x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ളി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പു​നഃസ്ഥാ​പി​ച്ചി​ല്ല

വെബ് ഡെസ്ക്
Published: September 3, 2026 11:30 PM IST | Updated: September 3, 2026 11:30 PM IST

ഓ​ണ​പ്പു​ട​യി​ല്‍നി​ന്ന് ബ​സി​ല്‍ ക​യ​റാ​നു​ള്ള യാ​ത്ര​ക്കാ​രു​ടെ ക​ഷ്‌ട​പ്പാ​ട്.

കൊ​ള​ത്തൂ​ര്‍: ഓ​ണ​പ്പു​ട​യി​ല്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ച്ച് മാ​റ്റി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പു​നഃസ്ഥാ​പി​ച്ചി​ല്ല. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്കും വ​ളാ​ഞ്ചേ​രി​യി​ലേ​ക്കും പു​ലാ​മ​ന്തോ​ളി​ലേ​ക്കും പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് മ​ഴ​യും വെ​യി​ലു​മേ​ല്‍​ക്കാ​തെ നി​ല്‍​ക്കാ​ന്‍ ഒ​രു​ക്കി​യ സൗ​ക​ര്യം ഇ​ല്ലാ​താ​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.​

ആ​ശു​പ​ത്രി ന​ഗ​ര​മാ​യ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക് നി​ര​വ​ധി രോ​ഗി​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഏ​റെ നേ​ര​മാ​ണ് പ​ല​പ്പോ​ഴും ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. പു​ലാ​മ​ന്തോ​ള്‍ വ​ളാ​ഞ്ചേ​രി റോ​ഡ് വ​ശ​ത്താ​യി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നാ​യു​ള്ള സ്ഥ​ല​വു​മു​ണ്ട്.

പു​ലാ​മ​ന്തോ​ള്‍ പ​ഞ്ചാ​യ​ത്ത് അ​ധീ​ന​ത​യി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. റോ​ഡ് വ​ശം കോ​ണ്‍​ക്രീ​റ്റ് ഇ​ട്ട് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​ഴ കോ​ണ്‍​ക്രീ​റ്റ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചുമാ​റ്റി​യ​ത്. പു​തി​യ സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​തി​ഷേ​ധ​ത്തിലാണ്.

Tags : bus shelter NattuVishasham DistrictNews

Recent News

Corehub Up