സെമിനാര്‍ പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: പി.എം. സൂര്യ ഘര്‍ മുഫ്ത്ത് ബിജിലി യോജന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സോളാര്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ വിഭാഗം സംസ്ഥാന നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന അനര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു സെമിനാര്‍. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് ജില്ലാ എന്‍ജിനിയര്‍ പി. ഷുഹൈബ് ക്ലാസെടുത്തു. ജനപ്രതിനിധികള്‍, അനര്‍ട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സബ്സിഡി അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119412 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Tags : Nattuvishesham Districtnews Deepikanews Seminar organized