Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burglary

യു​ട്യൂ​ബി​ലെ 'ഷോ' വി​ന​യാ​യി; ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച

നാ​ഗ​ർ​കോ​വി​ൽ: ആ​ഡം​ബ​ര​ജീ​വി​തം പ്ര​ദ​ർ​ശി​പ്പി​ച്ച് റീ​ലു​ക​ൾ ചെ​യ്ത യു​ട്യൂ​ബ​ർ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ സി​നി​മാ മോ​ഡ​ൽ ക​വ​ർ​ച്ച. കൈ​നി​റ​യെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 500 രൂ​പ നോ​ട്ടു​ക​ൾ വ​ച്ച് പൂ​ജ ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളും യു​ട്യൂ​ബി​ലൂ​ടെ പ​ങ്കു​വ​ച്ച് ശ്ര​ദ്ധ നേ​ടി​യ മ​ധു​മി​ത​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്. 118 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണു ക​ള്ള​ന്മാ​ർ അ​പ​ഹ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പു​റ​ത്തു​പോ​യ മ​ധു​മി​ത​യും ഭ​ർ​ത്താ​വ് വി​നോ​ദ് കു​മാ​റും രാ​ത്രി 11.50ന് ​തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണു വീ​ട് അ​ക​ത്തു നി​ന്നു പൂ​ട്ടി​യി​ട്ട​നി​ല​യി​ൽ ക​ണ്ട​ത്.

മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ണി​ക്കാ​ര​നെ വ​രു​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​ൻ​വാ​തി​ൽ ഉ​ള്ളി​ൽ​നി​ന്ന് പൂ​ട്ടി​യ​നി​ല​യി​ലും പി​ൻ​വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 118 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്.

കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ മ​ധു​മി​ത​യും ശി​വ​കാ​ശി സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി വി​നോ​ദ് കു​മാ​റും പ​ത്തു മാ​സം മു​ന്പാ​ണ് നാ​ഗ​ർ​കോ​വി​ലി​നു സ​മീ​പ​മു​ള്ള ത​മ്മ​ത്തു​കോ​ണം വി​ഐ​പി ഗാ​ർ​ഡ​നി​ൽ പു​തി​യ വീ​ട് വാ​ങ്ങി താ​മ​സം തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വി​നൊ​പ്പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ധു​മി​ത ത​മി​ഴ്‌​നാ​ട്ടി​ൽ ഏ​റെ പ്ര​ശ​സ്ത​യാ​ണ്. വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ, ലൈ​ഫ് സ്റ്റൈ​ൽ വ്ലോ​ഗു​ക​ൾ, റീ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്.

വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ലും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​ക്കെ​ട്ടു​ക​ളും കാ​ണി​ച്ചു​കൊ​ണ്ട് ഇ​വ​ർ അ​ടു​ത്തി​ടെ ചെ​യ്ത റീ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തു ക​ണ്ട​റി​ഞ്ഞാ​ണ് ക​ള്ള​ന്മാ​ർ എ​ത്തി​യ​തെ​ന്നാ​ണു നി​ഗ​മ​നം.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി ആ​റു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ദ​മ്പ​തി​ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും പൊ​ലി​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

District News

ക്ഷേ​ത്ര​ക്ക​വ​ര്‍​ച്ച

ഒ​രു ല​ക്ഷം വി​ല​മ​തി​ക്കു​ന്ന വി​ള​ക്കു​ക​ളും ഓ​ട്ടു​രു​ളി​ക​ളും മോ​ഷ്ടി​ച്ചു

കോ​ത​മം​ഗ​ലം: പാ​ല​മ​റ്റം മ​ഹാ​ദേ​വ-​ന​ര​സിം​ഹ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച. ഓ​ഫീ​സ് മു​റി കു​ത്തി​ത്തു​റ​ന്ന് ഒ​രു​ല​ക്ഷം വി​ല​മ​തി​ക്കു​ന്ന വി​ള​ക്കു​ക​ളും ഓ​ട്ടു​രു​ളി​ക​ളും മോ​ഷ്ടി​ച്ചു. ശ്രീ​കോ​വി​ലി​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ച ദീ​പ​സ്തം​ഭം ഉ​ള്‍​പ്പെ​ടെ വ​ലി​യ എ​ട്ടു​വി​ള​ക്കു​ക​ളും ആ​റ് ഓ​ട്ടു​രു​ളി​ക​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഓ​ഫീ​സ് മു​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വി​ള​ക്കു​ക​ളും ഓ​ട്ടു​പാ​ത്ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ടും കു​ത്തി​പ്പൊ​ളി​ച്ചി​ട്ടു​ണ്ട്. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച മാ​ത്ര​മാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ​യു​ള്ള​ത്. രാ​വി​ലെ ക്ഷേ​ത്രം പൂ​ജാ​രി​യും ക​മ്മി​റ്റി​ക്കാ​രും എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. കോ​ത​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.

 

Kerala

വീട് കുത്തിത്തുറന്ന് 25 പവൻ മോഷണം: സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

തിരുവനന്തപുരം: നെടുമങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ സമീപ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.

കൊച്ചാട്ടുകാലിൽ സ്വദേശി അനസിന്‍റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ ഇവയും തല്ലിത്തകർത്തിരുന്നു. ഏകദേശം 25 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് വീട്ടുടമസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

നെടുമങ്ങാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്‍റെ തീരുമാനം. വിനോദയാത്രയ്ക്ക് പോയ വിവരം അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Latest News

Corehub Up