Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Services

Thiruvananthapuram

കു​ള​ത്തൂ​രി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ബ​സ് സ​ര്‍​വീ​സുക​ള്‍ വേ​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബാ​യി വ​രെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ള​ത്തൂ​രി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും തി​രി​കെ വ​രാ​നും ആ​വ​ശ്യ​ത്തി​ന് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മി​ല്ലാത്തതിനാൽ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ല​യു​ന്നു.
കു​ള​ത്തൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, ഗ​വ. ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ള്‍, ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം സ്ഥി​തി ചെ​യ്യു​ന്ന​ത് കു​ള​ത്തൂ​രി​ലാ​ണ്. എ​ന്നാ​ല്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കെഎ​സ്ആ​ര്‍ടിസി ബ​സു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജി​ലെ​യും രാ​വി​ലെ ക്ലാ​സുക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പേ എ​ത്തു​ന്ന ബ​സുക​ളി​ല്ലാ​യെ​ന്നാ​ണ് ആ​ക്ഷേ​പം. രാ​വി​ലെ ഒ​ന്പ​തി​ന് ക്ലാ​സുക​ള്‍ തു​ട​ങ്ങും. പ​ക്ഷെ, ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സ് കു​ള​ത്തൂ​രി​ല്‍ എ​ത്തു​ന്പോ​ള്‍ ഒ​ന്പ​ത് ക​ഴി​യും. വൈ​കു​ന്നേ​രം തി​രി​കെ പോ​കു​ന്ന​തി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​പ്ര​ശ്നം നേ​രി​ടു​ന്നു.
പ​ല വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ച്ച​ക്ക​ട​യി​ലോ ചാ​രോ​ട്ടു​കോ​ണ​ത്തോ ഇ​റ​ങ്ങി കാ​ല്‍​ന​ട​യാ​യാ​ണ് വ​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും കു​ള​ത്തൂ​രി​ലേ​യ്ക്ക് ഒ​രു കി​ലോ​മീ​റ്റ​റോ​ള​മു​ണ്ടെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ധ്യ​യ​ന​സ​മ​യം അ​നു​സ​രി​ച്ച് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ര​ണ്ടു സ​ര്‍​വീ​സു​ക​ളെ​ങ്കി​ലും കു​ള​ത്തൂ​ര്‍ വ​ഴി ക്ര​മീ​ക​രി​ച്ചാ​ല്‍ വ​ള​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up