Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Byju Raveendran

America

ബൈജു രവീന്ദ്രന് തിരിച്ചടി; 8,900 കോടി നൽകണമെന്ന് കോടതി

വി​ൽ​മിം​ഗ്ട​ൺ: ഇ​ന്ത്യ​ൻ എ​ജ്യു​ടെ​ക് ക​മ്പ​നി​യാ​യ ബൈ​ജൂ​സി​ന്‍റെ സ്ഥാ​പ​ക​ൻ ബൈ​ജു ര​വീ​ന്ദ്ര​ൻ വ്യ​ക്തി​പ​ര​മാ​യി 1.07 ബി​ല്യ​ൻ ഡാ​ള​ർ (ഏ​ക​ദേ​ശം 8,900 കോ​ടി രൂ​പ) ന​ൽ​ക​ണ​മെ​ന്ന് യു​എ​സി​ലെ ഡെ​ല​വെ​യ​ർ പാ​പ്പ​ര​ത്ത കോ​ട​തി (Bankruptcy Court) വി​ധി​ച്ചു.

1.2 ബി​ല്യ​ൺ ഡോ​ള​ർ ടേം ​ലോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ലാ​ണ് ബൈ​ജു ര​വീ​ന്ദ്ര​നെ​തി​രെ കോ​ട​തി ഡി​ഫോ​ൾ​ട്ട് വി​ധി (Default Judgment) പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ൾ ആ​വ​ർ​ത്തി​ച്ച് ലം​ഘി​ച്ച​തി​നും ഹാ​ജ​രാ​കാ​നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നും ആ​ണ് ബൈ​ജു ര​വീ​ന്ദ്ര​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​കാ​രം, ബൈ​ജൂ​സി​ന്‍റെ യു​എ​സ് ധ​ന​സ​ഹാ​യ ഉ​പ​സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സ് ആ​ൽ​ഫ​യി​ൽ നി​ന്ന് പ​ണം മാ​റ്റു​ന്ന​തി​ലും ഒ​ളി​പ്പി​ക്കു​ന്ന​തി​ലും ര​വീ​ന്ദ്ര​ൻ ഉ​ത്ത​ര​വാ​ദി​യാ​ണ്. 1.2 ബി​ല്യ​ൻ ഡോ​ള​ർ ലോ​ൺ കൈ​കാ​ര്യം ചെ​യ്യാ​ൻ രൂ​പീ​ക​രി​ച്ച ബൈ​ജൂ​സ് ആ​ൽ​ഫ​യി​ൽ നി​ന്നാ​ണ് പ​ണം വ​ക​മാ​റ്റി​യ​ത്.

533 മി​ല്യ​ൻ ഡോ​ള​ർ തു​ക മി​യാ​മി​യി​ലെ ഒ​രു ചെ​റി​യ ഹെ​ഡ്ജ് ഫ​ണ്ടാ​യ കാം​ഷാ​ഫ്റ്റ് കാ​പ്പി​റ്റ​ലി​ലേ​ക്കും (Camshaft Capital) തു​ട​ർ​ന്ന് മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്ത് ഒ​ടു​വി​ൽ ഒ​രു ഓ​ഫ്ഷോ​ർ ട്ര​സ്റ്റി​ൽ നി​ക്ഷേ​പി​ച്ച​താ​യും കോ​ട​തി ക​ണ്ടെ​ത്തി.

കോ​ട​തി​യു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത ബൈ​ജു ര​വീ​ന്ദ്ര​ൻ, ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. കോ​ട​തി​യു​ടെ തീ​രു​മാ​നം വേ​ഗ​ത്തി​ലാ​ക്കി​യ​തി​നാ​ൽ ശ​രി​യാ​യ പ്ര​തി​രോ​ധം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടെ​ന്നും, വി​ധി അ​പ്പീ​ൽ ചെ​യ്യു​മെ​ന്നും ബൈ​ജു അ​റി​യി​ച്ചു.

Latest News

Corehub Up