സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
കോട്ടയം: പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗം പബ്ലിക് ലൈബ്രറിയിൽ ചേർന്നു.
ലൈബ്രറി അങ്കണത്തിൽ നടന്ന യോഗത്തിൽ ലൈബ്രറി വൈസ് പ്രസിസന്റ് വി.ബി. ബിനു അധ്യക്ഷത വഹിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ മന്ത്രി വി.എൻ. വാസവൻ, സെക്രട്ടറി കെ.സി. വിജയകുമാർ, ഉമ്മൻ സി. വേങ്ങൽ, ജോഷി മാത്യു, പോൾ മണലിൽ, ജയസൂര്യൻ, പ്രേംപ്രകാശ്, ലതികാ സുഭാഷ്, കെ. അനിൽകുമാർ, പ്രഫ. ഇ. ജോൺ മാത്യു, മാടവന ബാലകൃഷണ പിള്ള, വി. ജയകുമാർ, കെ. ശങ്കരൻ, സിറിൾ ജോർജ്, രാജേന്ദ്ര ബാബു, സൂസി ജോർജ് ഐസക്, ചാണ്ടി വർഗീസ്, ഡോ. തെരേസാ ജോസഫ്, ബൈജു വയലത്ത്, ജിതേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Condolences offered