Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Books

Middle East and Gulf

പു​സ്ത​ക​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത ടേ​ബി​ള്‍​ടോ​ക്ക് ശ്ര​ദ്ധേ​യ​മാ​യി

ദോ​ഹ: ലോ​ക പു​സ്ത​ക​ദി​ന​ത്തി​ല്‍ മീ​ഡി​യ പ്ല​സും ഫ്യൂ​ച്ച​ര്‍ പോ​യി​ന്‍റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ടേ​ബി​ള്‍​ടോ​ക്ക് ശ്ര​ദ്ധേ​യ​മാ​യി. ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ത്തി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ക​യെ​ന്നും പു​സ്ത​ക​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത് ജീ​വി​തം മാ​റ്റി​മ​റി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഓ​തേ​ര്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​സി.​സാ​ബു ച​ര്‍​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്‌​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ര്‍ ഹ​ബീ​ബു​റ​ഹ്മാ​ന്‍ കി​ഴിശേ​രി, ലോ​ക​കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സി​പി​എ ജ​ലീ​ല്‍, ക​വി ജി​.പി.​ കു​ഞ്ഞ​ബ്ദു​ല്ല ചാ​ല​പ്പു​റം, ശ്യാം ​ദോ​ഹ, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, റ​ഫീ​ഖ് മേ​ച്ചേ​രി, സ​വി​ത ദീ​പു, ആ​യി​ഷ സൈ​ബൂ​ല്‍, ഷെ​മി​ന ഹി​ഷാം, ന​ജി​ത പു​ന്ന​യൂ​ര്‍​ക്കു​ളം സം​സാ​രി​ച്ചു. മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Latest News

Corehub Up