രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് ഉ​​​​ചി​​​​തം.

സ​​​​ർ​​​​ക്കാ​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ബോ​​​​ർ​​​​ഡു​​​​ക​​​​ൾ പി​​​​രി​​​​ച്ചു​​​​വി​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കി മാ​​​​ന്യ​​​​മാ​​​​യി സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് ന​​​​ല്ല​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Kerala

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ അ​ഴി​മ​തി: ദേ​വ​സ്വം മ​ന്ത്രി​ക്കും ബോ​ർ​ഡി​നും ​എ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

ക​​​​ണ്ണൂ​​​​ർ: ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യി​​​​ല്‍ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി​​​​ക്കും ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നും എ​​​​തി​​​​രേ പ​​​​ണാ​​​​പ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​നും കൃ​​​​ത്രി​​​​മ​​​​രേ​​​​ഖ സൃ​​​​ഷ്ടി​​​​ക്ക​​​​ലി​​​​നും വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന​​​​യ്ക്കും ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള പോ​​​​ലെ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ​​​​താ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ ത​​​​ട്ടി​​​​പ്പെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. ക​​​​ണ്ണൂ​​​​രി​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന് ചെ​​​​ല​​​​വാ​​​​യ തു​​​​ക സം​​​​ബ​​​​ന്ധി​​​​ച്ച ഓ​​​​ഡി​​​​റ്റ് ക​​​​ണ​​​​ക്കും ദേ​​​​വ​​​​സ്വം മ​​​​ന്ത്രി​​​​യും ബോ​​​​ര്‍​ഡും വാ​​​​ദി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കും ര​​​​ണ്ടാ​​​​ണ്. യ​​​​ഥാ​​​​ർ​​​​ഥ ക​​​​ണ​​​​ക്കു​​​​മാ​​​​യി ഇ​​​​തു​​​​പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല.​​​​ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണം. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്തം മ​​​​റ്റാ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും ത​​​​ല​​​​യി​​​​ല്‍ കെ​​​​ട്ടി​​​​വ​​​​ച്ച് ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​മെ​​​​ന്ന് മ​​​​ന്ത്രി ക​​​​രു​​​​തു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു തെ​​​​റ്റി​​​​യെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

ന​​​​ട​​​​ക്കാ​​​​ത്ത ഭ​​​​ജ​​​​ന്‍​സി​​​​ന്‍റെ പേ​​​​രി​​​​ല്‍ ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ട്ടി​​​​യ​​​​ത്.​​​​ ധൂ​​​​ർ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ക​​​​മാ​​​​റ്റി തു​​​​ക ചെ​​​​ല​​​​വാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ​​​​യും തെ​​​​ളി​​​​വു​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് ഒ​​​​രു ദി​​​​വ​​​​സം താ​​​​മ​​​​സി​​​​ക്കാ​​​​ന്‍ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ക​​​​ട്ടി​​​​ല്‍ എ​​​​ന്ന​​​​ത് ധൂ​​​​ര്‍​ത്തി​​​​ന്‍റെ തെ​​​​ളി​​​​വ്. നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഇ​​​​ത്ത​​​​രം ആ​​​​ഢം​​​​ബ​​​​രം സി​​​​പി​​​​എം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് ചോ​​​​ദി​​​​ച്ചു.​​​​ ഊ​​​​രാ​​​​ളു​​​​ങ്ക​​​​ല്‍ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ല്‍ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​ണ് ഈ ​​​​അ​​​​ഴി​​​​മ​​​​തി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ​​​​ത്. ഇ​​​​ത് മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​ട്ടും സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ട​​​​റി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​തെ ഉ​​​​രു​​​​ണ്ടു​​​​ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെന്നും അദ്ദേഹം പറഞ്ഞു.

Kerala

സം​സ്ഥാ​ന ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ട്; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടി​ൽ മു​ഖ്യ​പ്ര​തി ക്ല​ർ​ക്ക് സം​ഗീ​തി​ന്‍റെ സു​ഹൃ​ത്തും കോ​ൺ​ട്രാ​ക്ട​റു​മാ​യ അ​നി​ൽ​കു​മാ​റും അ​റ​സ്റ്റി​ൽ. ക്ഷേ​മ​നി​ധി പ​ണം വീ​ടു​വ​യ്ക്കാ​നാ​യി കോ​ൺ​ട്രാ​ക്ട​ർ അ​നി​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി ഭൂ​മി വാ​ങ്ങി​കൂ​ട്ടി. പ്ര​തി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ വി​ജി​ല​ൻ​സ് ന​ട​പ​ടി തു​ട​ങ്ങി. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ഏ​ജ​ൻ​റു​മാ​രും തൊ​ഴി​ലാ​ളി​ക​ളും അ​ട​ച്ച അം​ശാ​ദാ​യ​ത്തി​ൽ നി​ന്നും 14 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സ്പെ​ഷ്യ​ൽ ഓ​ഡി​റ്റി​ലാ​ണ് വ​ൻ ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന​ത്. എ​ൽ​ഡി ക്ല​ർ​ക്കാ​യി​രു​ന്ന സം​ഗീ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ത​ട​ക്കം വ്യാ​ജ​രേ​ഖ​ക​ള്‍ ന​ൽ​കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ള്‍ സം​ഗീ​തി​നെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സ് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്-​ര​ണ്ടി​ലെ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ച​ന്ദ്ര​നാ​ണ് സം​ഗീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

National

ലേലക്കുടിശിക: ഹൈക്കോടതി ഉത്തരവിനെതിരേ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ലേ​​​ല​​​ക്കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​തു തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ളോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഹ​​​ർ​​​ജി.

കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​രി​​​ൽ​​​നി​​​ന്നു പ​​​ലി​​​ശ​​​സ​​​ഹി​​​തം പ​​​ണം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ആ​​​റു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ഫ​​​യ​​​ൽ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. എ​​​ല്ലാ വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ഫ​​​യ​​​ൽ ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം.

എ​​​ന്നാ​​​ൽ, റ​​​വ​​​ന്യൂ റി​​​ക്ക​​​വ​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ത് എ​​​ല്ലാ ആ​​​റു മാ​​​സ​​​വും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​ക അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ വാ​​​ദം.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്കും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മാ​​​ണെ​​​ങ്കി​​​ലും ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മാ​​​ത്ര​​​മാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up