x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ


Published: March 25, 2026 11:04 AM IST | Updated: March 25, 2026 11:04 AM IST

കഴക്കൂട്ടം: നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദീനാണ്(22) ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായത്.

ജനുവരി 25ന് ആയിരുന്നു ഇവരുടെ വിവാഹം. രണ്ടാഴ്ച തികയുംമുൻപ് അറഫയെ മർദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈൽ ഫോണിൽ മാതാവിന്‍റെ സഹോദരിയെ വിളിച്ചിരുന്നു.

ഇതിൽ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും വലതു കാൽമുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തെന്നാണു പരാതി. തുടർന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാൽമുട്ടിനും ഗുരുതര പരിക്കുണ്ട്.

Tags : Husband arrested bride police

Recent News

Corehub Up