Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancer Patients

കാ​ൻ​സ​ർ​ രോ​ഗി​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ഹാ​യം വി​ത​ര​ണം​ ചെ​യ്ത് ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: നി​​​​ർ​​​​ധ​​​​ന​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ കാ​​​​ൻ​​​​സ​​​​ർ​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ശ്യ​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​യി​​​​ൽ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ 150 രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി. വി​​​​ത​​​​ര​​​​ണം ന​​​​ഗ​​​​ര​​​​സ​​​​ഭ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ സി​​​​ന്ധു അ​​​​നി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

‌ഡി​​​​എം​​​​ഒ അ​​​​നി​​​​ത കു​​​​മാ​​​​രി, മാ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യ​​​​സ് ശാ​​​​ന്തി​​​​നി​​​​ല​​​​യം കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ബ്രി​​​​ൻ​​​​സ് അ​​​​ല​​​​ക്സ്, കൗ​​​​ണ്‍​സി​​​​ല​​​​ർ സി.​​​​കെ. അ​​​​ർ​​​​ജു​​​​ന​​​​ൻ, ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് റീ​​​​ജ​​​​ണ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ടി.​​​​എ​​​​സ്. ജ​​​​യ്സ​​​​ണ്‍, ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ പ്ര​​​​തി​​​​നി​​​​ധി റി​​​​ബി​​​​ൻ പോ​​​​ൾ, ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് മാ​​​​ൾ മാ​​​​നേ​​​​ജ​​​​ർ ഷെ​​​​ൽ​​​​ട്ട​​​​ൻ വി. ​​​​റാ​​​​ഫേ​​​​ൽ, ഷി​​​​ബി​​​​ൻ കെ. ​​​​പോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള 1500 കാ​​​​ൻ​​​​സ​​​​ർ​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്കാ​​​​ണു പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നു​ കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ലാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര, കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​പ്പൊ​തി; പ്ര​ഖ്യാ​പ​ന​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കീ​മോ​തെ​റാ​പ്പി, റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി മു​ത​ല്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് വ​രെ​യു​ള്ള എ​ല്ലാ ബ​സു​ക​ളി​ലും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍.

യാ​ത്രാ​ക്കാ​ര്‍​ഡി​ന്‍റെ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഉ​യ​ര്‍​ന്ന ക്ലാ​സു​ക​ളി​ലു​ള്ള ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഗി​ഫ്റ്റ് ബോ​ക്സ് ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്കാ​ണ് യാ​ത്ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​പ്പൊ​തി ന​ല്‍​കു​ക​യെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍​ക്ക് ക​ള​ര്‍ ചെ​യ്യാ​നു​ള്ള ഒ​രു ബു​ക്ക്, ഒ​രു ബോ​ക്സ് ക​ള​ര്‍ പെ​ന്‍​സി​ല്‍, ഊ​തി വീ​ര്‍​പ്പി​ച്ചാ​ല്‍ ഐ ​ലൗ കെ​എ​സ്ആ​ര്‍​ടി​സി എ​ന്ന് തെ​ളി​യു​ന്ന ബ​ലൂ​ണ്‍, ടി​ഷ്യു പേ​പ്പ​ര്‍, അ​ഞ്ച് മി​ഠാ​യി എ​ന്നി​വ​യാ​ണ് സ​മ്മാ​ന​പ്പൊ​തി​യി​ല്‍ ഉ​ണ്ടാ​ക​കു​ക.

എ​സ്-​ക്രോ​സ് എ​ന്ന ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള സ്പോ​ണ്‍​സ​ര്‍​ഷി​പ്പോ​ടെ​യാ​ണ് ഈ ​സ​മ്മാ​ന പ​ദ്ധ​തി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​കി​ത്സാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സൗ​ജ​ന്യ യാ​ത്ര​യ്ക്കാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍

https://keralartcit.com/ എ​ന്ന ഔ​ദ്യോ​ഗി​ക പോ​ര്‍​ട്ട​ലി​ലൂ​ടെ മാ​ത്രം അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി, നി​ല​വി​ലെ മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ (ആ​ധാ​ര്‍ കാ​ര്‍​ഡി​ലെ മേ​ല്‍​വി​ലാ​സ​വു​മാ​യി വ്യ​ത്യാ​സ​മു​ള്ള പ​ക്ഷം), ഓ​ങ്കോ​ള​ജി​സ്റ്റ് ന​ല്‍​കു​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (വെ​ബ് സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള മാ​തൃ​ക​യി​ല്‍) എ​ന്നി​വ (ജെ​പി​ജി/​പി​എ​ൻ​ജി/​പി​ഡി​എ​ഫ് ഫോ​ര്‍​മാ​റ്റി​ല്‍) അ​പ്ലോ​ഡ് ചെ​യ്യ​ണം.

സ​മ​ര്‍​പ്പി​ക്കു​ന്ന എ​ല്ലാ രേ​ഖ​ക​ളും വ്യ​ക്ത​വും സാ​ധു​ത​യു​ള്ള​തും നി​ര്‍​ദി​ഷ്ട ഫ​യ​ല്‍ ഫോ​ര്‍​മാ​റ്റി​ലു​മാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നു പി​ന്നീ​ട് ബോ​ധ്യ​പ്പെ​ടു​ന്ന പ​ക്ഷം കാ​ര്‍​ഡ് റ​ദ്ദ് ചെ​യ്യു​ക​യും നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കി, ചീ​ഫ് ഓ​ഫീ​സി​ല്‍ നി​ന്നും ആ​ർ​എ​ഫ്ഐ​ഡി കാ​ര്‍​ഡ് ബ​ന്ധ​പ്പെ​ട്ട യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍ മു​ഖേ​ന അ​പേ​ക്ഷ​ക​ന്‍റെ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കും. കാ​ര്‍​ഡ് അ​പേ​ക്ഷ​ക​ന് ന​ല്‍​കി​യെ​ന്നും, അ​പേ​ക്ഷ​ക​ന്‍റെ കൈ​പ​റ്റ് ര​സീ​ത് വാ​ങ്ങി ചീ​ഫ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു​വെ​ന്നും യൂ​ണി​റ്റ് അ​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്ത​ണം.

Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര

തി​രു​വ​ന​ന്ത​പു​രം: ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കെ​എ​സ്ആ‌​ർ​ടി​സി ബ​സു​ക​ളി​ൽ സ​മ്പൂ​ർ​ണ സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

സൂ​പ്പ​ർ​ഫാ​സ്റ്റ് മു​ത​ൽ താ​ഴോ​ട്ടു​ള്ള എ​ല്ലാ കെ​എ​സ്ആ‌​ർ​ടി​സി ബ​സു​ക​ളി​ലും ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സ​മ്പൂ​ർ​ണ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കും യാ​ത്ര സൗ​ജ​ന്യ​മാ​യി​രി​ക്കും.

കെ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഇ​ന്ന് ത​ന്നെ തീ​രു​മാ​നം എ​ടു​ത്തു പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും മ​ന്ത്രി വി​വ​രി​ച്ചു.

സ​ഭ​യി​ലെ പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ ബ​ഹ​ള​മു​ണ്ടാ​ക്കി​യ പ്ര​തി​പ​ക്ഷ​ത്തെ​യും മ​ന്ത്രി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ത് വ​ലി​യ കാ​ര്യ​മാ​യി​രി​ക്കി​ല്ല. പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത് ഷെ​യിം ഷെ​യിം എ​ന്നാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ത് ഷെ​യിം ആ​യി​രി​ക്കും. പ​ക്ഷേ രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം വ​ലി​യ കാ​ര്യ​മാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up