കൊളത്തൂര്‍: ഓണപ്പുടയില്‍ റോഡ് വികസനത്തിനായി പൊളിച്ച് മാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. പെരിന്തല്‍മണ്ണയിലേക്കും വളാഞ്ചേരിയിലേക്കും പുലാമന്തോളിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ നില്ക്കാന് ഒരുക്കിയ സൗകര്യം ഇല്ലാതായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രദേശവാസികള്‍.
ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലേക്ക് നിരവധി രോഗികളും കുട്ടികളുമടക്കം ഏറെ നേരമാണ് പലപ്പോഴും ബസ് കാത്തുനില്‍ക്കുന്നത്. പുലാമന്തോള്‍ വളാഞ്ചേരി റോഡ് വശത്തായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായുള്ള സ്ഥലവുമുണ്ട്.
പുലാമന്തോള്‍ പഞ്ചായത്ത് അധീനതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. റോഡ് വശം കോണ്‍ക്രീറ്റ് ഇട്ട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായായിരുന്നു പഴ കോണ്‍ക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയത്. പുതിയ സംവിധാനം ഒരുക്കാന്‍ നടപടിയുണ്ടാകാത്തതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധത്തിലാണ്.