മാതമംഗലം കൂട്ടായ്മയുടെ സഹായം വി.ടി. അമ്പുവിന് കൈമാറുന്നു.
മാതമംഗലം: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുഞ്ഞിമംഗലത്തെ ആര്യനന്ദ (16) യുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായവുമായി മാതമംഗലം കൂട്ടായ്മ. കൂട്ടായ്മ പ്രവർത്തകർ സ്വരൂപിച്ച ചികിത്സാസഹായം ആര്യനന്ദ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. ചടങ്ങിൽ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. അമ്പു ചികിത്സാ സഹായം ഏറ്റുവാങ്ങി. മാതമംഗലം കൂട്ടായ്മ രക്ഷാധികാരി രമേശൻ ഹരിത അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റ് പ്രസിഡന്റ് ടി.പി. മഹമൂദ് ഹാജി, ജയരാജ് മാതമംഗലം, എം. സത്യൻ എന്നിവർ പ്രസംഗിച്ചു. പൊതുപ്രവർത്തകരായ കെ.പി. സൈദാലി, കെ.എം. ബാലകൃഷ്ണൻ, ബാബു അരയമ്പത്ത്, ടി.വി. പ്രശാന്ത്, കെ.പി. ഹർഷദ്, സി.കെ. പ്രജീഷ്, കെ.പി. സുരേഷ്, രാഘവൻ പുല്ലുപാറ, കെ.വി. മനീഷ്, ബൈജേഷ് പാണപ്പുഴ, പി. ദിപീഷ് എന്നിവർ പങ്കെടുത്തു.