x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ച് മാ​റ്റ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്


Published: December 9, 2025 08:32 AM IST | Updated: December 9, 2025 08:32 AM IST

പു​ൽ​പ്പ​ള്ളി: താ​ന്നി​ത്തെ​രു​വ് ജം​ഗ്ഷ​നി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


താ​ന്നി​ത്തെ​രു​വ് ക​വ​ല​യി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് മു​ന്പ് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്ക​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ന​വീ​ക​രി​ക്കാ​നോ പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റ​ല്ല. സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.


പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും കാ​പ്പി​സെ​റ്റ്, അ​ന്പ​ത്താ​റ്, വ​ണ്ടി​ക്ക​ട​വ്, മീ​ന​ങ്ങാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. അ​ടി​ത്ത​റ ഇ​ള​കി​യും ചു​മ​രു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം.ര​ണ്ട് കോ​ള​ജു​ക​ളും ഒ​രു സ്കൂ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന ഇ​ടം​കൂ​ടി​യാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.


കാ​പ്പി​സെ​റ്റ് - പ​യ്യ​ന്പ​ള്ളി റോ​ഡ് കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് റോ​ഡ് വീ​തി​കൂ​ട്ടി ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഈ ​കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.


പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യോ​ടൊ​പ്പം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : bus shelter

Recent News

Corehub Up