മരങ്ങൾ വനംവകുപ്പ് വിജിലൻസ് വിഭാഗം കണ്ടെടുത്തപ്പോൾ.
മറയൂർ: ദേവികുളം റേഞ്ചിലെ ചതുരംഗപ്പാറ സിഎച്ച്ആർ ഭാഗങ്ങളിൽനിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് മൂന്നാർ ഫോറസ്റ്റ് വിജിലൻസ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്. നിതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് എസ്റ്റേറ്റുകളിൽനിന്ന് നൂറോളം മരങ്ങളും മൂന്നു ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രങ്ങളും പിടിച്ചെടുത്തു.
Tags : Nattuvishesham Districtnews Deepikanews Around a hundred