പി.ജി. ആണ്ടവൻ ക്ലാസ് നയിക്കുന്നു.
ചെറുപുഴ: ചിറ്റാരിക്കാൽ കോക്കടവ് ബി കീപ്പിംഗ് ഫാർമേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ തേനീച്ച വളർത്തലിൽ പരിശീലനം നല്കി. കാനംവയൽ സാംസ്കാരിക നിലയത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷൈമ ജെനു അധ്യക്ഷത വഹിച്ചു.
കെവിഐസി സ്റ്റേറ്റ് ഡയക്ടർ ഇൻ ചാർജ് പി.ജി. ആണ്ടവൻ ക്ലാസ് നയിച്ചു. കെവിഐസി അസി.ഡയറക്ടർ പി. സജീവൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ ജോസഫ്, പഞ്ചായത്തംഗങ്ങളായ വിജി കെ.ജോൺ, ശ്രുതി രാജേഷ്, കെ. മുകേഷ്, ബിനോയി മുതുകാട്ടിൽ, രവി പയ്യൻവീട്ടിൽ, രാജു കല്ലറക്കൽ, ഡെന്നി കാവാലം എന്നിവർ പ്രസംഗിച്ചു.
Tags : beekeeping NattuVishasham DistrictNews