എ.വി. സിന്ധു
മാഹി: മികച്ച അധ്യാപികയ് ക്കുള്ള പുതുച്ചേരി സർക്കാരിന്റെ റീജണൽ അവാർഡ് ചെമ്പ്ര ഗവ. എൽപി സ്കൂൾ മുഖ്യാധ്യാപിക എ.വി. സിന്ധുവിന് ലഭിച്ചു. സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ‘സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ്' കാറ്റഗറി-ഒന്നിൽ 2025-26-ലെ ദേശീയ തലത്തിലുള്ള രണ്ടാം റാങ്ക് ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര യ്ക്ക് ലഭിച്ചിരുന്നു.
എ.വി. സിന്ധുവിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളാണ് ദേശീയ പുരസ്കാരത്തിന് അർഹയാക്കിയത്.