x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​റ​ട്ടി​യി​ൽ അ​നാ​ഥസം​ര​ക്ഷ​ക​രു​ടെ സം​ഗ​മം

വെബ് ഡെസ്ക്
Published: September 4, 2026 03:06 AM IST | Updated: September 4, 2026 03:06 AM IST

ആ​ന്‍റോ ലി​ജൊ ഉ​ദ്ഘാ​ട​നം​ചെ​യ്തു സംസാരിക്കുന്നു.

പാ​വ​റ​ട്ടി: മ​ന​പ്പ​ടി അ​ഗ​തി​ക​ളു​ടെ അ​മ്മ​വീ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നാ​ഥ​സം​ര​ക്ഷ​ക​രു​ടെ സം​സ്ഥാ​ന സം​ഗ​മ​വും സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ന്നു. പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ ലി​ജൊ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

അ​നാ​ഥ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​നാ​ഥ​രോ​ഗി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ കൂ​ടു​ത​ൽ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ്രാ​ൻ​സി​സ് ആ​ൽ​ബ​ർ​ട്ട് അ​ധ്യ​ക്ഷ​ത​വ ഹി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​റ്റൂ​ർ ദ​യ​റ ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ സാം​സ​ന​പ്പ​ൻ, അ​ഗ​തി​ക​ളു​ടെ അ​മ്മ​വീ​ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ഡി. ജോ​സ​ഫ്, വാ​ർ​ഡ് മെ​മ്പ​ർ ആ​നി സ​ണ്ണി, പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​എ​സ് ഐ ​പ്ര​സാ​ദ് വി.​ജെ. ജോ​ജു, വി.​കെ. ജോ​ർ​ജ്, അ​ജി ഓ​റി​യോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : orphan care NattuVishasham DistrictNews

Recent News

Corehub Up