പ്രതീകാത്മക ചിത്രം
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാനതല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ആറിന് കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ നടക്കും. വിവിധ കാറ്റഗറികളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുക്കും.
മത്സരങ്ങൾ രാവിലെ 7.30 മുതൽ ആരംഭിക്കും. തലശേരി ഐഎംഎ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അധ്യക്ഷത വഹിക്കും.
സെക്രട്ടറി ഡോ. റോയ് ആ൪. ചന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആ൪. രമേഷ്, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ബാബു രവീന്ദ്രൻ, നിയുക്ത ദേശീയ വൈസ് പ്രസിഡന്റ് ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. അരുൺ ജി. നായർ, ഡോ. സുൽഫിക്കർ അലി, ഐഎംഎ ജില്ലാ ചെയർപേഴ്സൺ ഡോ. മിനി ബാലകൃഷ്ണൻ, കൺവീനർ ഡോ. ലത മേരി ജോസ്, തലശേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോണി സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ.രജ്ന ദിൽനാദ്, ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. വി.പി. സിജാദ് എന്നിവർ പ്രസംഗിക്കും.
Tags : Powerlifting Championship NattuVishasham DistrictNews