x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പ​ശ​ല്യം​ത​ട​യാ​ൻ ബോ​ർ​ഡ് സ്ഥാ​പി​ച്ച് ഫി​ഷ​റീ​സ് ഓ​ഫീ​സ്

വെബ് ഡെസ്ക്
Published: July 27, 2026 03:47 AM IST | Updated: July 27, 2026 03:47 AM IST

ഫി​ഷ​റീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡ്.

മം​ഗ​ലം​ഡാം: ഇ​വി​ടെ മാ​ലി​ന്യം ത​ള്ള​രു​ത്, നി​ക്ഷേ​പി​ക്ക​രു​ത് എ​ന്നൊ​ക്കെ പ​ല​യി​ട​ത്തും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ക​ണ്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ ഇ​വി​ടെ​യി​രു​ന്നു മ​ദ്യ​പി​ക്ക​രു​തെ​ന്ന് ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​കും.

മം​ഗ​ലം​ഡാം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന​ത്തി​ന​ടു​ത്താ​ണ് ഈ ​ബോ​ർ​ഡ്. ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സ് കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഓ​ഫീ​സ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ് എ​ന്നാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ലു​ള്ള​ത്.

ഇ​തു സ്ഥാ​പി​ച്ച​തി​നു​ശേ​ഷം കു​റെ ആ​ശ്വാ​സ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ദ്യ​പ​രെ ഉ​പ​ദേ​ശി​ച്ചും താ​ക്കീ​ത് ചെ​യ്തും ശ​ല്യം തീ​രാ​താ​യ​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി​ട്ടു​ള്ള​ത്.
റോ​ഡി​ൽ​നി​ന്നും ഓ​ഫീ​സി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​മ്പോ​ൾ ആ​ദ്യം ക​ണ്ണി​ൽ​പ്പെ​ടു​ക ഈ ​മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ബോ​ർ​ഡാ​ണ്. അ​തൊ​രു കു​റ​ച്ചി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ​ക്കും തോ​ന്ന​ലു​ണ്ട്.

എ​ന്നാ​ൽ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ ആ​ത്മ​ഗ​തം. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു​ചു​റ്റും മ​തി​ലോ വേ​ലി​യോ ഇ​ല്ല. ആ​ർ​ക്കും ക​ട​ന്നു വ​രാ​വു​ന്ന സ്ഥി​തി​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ​യാ​ണ് മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ഉ​പ​ദ്ര​വം കൂ​ടി​യ​ത്. മ​ഴ​യു​ള്ള സ​മ​യം ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും മ​റ​വി​ലി​രു​ന്നു ഒ​ത്തു​കൂ​ടാ​നും സൗ​ക​ര്യ​മു​ണ്ട്.
നാ​ഥ​നി​ല്ലാ​ത്ത വി​ധ​മാ​ണ് സ​മീ​പ​പ്ര​ദേ​ശ​ത്തെ ഇ​റി​ഗേ​ഷ​ൻ സ്ഥ​ല​ങ്ങ​ളും. പൊ​ന്ത​ക്കാ​ടാ​യി​ട്ടു​ള്ള ഉ​ദ്യാ​ന​ത്തി​ൽ മ​ദ്യ​പ​സം​ഘ​ങ്ങ​ളും ല​ഹ​രി​വി​ല്പ​ന​ക്കാ​രും സാ​മൂ​ഹ്യ വി​രു​ദ്ധ​രും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ക​മി​താ​ക്ക​ളു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. കു​ടം​ബ​സ​മേ​തം ഉ​ദ്യാ​നം ചു​റ്റി​ക്കാ​ണാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ.

Tags : Nattuvishesham DistrictNews DeepikaNews board

Recent News

Corehub Up