സൗജന്യ നേത്രപരിശോധനാ ക്യാന്പിൽനിന്ന്.
തൃശൂർ: സെന്റ് മേരീസ് കോളജ് പൂർവ വിദ്യാർഥിനി സംഘടന, ബോട്ടണി-മൈക്രോബയോളജി വിഭാഗങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒല്ലൂർ ഫൈഡസ് കണ്ണാശുപത്രിയുമായി സഹകരിച്ച് തൈക്കാട്ടുശേരി എഎൽപി സ്കൂളിൽ സൗജന്യ നേത്രപരിശോധനക്യാന്പ് സംഘടിപ്പിച്ചു.
എൽകെജി മുതൽ നാലാം ക്ലാസ്വരെയുള്ള വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു. ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി രോഗനിർണയവും നടന്നു. സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. കെ.സി. ധന്യ, എൽഡർ മരിയൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്കൂൾ മാനേജർ പ്രഫ. ടി.വി. ശങ്കരൻകുട്ടി, ടീച്ചർ ഇൻചാർജ് ഇ.യു. ദുർഗ, പിടിഎ പ്രസിഡന്റ് റിജി ഡെയിൻ എന്നിവർ നേതൃത്വം നൽകി.
Tags : Eye Check-up Camp NattuVishasham DistrictNews