Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bride

നവവധുവിന്‍റെ മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസ്

ആലപ്പുഴ: ഹരിപ്പാട് വിവാഹം കഴിഞ്ഞ് മുപ്പത്തിയൊമ്പതാം നാൾ പത്തൊൻപതുകാരി കുടുംബവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ പോലീസ് കേസെടുത്തു.

തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്‍റേഴത്ത് വീട്ടിൽ അബ്ദുൽ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ (നാദിയ - 19) ആണ് മരിച്ചത്. കടുത്ത ഗാർഹിക-സ്ത്രീധന പീഡനങ്ങളെത്തുടർന്നാണ് ഫാത്തിമ ജീവനൊടുക്കിയതെന്ന കുടുംബത്തിന്‍റെ പരാതിയിൽ, ഭർത്താവ് പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (28), ഇയാളുടെ മാതാവ്, സഹോദരി എന്നിവർക്കെതിരേയാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് പാനൂരിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. കടുത്ത മാനസിക വിഷമത്തെത്തുടർന്നു ഫാത്തിമ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ചുരിദാറിന്‍റെ ഷാൾ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മരണസമയത്തു യുവതി ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19ന് ആയിരുന്നു ആലപ്പുഴയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരനായ മുഹമ്മദ് നൗഫലുമായി ഫാത്തിമയുടെ വിവാഹം നടന്നത്.

വിവാഹസമയത്ത് 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകിയിരുന്നെങ്കിലും സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ഫാത്തിമയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫാത്തിമയ്ക്കു തലമുടി കുറവായതിന്‍റെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും യാത്രാവേളകളിൽ പോലും മറ്റുള്ളവരുടെ മുന്നിൽ വച്ചു പരസ്യമായി ശകാരിച്ച് മാനസികമായി തളർത്തുകയും ചെയ്തിരുന്നു.

സ്വന്തമായി ബിസിനസ് സ്ഥാപനമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് നൗഫൽ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഇതിനുപുറമെ, നൗഫലിന് മറ്റൊരു യുവതിയുമായി അടുപ്പമുള്ളതായി ഫാത്തിമ അറിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരിക്കൽ പുലർച്ചെ രണ്ടിന് ഫാത്തിമയെ നൗഫൽ വീടിനു പുറത്താക്കി നിർത്തിയതായും പരാതിയിലുണ്ട്.

മരണദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്കു നൗഫൽ പാനൂരിലെ വീട്ടിലെത്തി ഫാത്തിമയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ഇയാൾ പോയതിനു ശേഷം ഫാത്തിമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നൗഫൽ കോളുകൾ നിരസിച്ചു. രാത്രിയായിട്ടും ഫാത്തിമയെ മുറിക്കു പുറത്തേക്ക് കാണാത്തതിനെത്തുടർന്നു ബന്ധുക്കൾ വിളിച്ച് നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പാനൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

National

വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി മുൻ കാമുകൻ തട്ടിക്കൊണ്ടുപോയി

ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

National

ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ പ്ര​വേ​ശി​ച്ചു; ബി​ജെ​പി എം​എ​ൽ​എ​യു​ടെ മ​ക​നും മ​രു​മ​ക​ളും വി​വാ​ദ​ത്തി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ എം​എ​ൽ​എ​യു​ടെ മ​ക​നും മ​രു​മ​ക​ളും വി​വാ​ദ​ത്തി​ൽ. ഇ​ൻ​ഡോ​റി​ലെ പ്ര​സി​ദ്ധ ആ​രാ​ധ​നാ​ല​യ​മാ​യ ഖ​ജ്രാ​ന ഗ​ണേ​ശ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽ ഇ​രു​വ​രും അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ബി​ജെ​പി എം​എ​ൽ​എ ഗോ​ലു ശു​ക്ല​യു​ടെ മ​ക​ൻ അ​ഞ്ജ​നേ​ഷ് ശു​ക്ല​യും ഭാ​ര്യ സി​മ്രാ​നു​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ഭ​ക്ത​ർ​ക്ക് ശ്രീ​കോ​വി​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കു​ള്ള ക്ഷേ​ത്ര​മാ​ണ് ഖ​ജ്രാ​ന ഗ​ണേ​ശ ക്ഷേ​ത്രം.

എ​ന്നാ​ൽ എം​എ​ൽ​എ​യു​ടെ മ​ക​നും മ​രു​മ​ക​ളും ശ്രീ​കോ​വി​ലി​ൽ ക​യ​റി ഗ​ണേ​ശ വി​ഗ്ര​ഹ​ത്തി​ന് മു​ന്നി​ൽ നി​ന്ന് മാ​ല​യി​ട്ടു. ഡി​സം​ബ​ർ 12നാ​ണ്, എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​ഞ്ജ​നേ​ഷ് ശു​ക്ല​യും വ്യ​വ​സാ​യി​യു​ടെ മ​ക​ളാ​യ സി​മ്രാ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന് പി​റ്റേ ദി​വ​സ​മാ​ണ് ഇ​രു​വ​രും ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

കോ​വി​ഡ്19 പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ശ്രീ​കോ​വി​ലി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ഖ​ജ്രാ​ന ഗ​ണേ​ഷ് ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ലേ​ക്ക് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ എം​എ​ൽ​എ​യു​ടെ കു​ടും​ബം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ജൂ​ലൈ​യി​ൽ, എം​എ​ൽ​എ​യു​ടെ ഇ​ള​യ മ​ക​ൻ രു​ദ്രാ​ക്ഷ് ശു​ക്ല, ഉ​ജ്ജൈ​നി​ലെ മ​ഹാ​കാ​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ലേ​ക്ക് ബ​ലം പ്ര​യോ​ഗി​ച്ച് അ​തി​ക്ര​മി​ച്ചു ക​യ​റി​യി​രു​ന്നു.

ത​ട​യാ​ൻ ശ്ര​മി​ച്ച ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നാ​യ ആ​ശി​ഷ് ദു​ബെ​യെ, രു​ദ്രാ​ക്ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഈ ​സ​മ​യം എം​ൽ​എ​യും ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഏ​പ്രി​ലി​ൽ, രു​ദ്രാ​ക്ഷും സു​ഹൃ​ത്തു​ക്ക​ളും ദേ​വാ​സി​ലെ മാ​താ ടെ​ക്രി ക്ഷേ​ത്ര​ത്തി​ൽ രാ​ത്രി​യോ​ടെ എ​ത്തു​ക​യും ദ​ർ​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര വാ​തി​ലു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വി​സ​മ്മ​തി​ച്ച പൂ​ജാ​രി​യു​മാ​യി ഇ​വ​ർ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

സം​ഭ​വ​ത്തി​ൽ പൂ​ജാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും രു​ദ്രാ​ക്ഷ് പൂ​ജാ​രി​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് ത​ല​യൂ​രു​ക​യാ​യി​രു​ന്നു.

Kerala

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി മാ​ട്ടു​മ​ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ കു​ടും​ബം. അ​ർ​ച്ച​ന ഭ​ർ​തൃ​വീ​ട്ടി​ൽ ക​ടു​ത്ത മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്നെ​ന്നും കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

മാ​ട്ടു​മ​ല മാ​ക്കോ​ത്ത് വീ​ട്ടി​ൽ ഷാ​രോ​ണി​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന (20)യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ന​യ്ക്ക​ല​ക്ക​ട​വ് വെ​ളി​യ​ത്തു​പ​റ​ന്പി​ൽ ഹ​രി​ദാ​സി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് അ​ർ​ച്ച​ന. ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഏ​ഴു മാ​സം മു​ൻ​പാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ​യും അ​ർ​ച്ച​ന​യു​ടെ​യും പ്ര​ണ​യ​വി​വാ​ഹം. അ​ന്നു​മു​ത​ൽ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നെ​ന്ന് അ​ച്ഛ​ൻ ഹ​രി​ദാ​സ് പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ക​ൾ ന​ല്ല​നി​ല​യി​ൽ ജീ​വി​ച്ചു​കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഷാ​രോ​ണ്‍ സം​ശ​യ​ത്തോ​ടെ​യാ​ണ് മ​ക​ളെ ക​ണ്ടി​രു​ന്ന​തെ​ന്നും ഫോ​ണ്‍ വി​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

മ​ക​ളെ ഒ​രി​ക്ക​ൽ അ​ള​ഗ​പ്പ​ന​ഗ​ർ പോ​ളി​ടെ​ക്നി​ക്കി​നു മു​ന്പി​ൽ​വ​ച്ച് അ​ടി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ർ​ച്ച​ന​യെ കൊ​ല്ലു​മെ​ന്നും ആ​രും ചോ​ദി​ക്കാ​ൻ വ​ര​ണ്ടെ​ന്നു​മാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും അ​ർ​ച്ച​ന​യു​ടെ സ​ഹോ​ദ​രി അ​നു പ​റ​ഞ്ഞു. അ​ർ​ച്ച​ന​യു​ടെ മ​ര​ണ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ഷാ​രോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ പ​ങ്ക് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മ​രി​ച്ച അ​ർ​ച്ച​ന​യു​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തൃ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കേ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങു​മെ​ന്ന് അ​ർ​ച്ച​ന​യു​ടെ കു​ടും​ബം അ​റി​യി​ച്ചു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി വി.​കെ.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Kerala

കല്യാണദിനം വധുവിന് വാഹനാപകടം; താലി ചാർത്തൽ ആശുപത്രിക്കിടക്കയിൽ

മരട്: കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്‍റെ മകൾ ആവണി (25)യുടെ വിവാഹമായിരുന്നു ഇന്ന്.

ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തുമ്പോളി സ്വദേശിയായ ഷാരോൺ (32) താലി ചാർത്തേണ്ടിയിരുന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.

 

Latest News

Corehub Up